UPDATES

സിനിമാ വാര്‍ത്തകള്‍

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം: ആശാ ശരത്തിനെതിരെ പരാതി; വിഡിയോയില്‍ കാണുന്നത് കഥാപാത്രമാണെന്ന് നടി

സിനിമ പ്രൊമോഷൻ എന്ന പേരിൽ കട്ടപ്പന പൊലീസ് സ്റ്റേഷനെ ഉൾപ്പെടുത്തി വ്യാജ പ്രചാരണം നടത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് ഇടുക്കി ജില്ല പോലീസ് മേധാവിക്ക് അഭിഭാഷകൻ ശ്രീജിത്ത് പെരുമന പരാതി നൽകിയത്.

ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രചിരിച്ച ‘എവിടെ?’ എന്ന ചിത്രത്തിന്റെ വ്യത്യസ്ത പ്രമോഷൻ വിഡിയോ ഏറെ ചർച്ചയായിരുന്നു. എന്നാൽ ഈ വീഡിയോയുടെ പേരിൽ ചലച്ചിത്രതാരം ആശാ ശരത്തിനെതിരെ പൊലീസില്‍ പരാതി നൽകിയിരിക്കുകയാണ് ഒരു അഭിഭാഷകൻ. സിനിമ പ്രൊമോഷൻ എന്ന പേരിൽ കട്ടപ്പന പൊലീസ് സ്റ്റേഷനെ ഉൾപ്പെടുത്തി വ്യാജ പ്രചാരണം നടത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് ഇടുക്കി ജില്ല പോലീസ് മേധാവിക്ക് അഭിഭാഷകൻ ശ്രീജിത്ത് പെരുമന പരാതി നൽകിയത്.

അതേസമയം ഇതൊരു സിനിമാ പ്രമോഷൻ വിഡിയോ ആണെന്നും അങ്ങനെതന്നെ പറഞ്ഞാണ് വിഡിയോ പങ്കുവച്ചതെന്നും ആശ ശരത് പറഞ്ഞു. ‘സത്യത്തില്‍ ആ വിഡിയോയില്‍ കാണുന്നത് ആശ ശരത്തല്ല, ജെസ്സിയെന്ന കഥാപാത്രമാണ്. അങ്ങനെയൊരു ആശയത്തോടുകൂടിയാണ് ആ വിഡിയോ ചെയ്തതും. കട്ടപ്പന പൊലീസ് സ്റ്റേഷനെക്കുറിച്ച് പറയുന്നതും അതുകൊണ്ടാണ്. ‘എവിടെ’ എന്ന സിനിമ കാണുമ്പോൾ നിങ്ങൾക്ക് അതിനെക്കുറിച്ച് കൂടുതൽ മനസ്സിലാകും.’– ആശ ശരത്ത് പറഞ്ഞു. മനോരോമ ഓൺലൈനോട് ആയിരുന്നു ആശ ശരത്തിന്റെ ഈ പ്രതികരണം.

പരാതിയുടെ പൂർണ്ണരൂപം;

ബഹു. ഇടുക്കി ജില്ല പോലീസ് മേധാവി മുൻപാകെ സമപർപ്പിക്കുന്ന പരാതി

വിഷയം : പോലീസിന്റെ ഔദ്യോദിക കൃത്യ നിർവഹണത്തെ വഴിതെറ്റിക്കുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയത് സംബന്ധിച്ചത്

സർ,

ആശ ശരത്ത് എന്ന് പേരായ അഭിനേത്രി ഒരു സ്ത്രീ, ഇന്നലെ 03-07-2019 നു അവരുടെ ഔദ്യോഗിക പേജിലൂടെ ഒരു വിഡിയോ ഷെയർ ചെയ്തിരുന്നു. തലക്കെട്ടുകളോ, മറ്റു വിവരങ്ങളോ ഇല്ലാതെ പോസ്റ്റ് ചെയ്ത വിഡിയോയിൽ തന്റെ ഭർത്താവിനെ കാണാനില്ലെന്നും, തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നും എത്രയും പെട്ടന്ന് കണ്ടെത്താൻ ജനങ്ങൾ സഹായിക്കണമെന്നും, ഭർത്താവിനെ കണ്ടുകിട്ടുന്നവർ “കട്ടപ്പന” (ഇടുക്കി) പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നുമായിരുന്നു ഇടറുന്ന ശബ്ദത്തോടെ പറഞ്ഞത്.

തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ പ്രസ്തുത വാർത്തയും വിഡിയോയും വ്യാപകമായി സാമൂഹിക മാധ്യമങ്ങളിലൂടെയും ഇന്റർനെറ്റിലും പ്രചരിക്കുകയുണ്ടായി. പ്രസ്‌തുത വിഡിയോയ്ക്കു കീഴിൽ നിരവധിയായ കമന്റുകളും പിന്തുണയും ലഭിച്ചു. എന്നാൽ അൽപ സമയത്തിന് ശേഷം വിഡിയോ ഒരു പരസ്യമാണെന്നും, അവർ അഭിനയിച്ച സിനിമയുടെ പ്രചാരണത്തിന് വേണ്ടി നിർമ്മിച്ചതാണെന്നും ചൂണ്ടിക്കാണിച്ച് പോസ്റ്റ് ചെയ്ത വിഡിയോയുടെ തലക്കെട്ട് എഡിറ്റ് ചെയ്യുകയായിരുന്നു.

എന്നാൽ പോസ്റ്റ് ചെയ്ത് 17 മണിക്കൂറുകൾ കഴിഞ്ഞിട്ടും ഈ വ്യാജ വാർത്ത മെസേജിങ് ആപ്പിക്കേഷനുകളിലും, സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുകയാണ്‌.

കരഞ്ഞുകലങ്ങിയ കണ്ണും ഇടറുന്ന ശബ്ദവുമായി, തന്റെ ഭർത്താവിനെ കാണുന്നില്ലെന്ന് അറിയിച്ചാണ് ഇന്നലെ ആശ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. എന്താണ് കാര്യമെന്ന് അറിയാൻ ആകാംഷയോടെ വിഡിയോ കണ്ട പ്രേക്ഷകർക്ക് ഒടിവിലാണ് വിഡിയോക്ക് പിന്നിലെ കഥ മനസിലായത്.

കുറച്ചു ദിവസമായി എന്റെ ഭർത്താവിനെ കാണുന്നില്ല. പത്തു നാൽപത്തിയഞ്ചു ദിവസമായി, സാധാരണ ഇങ്ങനെ പോകുകയാണെങ്കിലും ഉടൻ തിരിച്ചുവരാറുള്ളതാണ്. അല്ലെങ്കിൽ വിളിച്ചു പറയും. ഇതിപ്പോൾ ഒരുവിവരവുമില്ല. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കണം’.

‘എപ്പോഴും എന്റെ കൂടെ ഉള്ളവരാണ് നിങ്ങൾ, ആ ധൈര്യത്തിലാണ് ഞാൻ മുന്നോട്ടുപോകുന്നത്. ഭർത്താവിന്റെ പേര് സക്കറിയ എന്നാണ്. തബലയൊക്കെ വായിക്കുന്ന ആർടിസ്റ്റ് ആണ്. എന്തെങ്കിലും വിവരം കിട്ടിയാൽ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. അദ്ദേഹം എവിടെ എന്നുള്ള അന്വേഷണത്തിലാണ് ഞാനും എന്റെ കുടുംബാംഗങ്ങളും.

‘എവിടെ’ എന്നുള്ളതാണ് ആർക്കും അറിയാത്തത്, നിങ്ങൾ അത് കണ്ടുപിടിച്ചു തരുമെന്ന വിശ്വാസത്തിലാണ് ഞാൻ.’ -ആശാ ശരത്ത് വിഡിയോയിൽ പറയുന്നു.

പുതിയ ചിത്രം ‘എവിടെ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു നടിയുടെ ഫെയ്സ്ബുക്ക് ലൈവ്. നിരവധി ആളുകളാണ് വിഡിയോയുടെ താഴെ പ്രതികരണങ്ങളുമായി എത്തിയത്. പലരും വിചാരിച്ചത് നടിയുടെ യഥാർഥ ഭർത്താവിനെ കാണാതെപോയെന്നു തന്നെയാണ്. ‘എവിടെ പ്രമോഷൻ വിഡിയോ’ എന്ന തലക്കെട്ട് നൽകിയാണ് വിഡിയോ പോസ്റ്റ് ചെയ്തതെങ്കിലും കൂടുതൽ ആളുകവും അതുപിന്നീടാണ് ശ്രദ്ധിച്ചതെന്നു മാത്രം. ഒട്ടേറെ വിമർശനങ്ങളും ഈ വിഡിയോക്ക് താഴെ വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍