UPDATES

സിനിമാ വാര്‍ത്തകള്‍

‘ഇത് തമിഴ് സംസ്‌കാരത്തെ കളങ്കപ്പെടുത്തുന്ന സിനിമ, ലൈംഗികാതിക്രമങ്ങളെ പിന്തുണയ്ക്കുന്നു’; ’90 എം.എല്‍’ന് എതിരെ പരാതിയുമായി ഇന്ത്യന്‍ നാഷണല്‍ ലീഗ്

സെൻസർ ബോർഡ് ‘എ’ സർട്ടിഫിക്കറ്റ് നൽകിയ ചിത്രം കഴിഞ്ഞ വാരം പ്രദർശനത്തിനെത്തിയിരുന്നു

അനിതാ ഉദീപ്ന്റെ സംവിധാനത്തിൽ ഓവിയ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ’90 എം.എല്‍’. ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് മുതൽ സിനിമ വിവാദങ്ങളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെതിരെ സംസ്‌കാരത്തെ കളങ്കപ്പെടുത്തിയെന്ന പരാതിയുമായി ഇന്ത്യന്‍ നാഷണല്‍ ലീഗ്.

ചിത്രത്തിലെ നായികക്കും സംവിധായികക്കും എതിരെയാണ് നാഷണല്‍ ലീഗ് പാര്‍ട്ടി സംസ്ഥാന വിമന്‍ വിങ് മേധാവി ആരിഫ റസാക്ക് ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത് എന്നാണ് ദ ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മദ്യപാനികള്‍ ഉപയോഗിക്കുന്ന പേരാണ് സിനിമയുടെ ടൈറ്റില്‍ തന്നെ. അത്തരമൊരു സിനിമ റിലീസ് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് എങ്ങനെ അനുവാദം നല്‍കിയെന്നും. ലൈംഗികാതിക്രമങ്ങളെ പിന്തുണയ്ക്കുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നതും എന്നാണ് പരാതിയിൽ പറയുന്നത്. സെൻസർ ബോർഡ് ‘എ’ സർട്ടിഫിക്കറ്റ് നൽകിയ ചിത്രം കഴിഞ്ഞ വാരം പ്രദർശനത്തിനെത്തിയിരുന്നു.

അമിതമായ അശ്ലീല പദപ്രയോഗങ്ങളും ചൂടന്‍ രംഗങ്ങളും പുകവലിയും മദ്യപാനവുമെല്ലാം ഉള്‍പ്പെട്ട ചിത്രത്തിന്റെ ട്രെയിലറിന് വരെ ‘എ’ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെയും യുവതികളെയും വഴി തെറ്റിക്കുന്ന തരത്തിലുള്ള അനേകം രംഗങ്ങല്‍ സിനിമയിലുണ്ടെന്നും എന്‍ എല്‍ പിയുടെ വനിതാ നേതാവ് പരാതിയിലൂടെ ആരോപിക്കുന്നു.

മലയാളിതാരം ആന്‍സന്‍ പോളും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരാണ് മറ്റുതാരങ്ങള്‍. അനിത ഉദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത് ചിമ്പുവാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍