UPDATES

സിനിമാ വാര്‍ത്തകള്‍

ബോളിവുഡ് താരത്തെ നടുറോഡില്‍ അപമാനിച്ച് യുവാക്കള്‍; ഡ്രൈവര്‍ക്ക് മര്‍ദ്ദനവും

പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും യുവാക്കളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല

ബോളിവുഡ് താരം ഷമിത ഷെട്ടിയെ യുവാക്കള്‍ അപമാനിച്ചതായി പരാതി. താരത്തിന്റെ കാര്‍ ഡ്രൈവറെ ഇതേ യുവാക്കള്‍ മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവാക്കളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

പ്രമുഖ താരം ശില്‍പ്പ ഷെട്ടിയുടെ സഹോദരിയാണ് ഷമിത. ചൊവ്വാഴ്ച്ച ഉച്ച കഴിഞ്ഞ ഒന്നരയോടെയായിരുന്നു സംഭവം. മുംബൈ താനെയില്‍ വിവിയാന മാളിനു സമീപം വച്ച് ഷമിത സഞ്ചരിച്ച കാറില്‍ ഒരു ബൈക്ക് ഇടിക്കുന്നതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. മൂന്നു യുവാക്കളായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. അപകടം നടന്നയുടനെ വാഹനം നിര്‍ത്തി പുറത്തിറങ്ങിയ ഷമിതയുടെ ഡ്രൈവര്‍ ദര്‍ശന്‍ സാവന്ത് കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനിടയില്‍ ബൈക്കില്‍ ഉണ്ടായിരുന്ന യുവാക്കള്‍ ഷമിതയ്ക്ക് നേരെ അസഭ്യവാക്കുകള്‍ ചൊരിയുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും റബോദി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഡ്രൈവര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് യുവാക്കളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 2000 ല്‍ ഇറങ്ങിയ മൊഹബത്തേന്‍ എന്ന ചിത്രത്തിലൂടെയാണ് ഷമിത ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. മൊഹബത്ത് ഹോ ഗയി ഹേയ് തുമ്‌സെ, കാഷ്, സെഹര്‍ എന്നീ ചിത്രങ്ങളിലും ഷമിത അഭിനയിച്ചിട്ടുണ്ട്.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍