UPDATES

സിനിമാ വാര്‍ത്തകള്‍

മധുവാര്യര്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു, രണ്ടു വര്‍ഷമായി മഞ്ജു വാര്യര്‍ ചിത്രത്തിന്റെ പണിപ്പുരയില്‍

കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനെർ ചിത്രത്തിൽ ബിജു മേനോൻ, മഞ്ജു വാര്യർ, മുരളി ഗോപി, സുരാജ് വെഞ്ഞാറമൂട് എന്നവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

നടനും നിർമ്മാതാവും നടി മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യർ സംവിധായകനാകുന്നു. ബിജു മേനോനും മഞ്ജു വാര്യരും
ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു സിനിമ സംവിധാനം ചെയ്യുക എന്ന തന്റെ ഏറെ നാളത്തെ സ്വപ്നം സഫലമാകുന്നു വെന്ന് മധു വാര്യർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനെർ ആയിരിക്കും ചിത്രമെന്ന് മധു വാര്യർ അഴിമുഖത്തോട് പറഞ്ഞു. ഒരു സംവിധായകനാകണമെന്നുള്ളത് തന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നെന്നും. 2 വർഷത്തോളമായി ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ് താനെന്നും അദ്ദേഹം പറയുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വിടാനാകില്ലെന്നും ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നതായും മധു വാര്യർ പറഞ്ഞു. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ എല്ലാ കഥാപാത്രങ്ങൾക്കും തുല്യ പ്രാധാന്യമായിരിക്കുമെന്നും. മുരളി ഗോപിയും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതായും അദ്ദേഹം കൂട്ടി ചേർത്തു.

സ്വലേ, മായാമോഹിനി എന്നീ ചിത്രങ്ങൾ നിർമിച്ചിട്ടുള്ള മധു വാര്യർ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ദീപു കരുണാകരന്റെ സംവിധാനത്തിൽ ഒരുങ്ങിയ ക്രേസി ഗോപാലൻ, പി. സുകുമാർ സംവിധാനം ചെയ്‌ത സ്വ ലേ: എന്ന ചിത്രത്തിലും സഹ സംവിധായകനായും മധു വാര്യർ പ്രവർത്തിച്ചിട്ടുണ്ട്. 1999 ൽ പുറത്തിറങ്ങിയ ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. മോഹൻദാസ് ദാമോദരൻ നിർമ്മിക്കുന്ന ചിത്രം ജൂണിൽ ചിത്രീകരണം ആരംഭിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍