UPDATES

സിനിമാ വാര്‍ത്തകള്‍

ദര്‍ബാറിൽ രജനികാന്തിന്റെ വില്ലനായി ചെമ്പൻ വിനോദ്

പൊലീസ് ഓഫീസറായും സാമൂഹ്യ പ്രവര്‍ത്തകനായിട്ടുമാണ് രജനികാന്ത് അഭിനയിക്കുന്നത്

എ ആര്‍ മുരുഗദോസ്സിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനാകുന്ന ചിത്രമാണ് ദർബാർ. ചിത്രത്തിൽ രജനികാന്തിനൊപ്പം വില്ലൻ കഥാപാത്രവുമായി മലയാള താരം ചെമ്പൻ വിനോദ് എത്തുന്നു. മുംബൈയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിൽ നയൻ താരയാണ് നായികയായി എത്തുന്നത്.

ദർബാറിൽ പ്രധാന വില്ലൻ കഥാപാത്രമായി എത്തുന്നത് പ്രതീക് ബബ്ബാറാണ്. ബബ്ബാറിന്റെ കൂട്ടാളിയായിട്ടാണ് ചെമ്പൻ വിനോദ് വേഷമിടുന്നത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊലീസ് ഓഫീസറായും സാമൂഹ്യ പ്രവര്‍ത്തകനായിട്ടുമാണ് രജനികാന്ത് അഭിനയിക്കുന്നത്. ഡിസിപി മണിരാജ് എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്. എന്നാല്‍ ആദ്യ പകുതിയില്‍ സാമൂഹ്യപ്രവര്‍ത്തകനായിട്ടും രണ്ടാം പകുതിയില്‍ പൊലീസ് ഓഫീസറായിട്ടുമാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്.

മലയാളി താരം നിവേത രജനികാന്തിന്റെ മകളായി അഭിനയിക്കുന്നു. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതസംവിധായകൻ അനിരുദ്ധ രവിചന്ദെര്‍. രജനികാനത്തിന്റെ 167മത് ചിത്രമായ ദർബാർ പൊങ്കൽ റിലീസായി 2020 ൽ തിയേറ്ററിൽ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍