UPDATES

സിനിമാ വാര്‍ത്തകള്‍

‘അതിദേശീയതയുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല; ഈ ചിത്രം പതാകയെ സല്യൂട്ട് ചെയ്യുന്ന സിനിമയുമില്ല’: ജോണ്‍ എബ്രഹാം

ഇതൊ പതാകയെ സല്യൂട്ട് ചെയ്യുന്ന ചിത്രമല്ല

അതിദേശീയതയുള്ള ചിത്രങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ബോളിവുഡ് താരം ജോണ്‍ എബ്രഹാം. തന്റെ പുതിയ ചിത്രം റോമിയോ അക്ബര്‍ വാള്‍ട്ടര്‍ ദേശീയ സ്‌നേഹം അത്ര മാത്രം തുളുമ്പി നില്‍ക്കുന്ന ഒന്നല്ലെന്ന് പറയുകയാണ് താരം.

‘മികച്ച കഥയുള്ള ചിത്രങ്ങള്‍ ചെയ്യുക എന്നതാണ് പ്രധാനം. നാളെ മികച്ച ദേശസ്‌നേഹമുള്ള ഒരു ചിത്രം വന്നാല്‍, എനിക്കിഷ്ടപ്പെട്ടാല്‍ ഞാനത് ചെയ്യും. പക്ഷെ അതിദേശീയതയുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ഞാനൊരു രാജ്യത്തിനും എതിരല്ല, ഞാനൊരു മതത്തിനും എതിരല്ല.’– ജോൺ എബ്രഹാം പറയുന്നു.

വസ്തുതകളെ മുന്‍നിര്‍ത്തിയുള്ള ചിത്രമാണ് ഇതെന്നും. ഏതെങ്കിലും ഭാഗം മോശമാണെന്ന് അവതരിപ്പിക്കുന്നില്ല. അതിര്‍ത്തി കടന്ന് പോവുന്ന ഒരു ചാരന്റെ കഥയാണ്. പക്ഷെ റാസി, മറ്റു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഈ കഥ. ഇതൊരു അതിദേശീയതയുള്ള, പതാകയെ സല്യൂട്ട് ചെയ്യുന്ന ചിത്രമല്ല. ഇത്തരമൊരു ചിത്രം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ജോണ്‍ എബ്രഹാം കൂട്ടിച്ചേർത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍