UPDATES

സിനിമാ വാര്‍ത്തകള്‍

സന്യാസി വേഷത്തില്‍ പുകവലി; ഹന്‍സികയ്‌ക്കെതിരേ കേസ്; ഇതു വെറും സാപിള്‍, ശരിക്കുള്ളത് വരാനിരിക്കുന്നേയുള്ളൂവെന്ന് നടി

മഹ എന്ന ചിത്രത്തിലാണ് വിവാദ പോസ്റ്റര്‍, സംവിധായകന്‍ ജമീലിനെതിരേയും കേസ് എടുത്തിട്ടുണ്ട്‌

നവാഗതനായ യു ആര്‍ ജമീല്‍ സംവിധാനം ചെയ്യുന്ന മഹ എന്ന ചിത്രം ഇതിനോടകം തമിഴകത്ത് ചര്‍ച്ചയായത് ചിത്രത്തിന്റേതായി റിലീസ് ചെയ്ത ചില പോസ്റ്ററുകളിലൂടെയാണ്. പോസ്റ്ററിന്റെ പേരില്‍ ഇപ്പോള്‍ സിനിമയിലെ നായിക ഹന്‍സിക മോട്വാനിക്കെതിരേ കേസ് വന്നിരിക്കുകയാണ്. ഹന്‍സികയുടെ അമ്പതാം ചിത്രമാണ് ഈ വിധത്തില്‍ വിവാദമായിരിക്കുന്നത്.

‘മഹ’ എന്ന ചിത്രത്തിന്റെ ഒരു പോസ്റ്ററില്‍ ഹന്‍സിക സന്യാസി വേഷത്തില്‍ പുകവലിക്കുന്ന ദൃശ്യമാണുള്ളത്. സന്യാസിമാരെ അപമാനിച്ചു എന്ന് ആരോപിച്ചു ഹന്‍സികയ്ക്കും സംവിധായകനുമെതിരെ നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത് എന്നാണ് വരുന്ന വാര്‍ത്തകള്‍. പോസ്റ്റര്‍ വിവാദമായതിനെ കുറിച്ച് ഹന്‍സികയോട് ചോദിച്ചപ്പോള്‍, ഇതൊക്കെ സാംപിള്‍ ശരിക്കുമുള്ളത് ഇനി വരാനിക്കുന്നേയുള്ളൂ എന്നായിരുന്നു നടിയുടെ പ്രതികരണം. ആദ്യ പോസ്റ്റര്‍ തന്നെ വിവാദത്തില്‍ ആയ സ്ഥിതിക്ക് ഇനി അങ്ങോട്ട് എന്താണ് സംഭവിക്കുക എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

കേസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല. വിവാദങ്ങള്‍ ചിത്രത്തിനെ എങ്ങനെ ബാധിക്കും എന്ന് കാത്തിരുന്ന് കാണാം. ഹന്‍സിക വിക്രം പ്രഭുവിനൊപ്പം അഭിനയിച്ച തുപ്പാക്കി മുനയില്‍ എന്ന ചിത്രത്തിന് നല്ല പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു.

ദക്ഷിണേന്ത്യന്‍ നായികമാര്‍ക്ക് പിടിച്ചു നില്‍ക്കണമെങ്കില്‍ ശരീരപ്രദര്‍ശനം നടത്തണം; ഹിന ഖാനെതിരേ ഹന്‍സിക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍