UPDATES

സിനിമാ വാര്‍ത്തകള്‍

സജിത മഠത്തില്‍ ഭഗവതിയുടെ അനുഗ്രഹം കിട്ടിയിരിക്കുന്നു; പരിഹാസവുമായി ഭാഗ്യലക്ഷ്മി

വിമന്‍ കളക്ടീവുമായി ബന്ധപ്പെട്ടാണ് പരിഹാസം

വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രതിനിധിയും നടിയുമായ സജിത മഠത്തിലിനെ രൂക്ഷമായി പരിഹസിച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഡബ്ല്യുസിസിയിലേക്ക് എല്ലാ വനിത സഹപ്രവര്‍ത്തകരെയും ക്ഷണിക്കുമെന്നും ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ മെംബര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങുന്നതോടെ സംഘടനയില്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും സജിത മഠത്തില്‍ കഴിഞ്ഞ ദിവസം സംഘടനയ്‌ക്കെതിരേ നടി ലക്ഷ്മിപ്രിയ നടത്തിയ പരാതിക്കു മറുപടിയെന്നോണം പറഞ്ഞിരുന്നു. ഇതിനെയാണ് ഭാഗ്യലക്ഷ്മി ഇപ്പോള്‍ പരിഹസിച്ചിരിക്കുന്നത്.

നിങ്ങളറിഞ്ഞോ ഇന്നലെ സന്ധ്യക്ക് എനിക്ക് ഉടനേ WCC യിൽ മെമ്പർഷിപ്പ് തന്ന് അനുഗ്രഹിക്കാമെന്ന് സജിതാ മഠത്തിൽ ദേവിയുടെ അരുളപ്പാടുണ്ടായി..ഹൊ എന്താ എന്റെയൊരു ഭാഗ്യം…സജിതാ മഠത്തിൽ ഭഗവതീടെയൊരു കാരുണ്യവും ശക്തിയുമെന്നല്ലാണ്ട് എന്താ പറയ്യാ…ദേവീ..മഹാമായേ… ????

ദേവീ സജിതാ മായേ എന്നെ ഞാൻ സംരക്ഷിച്ചു കൊളളാമേ…ദേവീ ടെ സംഘടനയുടെ അനുഗ്രഹവും സംരക്ഷണവും എനിക്ക് വേണ്ടായേ…എന്നായിരുന്നു ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

സംഘടനയുടെ രൂപീകരണസമയത്ത് തന്നെ ഇതിനെതിരേ പരാതിയുമായി രംഗത്തു വന്നൊരാളാണ് ഭാഗ്യലക്ഷ്മി. ആകെ 20 പേരുടെ സംഘടനയാണ് ഡബ്ല്യുസിസിയെന്ന് നടി ലക്ഷ്മിപ്രിയയും നേരത്തെ പരിഹസിച്ചിരുന്നു. വിമന്‍ കളക്ടീവിന്റെ ആവശ്യം തനിിക്കില്ലെന്നും സ്വയം പോരാടാന്‍ അറിയാമെന്നും ചിലകാര്യങ്ങളില്‍ സ്വന്തം നിലപാടിനായി സ്വയം പോരാടണം എന്നും ശ്വേത മേനോനും പ്രതികരിച്ചിരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍