UPDATES

സിനിമാ വാര്‍ത്തകള്‍

‘നിഷ്‍കളങ്കതയുടെ ഏറ്റവും വലിയ ഉദാഹരണം’; ‘ദർബാർ’ ലൊക്കേഷനിലെ രജനികാന്തിന്റെ ചിത്രം പങ്കുവച്ച് സന്തോഷ് ശിവൻ

എ ആര്‍ മുരുഗദോസ് രജനികാന്ത് കൂട്ടുകെട്ടിൽ എത്തുന്ന പുതിയ ചിത്രമാണ് ദർബാർ. സംവിധായകനും ഛായാഗ്രാഹകനുംമായ സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ

എ ആര്‍ മുരുഗദോസ് രജനികാന്ത് കൂട്ടുകെട്ടിൽ എത്തുന്ന പുതിയ ചിത്രമാണ് ദർബാർ. സംവിധായകനും ഛായാഗ്രാഹകനുംമായ സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഒരിടവേളയ്‍ക്ക് ശേഷമാണ് സന്തോഷ് ശിവൻ രജനികാന്തുമായി ഒന്നിക്കുന്നത്. ഇപ്പോഴിതാ ദര്‍ബാറിന്റെ ലൊക്കേഷനിലെ രജനികാന്തിന്റെ ചിത്രം ആരാധകര്‍ക്കായി പങ്കുവയ്‍ക്കുകയാണ്അദ്ദേഹം.

‘നിഷ്‍കളങ്കതയുടെ ഏറ്റവും വലിയ ഉദാഹരണം. പേരക്കുട്ടിക്കൊപ്പം മോണിറ്റര്‍ നോക്കുന്നു. ദര്‍ബാറിന്റെ ഷൂട്ടിംഗിന്റെ ഇടയില്‍ പകര്‍ത്തിയ ചിത്രം’ എന്ന അടിക്കുറുപ്പോടെയാണ് അദ്ദേഹം പേരക്കുട്ടിക്കൊപ്പമുള്ള രജനികാന്തിന്റെ ചിത്രം പങ്കുവെച്ചത്.

1992ല്‍ രജനികാന്ത് നായകായി പ്രദര്‍ശനത്തിന് എത്തിയ ദളപതിയുടെ ഛായാഗ്രാഹകൻ സന്തോഷ് ശിവനായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനികാന്ത് ദര്‍ബാറില്‍ വേഷമിടുന്നത്. ദര്‍ബാറില്‍ ഒരു എൻകൌണ്ടര്‍ സ്പെഷലിസ്റ്റായിരിക്കും അഭിനയിക്കുക. നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത് എന്നാണ് റിപോർട്ടുകൾ. നയൻതാരയാണ് രജനിയുടെ നായികയാകുന്നത്.

മലയാളിയായ നടി നിവേത രജനികാന്തിന്റെ മകളായിട്ട് ചിത്രത്തില്‍ വേഷമിടുന്നു. കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. അനിരുദ്ധ് രവിചന്ദെര്‍ ആണ് സംഗീത സംവിധായകൻ. മികച്ച വിജയം നേടിയ വിജയ് ചിത്രം സർക്കാർ ആണ് ഇതിനു മുൻപ് എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍