UPDATES

സിനിമാ വാര്‍ത്തകള്‍

മോദി കാവൽക്കാരൻ; ബിജെപി സർക്കാരിന് പിന്തുണയുമായി ബോളിവുഡ് താരങ്ങൾക്കൊപ്പം ഗോപകുമാറും, മേനകയും പിന്നെ ജലജയും

‘രാജ്യത്തിന്റെ കാവൽക്കാരായി നിൽക്കുന്നയാളെ സപ്പോർട്ട് ചെയ്യുക എന്നുള്ളത് നമ്മുടെ ധാർമ്മിക കടമയാണ്. ആ കടമ ഞാൻ നിറവേറ്റുന്നു’- ഗോപകുമാർ പറയുന്നു

നരേന്ദ്ര മോദിക്കും ബിജെപി സർക്കാറിനും പിന്തുണ നൽകി സിനിമ താരങ്ങളുടെ കൂട്ടായ്‌മ. ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടിയിൽ വിവിധ ഭാഷയിൽ നിന്നുള്ള തരങ്ങൾ പങ്കെടത്തപ്പോൾ കേരളത്തിൽ നിന്നുള്ള താരങ്ങളും മോദി ക്ക് പിന്തുണയുമായി കൂട്ടായ്‌മയിൽ പങ്കെടുത്തു.

ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ഡൽഹിയിൽ സംഘടിപ്പിച്ച ‘സെലിബ്രിറ്റീസ് വിത്ത് നമോ’ എന്ന പരിപാടിയിലാണ് താരങ്ങൾ പങ്കെടുത്തത്.

ബോണി കപൂർ, മനോജ് ജോഷി, പ്രഹ്ലാദ് കാക്കര, സപ്ന ചൗധരി തുടങ്ങി ബോളിവുഡിൽ നിന്നും നിരവധി താരങ്ങൾ പരിപാടിയിൽ പങ്കെടുത്തു. മലയാളത്തിൽ നിന്ന് നടൻ എം.ആർ ഗോപകുമാർ, നടിമാരായ മേനക, ജലജ എന്നിവരാണ് പിന്തുണയുമായി എത്തിയത്.

മോദിയെ പിന്തുണക്കുകയെന്നത് തന്റെ ധാർമിക കടമയാണെന്ന് എം.ആർ ഗോപകുമാർ പറഞ്ഞു. ‘രാജ്യത്തിന്റെ കാവൽക്കാരായി നിൽക്കുന്നയാളെ സപ്പോർട്ട് ചെയ്യുക എന്നുള്ളത് നമ്മുടെ ധാർമ്മിക കടമയാണ്. ആ കടമ ഞാൻ നിറവേറ്റുന്നു’- ഗോപകുമാർ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാർത്ഥ ഹീറോയാണെന്നാണ് മേനകയുടെ അഭിപ്രായം. ഇത്തവണയും നരേന്ദ്രമോദി തന്നെ അധികാരത്തിൽ വരുമെന്നും താരങ്ങൾ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍