UPDATES

സിനിമാ വാര്‍ത്തകള്‍

അന്താരാഷ്ട്ര പുരസ്‌ക്കാര നിറവിൽ ജയരാജിന്റെ ‘ഭയാനകം’

ജയരാജിനെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കിയ സിനിമയ്ക്ക് മാഡ്രിഡ് ഇമാജിന്‍ ഇന്ത്യ ഇന്റര്‍നാഷ്ണല്‍ ചലച്ചിത്ര മേളയിലാണ് പുരസ്ക്കാരം ലഭിച്ചത്

രണ്ട് അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കി ജയരാജിന്റെ ഭയാനകം. ജയരാജിനെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കിയ സിനിമയ്ക്ക് മാഡ്രിഡ് ഇമാജിന്‍ ഇന്ത്യ ഇന്റര്‍നാഷ്ണല്‍ ചലച്ചിത്ര മേളയിലാണ് പുരസ്ക്കാരം ലഭിച്ചത്.

മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ജയരാജും  മികച്ച നടനുള്ള പുരസ്‌കാരം രഞ്ജി പണിക്കരും സ്വന്തമാക്കി. ജയരാജ് തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. നേരത്തെ ബെയ്‌ജിങ്‌ അന്താരാഷ്ട്ര ചലച്ചിത്ര മേളലയിൽ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ചിത്രം സ്വന്തമാക്കിയിരുന്നു.

തകഴി ശിവശങ്കരപ്പിള്ളയുടെ നോവലായ കയറിലെ രണ്ട് അധ്യായങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.രണ്ടാം ലോകമഹായുദ്ധകാലത്തെ കുട്ടനാടിന്റെ കഥ പറയുന്ന ചിത്രം ജയരാജിന്റെ നവരസ പരമ്പരയിലെ പുതിയ ചിത്രമാണ്. മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍ എന്നിങ്ങനെ മൂന്ന് ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രം 2017 ല്‍ സ്വന്തമാക്കിയത്. ജയരാജ് തന്നെയാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രഞ്ജി പണിക്കര്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍