UPDATES

സിനിമാ വാര്‍ത്തകള്‍

‘സ്ത്രീകള്‍ക്ക് പാന്റ്‌സ് ധരിക്കാമെങ്കില്‍ പുരുഷന്‍മാര്‍ക്ക് ഗൗണും ധരിക്കാം’; വ്യത്യസ്തമായ വസ്ത്രധാരണവുമായി ബില്ലി പോര്‍ട്ടര്‍

അരയ്ക്കുമുകളില്‍ സ്യൂട്ടും അരക്കു കീഴെ ഗൗണും എന്ന് തോന്നിക്കുന്ന ഒരു പ്രത്യേക വസ്ത്രമാണ് ബില്ലി പോര്‍ട്ടര്‍ ധരിച്ചത്.

റെഡ് കാര്‍പ്പറ്റില്‍ വര്‍ണശബളമായ വസ്ത്രങ്ങള്‍ ധരിച്ച് ഒട്ടനവധി സിനിമാ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത് ബില്ലി പോര്‍ട്ടറിന്റെ മേലാണ്. ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ വ്യത്യസ്തമായ വസ്ത്രധാരണവുമായാണ് അമേരിക്കന്‍ ഗായകനും നടനുമായ ബില്ലി പോര്‍ട്ടര്‍ എത്തിയത്.

അരയ്ക്കുമുകളില്‍ സ്യൂട്ടും അരക്കു കീഴെ ഗൗണും എന്ന് തോന്നിക്കുന്ന ഒരു പ്രത്യേക വസ്ത്രമാണ് ബില്ലി പോര്‍ട്ടര്‍ ധരിച്ചത്. ചടങ്ങിലെത്തിയ പലരും അദ്ദേഹത്തെ കണ്ട് അതിശയിച്ചു.

ഈ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ബില്ലി പോര്‍ട്ടറിനെതിരേ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. എന്നാല്‍ അതേ സമയം അദ്ദേഹത്തിന് പിന്തുണയുമായി ഒട്ടനവധി ആരാധകര്‍ രംഗത്തെത്തി. അതില്‍ ഒരുപാട് ഫാഷന്‍ ഡിസൈനര്‍മാരും ഉണ്ട്.

സ്ത്രീകള്‍ക്ക് പാന്റ്‌സ് ധരിക്കാമെങ്കില്‍ പുരുഷന്‍മാര്‍ക്ക് ഗൗണും ധരിക്കാമെന്ന് പ്രശസ്ത ഫാഷന്‍ ഡിസൈനറായ വെനേസ ഫ്രൈഡ്മാന്‍ അഭിപ്രായപ്പെട്ടു. വെനേസയുടെ വാക്കുകള്‍ ബില്ലി പോര്‍ട്ടര്‍ ആരാധകരുമായി പങ്കുവയ്ച്ചു. സമൂഹ മാധ്യമങ്ങളിൽ ബില്ലിയെ അനുകൂലിച്ചിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങൾ ഇതിനോടകം വന്നു കഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍