UPDATES

സിനിമാ വാര്‍ത്തകള്‍

മണിച്ചിത്രത്താഴിന് ബോളിവുഡിൽ രണ്ടാം ഭാഗം: അക്ഷയ്കുമാറും പ്രിയദര്‍ശനും ഇല്ല; നായകൻ കാര്‍ത്തിക് ആര്യൻ

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തെത്തിയ ‘ഭൂല്‍ ഭുലയ്യ’യായിരുന്നു മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക്

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ബംഗാളി ഭാഷകളിൽ വരെ റീമേക്ക് ചെയ്യപ്പെട്ട മലയാള ചിത്രമാണ് മണിച്ചിത്രത്താഴ്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തെത്തിയ ‘ഭൂല്‍ ഭുലയ്യ’യായിരുന്നു മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക്. ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ചിത്രത്തിൽ മോഹന്‍ലാലിന്റെ ‘ഡോ. സണ്ണി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അക്ഷയ് കുമാർ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് ഒരു രണ്ടാംഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. എന്നാൽ ആദ്യ ഭാഗം ഒരുക്കിയ പ്രിയദർശനും, നായകൻ അക്ഷയ് കുമാറും രണ്ടാം ഭാഗത്തിലില്ല.

ഹല്‍ചല്‍, നോ എന്‍ട്രി തുടങ്ങിയ ചിത്രങ്ങൽ ഒരുക്കിയ അനീസ് ബസ്മിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘സോനു കെ ടിട്ടു കി സ്വീറ്റി’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് ആര്യനാണ് ചിത്രത്തിൽ നായകനാകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. കാര്‍ത്തിക് ആര്യന്‍ മാത്രമാണ് പോസ്റ്ററിൽ ഉള്ളത്. അതേസമയം ചിത്രത്തിലെ മാറ്റ് താരങ്ങളെ കുറിച്ച് വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടട്ടില്ല. ഹാസ്യ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഹൊറർ ചിത്രമായിരിക്കും ‘ഭൂല്‍ ഭുലയ്യ 2 ‘ എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍