UPDATES

സിനിമാ വാര്‍ത്തകള്‍

ആലപ്പാട് കരിമണൽ ഖനനം: ഡോക്യുമെന്ററി ഒരുക്കാൻ സംവിധായകൻ സോഹൻ റോയി

ഡാം 999 എന്ന ഹോളിവുഡ് ചിത്രം ഒരുക്കിയ സംവിധായകനാണ് സോഹൻ റോയ്

സ്വന്തമെന്ന് പറയാൻ ആകെയുള്ള ഒരു പിടി മണ്ണ് ഇന്നോ നാളെയോ കടലെടുക്കുമെന്ന ഭീതിയിൽ ആണ് ആലപ്പാട് നിവാസികൾ.  ആലപ്പാട്ടെ അശാസ്ത്രീയ കരിമണൽ ഖനനത്തിനെതിരെ നിരാഹാരസമരം തുടരുകയാണ് പ്രേദേശ വാസികൾ. ആലപ്പാടിന്റെ അപകടാവസ്ഥയിലേക്ക് അധികൃതരുടേയും കോടതിയുടേയും ശ്രദ്ധ നേടാൻ ‘ബ്ലാക്ക് സാന്റ്’ എന്ന പേരിൽ ഡോക്യുമെന്ററി ഒരുക്കുകയാണ് സംവിധായകൻ സോഹൻ റോയ്.

താൻ ഇവിടെ എത്തിയപ്പോൾ മാത്രമാണ് ആലപ്പാടിന്റെ അവസ്ഥ എത്രത്തോളം അപകടകരമാണെന്ന് മനസ്സിലാക്കിയതെന്ന് സോഹൻ റോയ് സമരപ്പന്തലിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോടികളുടെ വരുമാനം കേരളത്തിന് നേടിത്തരാന്‍ സാധിക്കുന്ന ആലപ്പാട്ടെ കരിമണല്‍ സമ്പത്തിനെ ശാസ്ത്രീയമായ രീതിയില്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നും. ഖനനം മൂലം നഷ്ടം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കമെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞത് 2 വര്‍ഷമെങ്കിലും ഖനനം നിര്‍ത്തിവെച്ച് കരഭൂമി വീണ്ടെടുക്കുന്നതിനുള്ള ബദല്‍മാര്‍ഗ്ഗങ്ങള്‍ നടപ്പാകേണ്ടതുണ്ടെന്നും മറൈന്‍ രംഗത്തെ വിദഗദ്ധന്‍ കൂടിയായ സോഹന്‍ റോയ് വ്യക്തമാക്കി.

രണ്ട് പൊതുസ്ഥാപനങ്ങളുടെ അശാസ്ത്രീയമായ കരിമണൽ ഖനനം ആലപ്പാടിനെ കാർന്ന് തിന്നുകയും, കര കടലെടുക്കുകയും ചെയ്തു. ഇന്ന് ഇവിടുതെതുകാർ അതീവ സുരക്ഷാ ഭീഷണിയിലാണ്. ആലപ്പാടിന്റെ ഈ ദുരവസ്ഥയിലേക്ക് അധികൃതരുടേയും കോടതിയുടേയും ശ്രദ്ധ നേടി ഉടൻ വേണ്ട നടപടികൾ സ്വീകരിക്കാനുള്ള ആർജ്ജവം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ബ്ലാക്ക് സാന്റ്’ ഒരുങ്ങുന്നത്.

ഡാം 999 എന്ന ഹോളിവുഡ് ചിത്രം ഒരുക്കിയ സംവിധായകനാണ് സോഹൻ റോയ്. ‘സ്റ്റോപ്പ് മൈനിങ് ഔവർ ലൈഫ്’ എന്ന ടാഗ് ലൈനോടെ ഒരുങ്ങുന്ന ചിത്രം ആലപ്പാട്ടുകാരുടെ ജീവിതത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒന്നാണ്. ഡോക്യുമെന്ററി പുറത്തിറക്കുന്നതോടെ ആലപ്പാടിന്റെ പ്രശ്നത്തിന് കോടതിയും അധികൃതരും വേണ്ട നടപടിയെടുക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സംവിധായകൻ സോഹൻ റോയ് കൂട്ടിചേർത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍