UPDATES

സിനിമാ വാര്‍ത്തകള്‍

ഭർത്താവ് സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ട്ടമല്ല; ‘ബാഹുബലി’ നടന്റെ ഭാര്യ ആത്മഹത്യ ചെയ്‌തു

ഹൈദരാബാദിലെ മണികൊണ്ടയിലെ വീട്ടിലാണ് നടന്റെ ഭാര്യയായ ഭാരതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഭർത്താവ് സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടമാവാതിരുന്നതിനെ തുടർന്ന് ആത്മഹത്യ ചെയ്ത് ‘ബാഹുബലി’ സിനിമയിൽ അഭിനയിച്ച നടൻ മധു പ്രകാശിന്റെ ഭാര്യ. ഹൈദരാബാദിലെ മണികൊണ്ടയിലെ വീട്ടിലാണ് നടന്റെ ഭാര്യയായ ഭാരതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവാഴ്ച വൈകുന്നേരം കിടപ്പുമുറിയിലാണ് ഭാരതിയെ മരിച്ചു കിടക്കുന്ന അവസ്ഥയിൽ കണ്ടെത്തുന്നത്. ഭർത്താവ് അഭിനയിക്കുന്നതിലുള്ള ഇഷ്ടക്കേടും ദുഖവും കാരണമാണ് ഭാരതി ആത്മഹത്യ ചെയ്തതെന്നാണ് റിപോർട്ടുകൾ.

തെലുങ്ക് സിനിമയിലൂടെയും സീരിയലുകളിലൂടെയും പ്രശസ്തനായ മധു പ്രകാശിനെ കഴിഞ്ഞ ദിവസം ഭാര്യ ഫോൺ ചെയ്തിരുന്നു. താൻ അഭിനയിക്കുന്ന സീരിയലിന്റെ സെറ്റിലേക്ക് പോകുകയായിരുന്ന മധുവിനെ ഭാരതി തടയാൻ ശ്രമം നടത്തി. സീരിയലിന്റെ സെറ്റിലേക്ക് പോയാൽ താൻ ജീവനോടെ ഉണ്ടാകില്ല എന്നാണ് ഭാരതി ഫോണിലൂടെ ഭർത്താവിനോട് പറഞ്ഞത്. എന്നാൽ ഇത് മധു കാര്യമായെടുത്തില്ല. തിരിച്ച് വീട്ടിലേക്ക് എത്തിയപ്പോഴാണ് ഭാരതിയെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ മധു പ്രകാശ് കണ്ടെത്തിയത്.

പ്രഭാസ് നായകനായെത്തിയ ‘ബാഹുബലി’ എന്ന സിനിമയിൽ മധു ഒരു ചെറിയ വേഷം കൈകാര്യം ചെയ്തിരുന്നു. എന്നിട്ടും ഭർത്താവ് സിനിമയിലും സീരിയയിലിലും അഭിനയിക്കുന്നതിനോട് ഭാരതിക്ക് കാര്യമായ എതിർപ്പുണ്ടായിരുന്നു. തന്റെ ഭർത്താവ് പലപ്പോഴും ഷൂട്ടിങ് തിരക്കുകളിലാകുന്നത് ഭാരതിയെ ബുദ്ധിമുട്ടിച്ചിരുന്നു. ഇക്കാര്യം പറഞ്ഞ് ഇരുവരും പല തവണ വഴക്ക് കൂടിയിട്ടും ഉണ്ട്. ഒടുവിൽ ഈ പ്രശ്നങ്ങൾ ഭാരതിയുടെ ആത്മഹത്യയിൽ അവസാനിക്കുകയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍