UPDATES

സിനിമാ വാര്‍ത്തകള്‍

എന്റെ ഹൃദയം തകര്‍ത്തുകളഞ്ഞ കമന്റായിരുന്നു അത്; കുഞ്ഞിനെ പോലും അവര്‍ വെറുതെ വിട്ടില്ല: ബിബിൻ ജോർജ് പറയുന്നു

സിനിമ ഇഷ്ടമായില്ലെന്ന് പറയാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകര്‍ക്കുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രവണത തെറി വിളിക്കുന്നതും ആവശ്യമില്ലാതെ വീട്ടുകാരെക്കൂടി ഇത്തരത്തിലുള്ള വിഷയങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതാണെന്നും അദ്ദേഹം പറയുന്നു

തന്റെ പരിമിതികളെ അതിജീവിച്ച് മലയാള സിനിമയില്‍ തൻ്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ബിബിന്‍ ജോര്‍ജ്. തിരക്കഥാകൃത്തായി തുടങ്ങിയ ബിബിൻ നടനായി തിളങ്ങി. പിന്നീട് നായകനായും വില്ലനായും തനിക്ക് ഒരുപോലെ തിളങ്ങാൻ കഴിയുമെന്ന് ഇതിനോടകം തന്നെ തെളിയിച്ച താരമാണ് ബിബിൻ ജോർജ്.

പരിമിതികളെ അതിജീവിച്ച് മുന്നേറുന്ന ബിബിന്‍ ജോര്‍ജിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ അതേ സമയം തന്നെ കടുത്ത സൈബര്‍ ആക്രമണത്തിനും ഇരയായിട്ടുണ്ട് അദ്ദേഹം. സിനിമ ഇഷ്ടമായില്ലെന്ന് പറയാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകര്‍ക്കുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രവണത തെറി വിളിക്കുന്നതും ആവശ്യമില്ലാതെ വീട്ടുകാരെക്കൂടി ഇത്തരത്തിലുള്ള വിഷയങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.
മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ബിബിന്റെ ഈ പ്രതികരണം .

അടുത്തിടെയാണ് ബിബിന് ഒരു പെണ്‍കുഞ്ഞ് പിറന്നത്. ഈ സന്തോഷ വാര്‍ത്ത താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ മകളുടെ ചിത്രത്തിന് കീഴില്‍ വന്ന കമന്റുകള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് ബിബിന്‍ പറയുന്നു. ഉരുക്കുവനിത എന്ന ക്യാപ്ഷനോടെയായിരുന്നു താന്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയായാണ് അതെങ്ങനെ ഉരുക്ക് വനിതയാവുമെന്ന ചോദ്യവും അതിനുള്ള മറുകമന്റും വന്നത്. ആ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് താരം പറയുന്നു. തന്റെ ഹൃദയം തകര്‍ത്തുകളഞ്ഞ കമന്റായിരുന്നു അത്. മകളെപ്പോലും വെറുതെ വിടുന്നില്ലെന്നത് സങ്കടകരമായ കാര്യമാണ്.

‘അവൻ്റെ കുഞ്ഞാണെങ്കില്‍ അവനെപ്പോലെ വൈകല്യം അതിനും ഉണ്ടാകും ആ ഭാഗത്തെ ആയിരിക്കും അവന്‍ ഉരുക്ക് എന്ന് പറഞ്ഞത്.’ എന്നായിരുന്നു ഒരു കമൻ്റ്. ഒരു കുഞ്ഞിൻ്റെ ഫോട്ടോയ്ക്ക് പോലും ഇത്ര ക്രൂരമായി പെരുമാറാന്‍ എങ്ങനെ സാധിക്കുന്നു എന്നും ഇത്രത്തോളം ആക്ഷേപിക്കാന്‍ മാത്രം താന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും ബിബിൻ ചോദിച്ചു.

ബിബിൻ നായകനായ ഏറ്റവും പുതിയ ചിത്രമായ മാര്‍ഗംകളി തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. കുട്ടനാടൻ മാർപ്പാപ്പ എന്ന ചിത്രത്തിന് ശേഷം ശ്രീജിത്ത് വിജയൻ ഒരുക്കിയ ചിത്രം ഒരു കോമഡി എന്റർറ്റൈനെർ ആണ്. നമിത പ്രമോദ്, ഗൗരി കിഷൻ സൗമ്യ മേനോൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.

ഇന്ത്യൻ സിനിമയിലെ ലൈംഗികത എന്ന വലിയ പാപം: ‘സേക്രഡ് ഗെയിംസ്’ എന്തുകൊണ്ട് ആരും കുടുംബസമേതം കാണുന്നില്ല?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍