UPDATES

സിനിമാ വാര്‍ത്തകള്‍

പി.ടി ഉഷയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; ഉഷയാകുന്നത് കത്രിന കൈഫ്

പരസ്യ ചിത്ര സംവിധായിക രേവതി. എസ്.വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രിന കൈഫ് പി.ടി ഉഷയെ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍

ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്പോർട്സ് താരങ്ങളിൽ ഒരാളായ പി.ടി ഉഷയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. കോഴിക്കോട് പയ്യോളി സ്വദേശിയായ പി.ടി ഉഷ രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച അത്‌ലറ്റുകളില്‍ ഒരാളാണ്.

പരസ്യ ചിത്ര സംവിധായിക രേവതി. എസ്.വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രിന കൈഫ് പി.ടി ഉഷയെ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോക്‌സിങ് താരം മേരി കോമിന്റെ ജീവചരിത്ര സിനിമയില്‍ മേരി കോമായി മികച്ച പ്രകടനം കാഴ്ച വെച്ച പ്രിയങ്ക ചോപ്രയെ ആയിരുന്നു അണിയറപ്രവര്‍ത്തകര്‍ ആദ്യം പി.ടി ഉഷയാകാന്‍ സമീപിച്ചത്. എന്നാല്‍ മറ്റു ചില തിരക്കുകള്‍ ഉള്ളതിനാല്‍ പ്രിയങ്ക തനിക്ക് ഈ വേഷം ചെയ്യാനാവില്ലെന്ന് അറിയിക്കുകയും തുടര്‍ന്ന് കത്രിനയെ സമീപിക്കുകയായിരുന്നുവെന്നും റിപോർട്ടുകൾ ഉണ്ട്.  ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എ.ആര്‍ റഹ്മാനായിരിക്കും. എന്നാൽ ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

കരിയറില്‍ 100 ലധികം മെഡലുകള്‍ നേടിയിട്ടുള്ള ഉഷയ്ക്ക് 1984 ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സില്‍ തലനാരിഴയ്ക്കാണ് മെഡല്‍ നഷ്ടമായത്.

സൈന നേവാള്‍, കപില്‍ദേവ്, സാനിയ മിര്‍സ…എന്നിവരുടെ ബയോപിക്കുകള്‍ക്ക് അണിയറയിൽ ഒരുങ്ങുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍