UPDATES

സിനിമാ വാര്‍ത്തകള്‍

റെക്കോര്‍ഡിന് ഒരുങ്ങി വിക്രം; പുതിയ ചിത്രത്തിൽ 25 വ്യത്യസ്ത ഗെറ്റപ്പുകൾ

ഇമൈക നൊടികള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അജയ് ജ്ഞാനമുത്തു ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപെട്ട താരമാണ് വിക്രം. വിക്രം നായകനായി അടുത്തിടെ റിലീസിനെത്തിയ കടാരം കൊണ്ടാന്‍ എന്ന ചിത്രം മികച്ച പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതിയ തന്റെ അടുത്ത ഒരു ചിത്രത്തിലൂടെ ലോകറെക്കോര്‍ഡ്ഇടാനുള്ള ഒരുക്കത്തിലാണ് ചിയാൻ വിക്രം.

ചിയാന്‍ വിക്രം നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. അത്തരമൊരു വാര്‍ത്തയിലാണ് വിക്രം വലിയൊരു റെക്കോര്‍ഡ് തകര്‍ക്കാന്‍ പോവുകയാണെന്ന് സൂചിപ്പിച്ചിരിക്കുന്നത്. പുതിയ സിനിമയിൽ 25 ഓളം വ്യത്യസ്ത വേഷങ്ങളില്‍ വിക്രം എത്തും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. നയന്‍താര പോലീസ് ഓഫീസറുടെ വേഷത്തില്‍ അഭിനയിച്ച ഇമൈക നൊടികള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അജയ് ജ്ഞാനമുത്തു ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

നയന്‍താര പോലീസ് ഓഫീസറുടെ വേഷത്തില്‍ അഭിനയിച്ച ഇമൈക നൊടികള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അജയ് ജ്ഞാനമുത്തു ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം 2020 ൽ വേൾഡ് വൈഡ് റിലീസായി തീയേറ്ററിൽ എത്തും എന്നാണ് റിപോർട്ടുകൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍