UPDATES

സിനിമാ വാര്‍ത്തകള്‍

മോദിക്ക് പിന്നാലെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ജീവിതവും വെള്ളിത്തിരയിലേക്ക്; നായകന്‍ അക്ഷയ് കുമാര്‍

മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ നീരജ് പാണ്‌ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നരേന്ദ്ര മോദിക്ക് പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ജീവിതവും സിനിമയാകുന്നു. അക്ഷയ് കുമാറായിരിക്കും ഡോവലിന്റെ വേഷം ചെയ്യുക എന്നാണ് റിപോർട്ടുകൾ.

മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ നീരജ് പാണ്‌ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ വെന്നസ്‌ഡെ, റുസ്തം, എം.എസ്. ധോനി, ടോയ്‌ലറ്റ്: ഏക പ്രേം കഥ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അദ്ദേഹം.ഷൂട്ടിങ് എപ്പോള്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. തിരക്കഥ പൂര്‍ത്തിയായശേഷം മാത്രമേ മറ്റു വിവരങ്ങൾ പുറത്ത് വിടൂ എന്നാണ് റിപോർട്ടുകൾ.

എന്നാൽ ഡോവലിന്റെ ബയോപിക്കിന് മുന്‍പ് നീരജ് പാണ്‌ഡെയും അക്ഷയ് കുമാറും ചേര്‍ന്ന് ചാണക്യ എന്ന ചിത്രം ചെയ്യാന്‍ പദ്ധതിയുണ്ട്. ഇതിനൊപ്പം ക്രാക്ക് എന്നൊരു ചിത്രം കൂടി നീരജ് പാണ്‌ഡെ ഏറ്റെടുത്തിട്ടുണ്ട്.

1968ലെ കേരള കാഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അജിത് ഡോല്‍ പഞ്ചാബ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 1999ലെ കാണ്ടഹാര്‍ വിവമാനറാഞ്ചല്‍ വിഷയത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതും ഡോവലായിരുന്നു. പന്നീട് ഐ.ബിയുടെ മേധാവിയായും പ്രവര്‍ത്തിച്ചു. സൂപ്പര്‍ സ്‌പൈ എന്ന് അറിയപ്പെട്ട ഡോവല്‍ 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ സുരക്ഷാ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്നണ്ട്.

ALSO READ: ലാളിത്യം കൊണ്ട് കാഴ്ചക്കാരെ അമ്പരപ്പിച്ച് ഇന്ദ്രൻസ്: സ്വന്തം സിനിമയുടെ ട്രെയിലർ കണ്ടത് നിലത്തിരുന്ന്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍