UPDATES

സിനിമാ വാര്‍ത്തകള്‍

‘പരിയേരും പെരുമാൾ’ ഇനി തമിഴ് നാട്ടിലെ പാഠപുസ്‌തകത്തിലും

സമൂഹത്തിലെ ജാതി ചിന്തകളും അതിൻെറ അതിർ വരമ്പുകളും കൃത്യമായി അടയാളപ്പെടുത്തിയ ചിത്രമായിരുന്നു പരിയേരും പെരുമാൾ.

നവാഗതനായ മാരി സെൽവരാജ്ന്റെ സംവിധാനത്തിൽ പാ രഞ്ജിത്ത് നിർമ്മിച്ച ചിത്രമാണ് പരിയേരും പെരുമാൾ. ഒട്ടേറെ പുരസ്‌ക്കാരങ്ങൾ നേടിയ ചിത്രം ഇപ്പോൾ തമിഴ് നാട്ടിൽ പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപെടുത്തിയിരിക്കുകയാണ്. പന്ത്രണ്ടാം ക്ലാസിലെ കോനാർ തമിഴ് ഉരെയിൽ (തമിഴ് നാട്ടിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ വ്യാപകമായി ഉപയോഗിക്കുന്ന ഗൈഡ്) ചിത്രത്തിലെ പല രംഗങ്ങളും പരാമർശിക്കുന്നുണ്ട്. ഒരു സിനിമക്കും ഒരു പാഠമാകാൻ കഴിയുമെന്ന് മനോഹരമായി  വിവരിക്കുകയാണ് ഈ പാഠപുസ്‌തകത്തിൽ.


സമൂഹത്തിലെ ജാതി ചിന്തകളും അതിൻെറ അതിർ വരമ്പുകളും കൃത്യമായി അടയാളപ്പെടുത്തിയ ചിത്രമായിരുന്നു പരിയേരും പെരുമാൾ. നിരൂപക ശ്രദ്ധപിടിച്ചു പറ്റിയ സിനിമ തമിഴ്നാട്ടിലെ തിരുനെൽവേലി, തൂത്തുക്കുടി പ്രദേശത്തെ ജാതി വിവേചനം അടിസ്ഥാനപ്പെടുത്തി രൂപം കൊണ്ടതായിരുന്നു. ദളിത് യുവാവായ പരിയേറും പെരുമാളും ഉയര്‍ന്ന ജാതിയില്‍പ്പെട്ട ജ്യോതിയും തമ്മിലുള്ള ബന്ധത്തിലൂടെയാണ് ജാതിയുടെ നേർക്കാഴ്ച സംവിധായകൻ പ്രേക്ഷകന് കാട്ടിക്കൊടുക്കുന്നത്. പാ രഞ്ജിതിന്റെ നീലം പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചത്.
അഭിമുഖം/ഡോ. ബിജു: ജാതീയതയുടെ തീവ്രവാദമാണ് ‘വെയില്‍ മരങ്ങള്‍’ പറയുന്നത്; ‘വരേണ്യര’ല്ലാത്തവര്‍ സിനിമയില്‍ മാറ്റിനിര്‍ത്തപ്പെടുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍