UPDATES

സിനിമാ വാര്‍ത്തകള്‍

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച മികച്ച ഡോക്യൂമെന്ററിക്കുള്ള ഓസ്‌കാർ നേടിയ ‘ഫ്രീ സോളോ’; ഇന്ന് നാഷണൽ ജോഗ്രഫിയിൽ

ഒരു റോപ്പോ മറ്റു സുരക്ഷാ കവചങ്ങളോ ഇല്ലാതായണ് അദ്ദേഹം എൽ ക്യാപ്റ്റൻ കയറിയത്
‘ഫ്രീ സോളോയിസ്റ്റു’കളിൽ വളരെ പ്രശസ്തനായ വ്യക്തിയാണ് അലക്സ് ഹോൺനോൾഡ്

ഇത്തവണത്തെ ഓസ്കാർ അവാർഡിൽ മികച്ച ഡോക്യൂമെന്ററിക്കുള്ള പുരസ്ക്കാരം നേടിയ ചിത്രമാണ് ‘ഫ്രീ സോളോ’. വിഖ്യാത പർവ്വതാരോഹകൻ അലക്സ് ഹോൺനോൾഡ്ന്റെ കഥയാണ് ഈ ഡോക്യുമെന്ററി പറയുന്നത്. ലോകത്തിലെ പ്രശസ്തമായ യോസെമിറ്റി നാഷണൽ പാർക്കിലെ എൽ ക്യാപ്റ്റൻ മലനിരകൾ കീഴടക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ഒരു റോപ്പോ മറ്റു സുരക്ഷാ കവചങ്ങളോ ഇല്ലാതായണ് അദ്ദേഹം എൽ ക്യാപ്റ്റൻ കയറിയത് . ‘ഫ്രീ സോളോയിസ്റ്റു’കളിൽ വളരെ പ്രശസ്തനായ വ്യക്തിയാണ് അലക്സ് ഹോൺനോൾഡ്.


യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഈ ഡോക്യൂമെന്ററി ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ മികച്ച പ്രതികരണങ്ങൾ നേടിയിരുന്നു. അദ്ദേഹത്തിന്റെ ശ്രമകരമായ ധൗത്യത്തിനു ഒട്ടും തടസമില്ലാതെ ചിത്രികരണം മുന്നോട്ട് കൊണ്ട് പോവുക എന്നുള്ളതായിരുന്നു സംവിധായകരായ എലിസബത്ത് ചെയ്യുടെയും ജിമ്മി ചിൻന്റെയും വെല്ലുവിളി.

 

ഹെലികോപ്റ്റർ ക്യാമറകളും വെയർ ലെസ്സ് മൈക്കുകളും ഉപയോഗിച്ചാണ് ചിത്രീകരണം നടന്നത്.നാഷണൽ ജോഗ്രഫിയും ട്വന്റി ഫസ്റ്റ് സെഞ്ച്വറി ഫോക്സും ചേർന്നാണ് ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്.

“പെർഫെക്ഷൻ ഓർ ഡെത്ത്” എന്നാണ് ഹോൺനോൾഡ്ന്റെ ഈ പ്രകടനത്തെ നാഷണൽ ജോഗ്രഫി വിശേഷിപ്പിച്ചിരിക്കുന്നത്. നിലവിൽ നെറ്റ്ഫ്ലിക്സിലോ,ആമസോൺ പ്രൈമിലോ ചിത്രം ലഭ്യമായിട്ടില്ല. നാഷണൽ ജോഗ്രഫി ചാനലിൽ എന്ന് രാത്രി ഒൻപതു മണിക്ക് ഡോക്യൂമെന്ററി പ്രദർശിപ്പിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍