UPDATES

സിനിമാ വാര്‍ത്തകള്‍

‘രാഷ്ട്രീയ കാരണങ്ങൾ’ കാരണം പ്രദര്‍ശനത്തിനെത്തി പിറ്റേ ദിവസം ബംഗാളി ചിത്രത്തിന് അനൌദ്യോഗിക വിലക്ക്; ഫാസിസമെന്ന് നടന്‍ സൌമിത്ര ചാറ്റര്‍ജി

നിർദ്ദേശങ്ങൾ എല്ലാം ഉന്നത അധികാരികളിൽ നിന്നുള്ളതാണ് എന്നാണ് തീയേറ്റർ ഉടമകിൽ നിന്ന് കിട്ടിയ മറുപടിയെന്നും സംവിധായകൻ പറയുന്നു

ആദ്യ ദിനത്തെ പ്രദർശനിതിനു ശേഷം ‘ഭോബിഷൈഒട്ടർ ഭൂട്ട്’ എന്ന ബംഗാളി ചിത്രത്തിന് അപ്രതീക്ഷിത വിലക്ക്. എന്നാൽ ഇതുവരെ വിലക്കിനുള്ള വ്യക്തമായ വിശദീകരണം ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് സംവിധായകൻ അനിക് ദത്ത പറയുന്നു. നടപടി ജനാധിപത്യ വിരുദ്ധവും ഫാസിസവും എന്നാണ് മുതിര്‍ന്ന നടന്‍ സൌമിത്ര ചാറ്റര്‍ജി വിശേഷിപ്പിച്ചത്.

നിർദ്ദേശങ്ങൾ എല്ലാം ഉന്നത അധികാരികളിൽ നിന്നുള്ളതാണ് എന്നാണ് തീയേറ്റർ ഉടമകളില്‍ൽ നിന്ന് കിട്ടിയ മറുപടിയെന്നും സംവിധായകൻ പറയുന്നു. എന്നാൽ സിനിമ കൂട്ടായ്മകളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചതായും സംവിധായകൻ പറഞ്ഞു.

വെള്ളിയാഴ്ച റിലീസിന് എത്തിയ ചിത്രം നിലവിലെ രാഷ്ട്രീയ സാഹര്യങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ള ഒരു കോമഡി ചിത്രമാണ്. എന്നാൽ ‘രാഷ്ട്രീയ കാരണങ്ങളാൽ’ ശനിയാഴ്ച്ചയോടെ വെസ്റ്റ് ബംഗാളിലെ എല്ലാ മുൾട്ടിപ്ലക്സ് , സിംഗിൾ സ്ക്രീൻ തിയേറ്ററുകളിൽ നിന്നും ചിത്രം പിൻവലിക്കപ്പെട്ടു. ഈ വിഷയത്തിയിൽ പ്രതിഷേധ പരിപാടികൾ ആലോചിക്കുന്നതെയും സംവിധായകൻ ദത്ത അറിയിച്ചു.

എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒരുപോലെ തന്നെ പേരിടുത്ത്‌ പറയാതെയാണ് ചിത്രം വിമർശിച്ചിരിക്കുന്നത്. പിന്നെ എന്തിനാണ് ഈ അസഹിഷ്ണുത എന്ന് തനിക്ക് മനസിലാകുനില്ലന്ന് ചിത്രത്തിലെ അഭിനേതാവുകൂടിയായ പ്രശസ്ത നടൻ കൗശിക് സെൻ ചോദിക്കുന്നു.

ഇതിനിടെ നടപടിയില്‍ പ്രതിഷേധിച്ച് സിനിമാ പ്രവര്‍ത്തകരും സാംസ്കാരിക പ്രവര്‍ത്തകരും കല്‍ക്കത്തയില്‍ പ്രതിഷേധം സമഘടിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍