UPDATES

സിനിമാ വാര്‍ത്തകള്‍

‘ആകാരം കൊണ്ടും ശബ്‌ദസൗകുമാര്യം കൊണ്ടും മലയാളസിനിമയ്‌ക്ക് ആദ്യമായി കൈവന്ന നടനായിരുന്നു കൊട്ടാരക്കര ശ്രീധരൻ നായർ’; ബാലചന്ദ്ര മേനോൻ (വീഡിയോ)

ബാലചന്ദ്ര മേനോന്റെ തന്നെ യൂട്യൂബ് ചാനലായ ഫിലിമി ഫ്രൈ ഡേയ്‌സിലൂടെയായിരുന്നു അദ്ദേഹം കൊട്ടാരക്കരയെ കുറിച്ച് സംസാരിക്കുന്നത്.

സിനിമയിലും നാടകത്തിലും ജ്വലിക്കുന്ന ഒത്തിരി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മഹാനടനാണ് ‘കൊട്ടാരക്കര’ എന്ന കൊട്ടാരക്കര ശ്രീധരൻ നായർ. രാജ്യത്തെ ആദ്യ ത്രി ഡി ചിത്രമായ ‘മൈഡിയര്‍ കുട്ടിച്ചാത്തനി’ലെ മന്ത്രവാദിയെ മലയാള നാട് ഒരിക്കലും മറക്കില്ല. പഴശ്ശിരാജ, വേലുത്തമ്പി ദളവ, കുഞ്ഞാലിമരക്കാര്‍ തുടങ്ങിയ ധീര ദേശാഭിമാനികള്‍ ശ്രീധരന്‍ നായരിലൂടെ പുനര്‍ജനിച്ചു. തന്നെ ഏറെ വിസ്‌മയിപ്പിച്ച നടൻ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ എന്ന് പറയുകയാണ് മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ.

ഒരു നടനെന്ന രീതിയിൽ സർവദാ യോഗ്യനായിരുന്നു കൊട്ടാരക്കരയെന്നും. അദ്ദേത്തിന്റെ വലിയ ആരാധകനാണ് താനെന്നും ബാലചന്ദ്ര മേനോൻ പറയുന്നു. ആകാരം കൊണ്ടും ശബ്‌ദസൗകുമാര്യം കൊണ്ടും മലയാളസിനിമയ്‌ക്ക് ആദ്യമായി കൈവന്ന നടനായിരുന്നു കൊട്ടാരക്കര ശ്രീധരൻ നായർ. ചെമ്മീൻ എന്ന സിനിമയിലെ ചെമ്പൻകുഞ്ഞിലൂടെയാണ് തന്നെ അദ്ദേഹം കീഴടിക്കിയതെന്നും, അഭിനയത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങൾ മനസിലാക്കുന്ന ഒരു വിദ്യാ‌ർത്ഥിക്ക് ഒരു നടന്റെ സ്വാഭാവികമായ അഭിനയം, ശബ്‌ദ നിയന്ത്രണം എന്നിവ അറിയണമെന്നുണ്ടെങ്കിൽ ചെമ്പൻ കുഞ്ഞിനെ കണ്ടാൽ മതിയെന്നും ബാലചന്ദ്രമേനോൻ പറയുന്നു.

ബാലചന്ദ്ര മേനോന്റെ തന്നെ യൂട്യൂബ് ചാനലായ ഫിലിമി ഫ്രൈ ഡേയ്‌സിലൂടെയായിരുന്നു അദ്ദേഹം കൊട്ടാരക്കരയെ കുറിച്ച് സംസാരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍