UPDATES

സിനിമ

നിര്‍ബന്ധിത ലൈംഗിക രംഗങ്ങള്‍; തുറന്നു പറഞ്ഞു പുതുമുഖ നടികള്‍

അഭ്യര്‍ത്ഥനകള്‍ നിരസിച്ചാല്‍ തങ്ങള്‍ക്കു പകരം വേറെ ആരെങ്കിലും അഭിനയിക്കുമെന്നോ, തൊഴില്‍ നഷ്ടപ്പെടുമെന്നോ, ഈ മേഖലയിലെ കരിമ്പട്ടികയില്‍ പെടുമെന്നോ ഒക്കെ പേടിക്കുന്നു

ഹോളിവുഡില്‍ പുതുമുഖ നടിമാര്‍ നഗ്നരംഗങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിതരാകുന്നു എന്നു തുറന്നു പറയുകയാണ് ഒരു കൂട്ടം നടിമാര്‍. നിര്‍മ്മാതാവ് ഹാര്‍വി വിന്‍സ്റ്റെന്‍റെ ലൈംഗിക പീഡന വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ലോകം മുഴുവന്‍ അലയടിച്ച മീ ടു ക്യാമ്പയിന്റെ തുടര്‍ച്ചയാണ് ഈ തുറന്നു പറച്ചിലുകളും. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍.

2007ലെ ചിത്രം ‘ഫൈറ്റ് ഓഫ് ഫ്യൂരി’യില്‍ സ്റ്റീവന്‍ സീഗളിന്റെ കൂടെ പ്രധാനവേഷം ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സേറ പേറ്റണിന് പതിനെട്ട് തികഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അവളുടെ അഭിനയജീവിതത്തിലെ ആദ്യത്തെ ജോലി ആയിരുന്നു അത്. ചിത്രീകരണം റൊമാനിയയില്‍ നടക്കേണ്ടതായിരുന്നു.

പക്ഷേ, സെറ്റിലേക്ക് പറഞ്ഞയക്കും മുമ്പ് ഫിലിമിന്റെ നിര്‍മ്മാതാക്കളോ അവളുടെ ഏജന്റോ സിനിമയുടെ മുഴുവന്‍ തിരക്കഥയും കാണിച്ചില്ലെന്ന് പേറ്റണ്‍ പറയുന്നു. യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്ത് കാരോലിനയിലെ നാടകവിദ്യാര്‍ത്ഥിനിയായ സേറ ഷൂട്ടിങ്ങിനായി പോയ വിമാനയാത്രയുടെ പകുതിയില്‍വെച്ച് തിരക്കഥ വായിച്ചപ്പോഴാണ് തന്റെ കഥാപാത്രം കുളികഴിഞ്ഞ് നഗ്നയായി പുറത്തുവരുന്ന രംഗം ഉണ്ടെന്ന് കണ്ടെത്തിയത്.

“ഇതാണോ എന്റെ കഥാപാത്രം എന്ന് ചിന്തിച്ചു ഞാന്‍.. എന്റെ ഹൃദയം ഉച്ചത്തില്‍ മിടിക്കാന്‍ തുടങ്ങി”. അവള്‍ മറ്റൊരു സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗവും അഭിനയിക്കേണ്ടതുണ്ടായിരുന്നു.

വിമാനത്തില്‍നിന്ന് ഇറങ്ങിയപ്പോള്‍ സെറ്റില്‍ ആരെയും പരിചയമില്ലാതെയും അന്താരാഷ്ട്ര ഫോണ്‍വിളിക്ക് പൈസ തികയാതെയും ഇരുന്ന അവസ്ഥയില്‍ പേറ്റണ്‍ മുകളിലുള്ളവരെ നേരെ പോയി കാണാന്‍ തീരുമാനിച്ചു. അവള്‍ സീഗളിനെ അയാളുടെ ട്രെയ്‍ലറില്‍ പോയി കണ്ടു. തനിക്കു തന്ന അവസരത്തിന് നന്ദി പറഞ്ഞ ശേഷം അവള്‍ തന്നോട് ഈ നഗ്നരംഗത്തിന്റെ കാര്യം ആരും അറിയിച്ചിരുന്നില്ലെന്നും അത് ചെയ്യാന്‍ അസ്വസ്ഥത തോന്നുന്നുവെന്നും അദ്ദേഹത്തോട് വിശദീകരിച്ചു.

ചുംബനം ആണിന് സുഖം നല്‍കുന്നു, പക്ഷെ പെണ്ണിന് അത് സ്വയം നല്‍കലാണ്; മീടൂവില്‍ പുരുഷന്മാരും

“എന്തു പറയണം എന്നാലോചിച്ചുകൊണ്ട് അദ്ദേഹം അവിടെ ഇങ്ങനെ ഇരുന്നു.. എന്നിട്ട് പറഞ്ഞതോ.. ‘നിങ്ങള്‍ മുലകളും കാണിക്കില്ലേ?’” പേറ്റണ്‍ പറയുന്നു.

ആ നടന്‍ പേറ്റണെ പുറത്തേക്കയച്ച്, സെറ്റിലുള്ള ചില ഉയര്‍ന്ന ആള്‍ക്കാരെ ട്രെയ്‍ലറിലേക്ക് വിളിച്ചുവരുത്തി. അവരെല്ലാവരും പുരുഷന്മാരായിരുന്നു. പിന്നീട് പേറ്റണെ തിരിച്ചുവിളിച്ച് ചോദ്യംചെയ്യാന്‍ തുടങ്ങി. അവള്‍ ശരിക്കും നഗ്നരംഗം അഭിനയിക്കില്ലേ? അവള്‍ മേല്‍വസ്ത്രം അഴിക്കില്ലേ? “ഒരു സമയം മുറിയിലുണ്ടായിരുന്ന ഒരാള്‍ പറഞ്ഞത്, നിന്നെ ഇതിന് വിളിച്ചതുതന്നെ ഞങ്ങള്‍ കാണിക്കുന്ന സാഹസമാണ്” എന്നായിരുന്നു എന്ന് പേറ്റണ്‍ പറയുന്നു.

സിനിമ-ടെലിവിഷന്‍ രംഗത്തെ സ്ത്രീകള്‍ പതിവായി നഗ്നമോ നഗ്നതയോടടുത്തതോ ആയ രംഗങ്ങള്‍ അഭിനയിക്കാന്‍ നിര്‍ബന്ധിതരാകാറുണ്ട്. ചെറിയ നിര്‍ബന്ധങ്ങള്‍ മുതല്‍ സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും വാക്കുകള്‍കൊണ്ടുള്ള അധിക്ഷേപംവരെ എല്ലാം അനുഭവിക്കേണ്ടിവരുന്നു.

പരിചിതരും അപരിചിതരുമായ പുരുഷന്മാര്‍ എന്നെയും ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്: സജിത മഠത്തില്‍

മറ്റൊരു സ്ത്രീയുമായുള്ള സെക്സ് രംഗത്ത് മുഴുവന്‍ നഗ്നയായി അഭിനയിച്ചില്ലെങ്കില്‍ 2002ലെ ഫിലിം ‘ഫിദ’ നിര്‍ത്തിവെക്കുമെന്ന് നിര്‍മ്മാതാവ് ഹാര്‍വി വിന്‍സ്റ്റെന്‍ ഭീഷണിപ്പെടുത്തിയതായി 2017 ഡിസംബറില്‍ ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ലേഖനത്തില്‍ സല്‍മ ഹയെക് പറയുന്നു. സാറ ജസീക്ക പാര്‍ക്കറും ഡെബ്ര മെസ്സിങ്ങും ഉള്‍പ്പെടെ നിരവധി പേരുകേട്ട അഭിനേത്രികള്‍ വിവിധ പുരുഷന്മാര്‍ ഉള്‍പ്പെടുന്ന സമാനമായ അഗ്നിപരീക്ഷകളെക്കുറിച്ച് തുറന്നു പറഞ്ഞു. (പാര്‍ക്കര്‍ ആ രംഗം അഭിനയിച്ചില്ല)

ഇപ്പോള്‍ പ്രശസ്തരായ ഈ നടിമാര്‍ക്കും ഈ സ്റ്റോറിക്കുവേണ്ടി ഇന്റര്‍വ്യൂ ചെയ്ത നടിമാര്‍ക്കും അവരുടെ ഔദ്യോഗികജീവിതത്തിന്റെ ആദ്യകാലങ്ങളിലാണ് പൊതുവെ ഇത്തരം ബലം പ്രയോഗിച്ചുള്ള ഭീഷണികള്‍ നേരിടേണ്ടിവന്നത്. അന്നവര്‍ക്ക് സെറ്റില്‍ സ്വാധീനം കുറവായിരുന്നു, അല്ലെങ്കില്‍ തീരെ ഇല്ലായിരുന്നു. ഈ മേഖലയില്‍ സ്വയം തെളിയിക്കാന്‍ വേണ്ടി പരിശ്രമിക്കുകയുമായിരുന്നു. അഭ്യര്‍ത്ഥനകള്‍ നിരസിച്ചാല്‍ ‘ദുഷ്കരം’ എന്ന ഖ്യാതിയാവും കിട്ടുക എന്ന് ആശങ്കപ്പെട്ടതായി ചിലര്‍ പറഞ്ഞു. മറ്റു ചിലര്‍ തങ്ങള്‍ക്കു പകരം വേറെ ആരെങ്കിലും അഭിനയിക്കുമെന്നോ, തൊഴില്‍ നഷ്ടപ്പെടുമെന്നോ, ഈ മേഖലയിലെ കരിമ്പട്ടികയില്‍ പെടുമെന്നോ ഒക്കെ പേടിക്കുന്നു. പലരും മറ്റു രക്ഷാമാര്‍ഗ്ഗമില്ലാതെയോ ആ സമയത്ത് പേടിച്ചിട്ടോ, ഈ ബലപ്രയോഗം അവസാനിപ്പിക്കുന്നതിന് അവരുടെ ആവശ്യങ്ങള്‍ അനുസരിക്കാന്‍ തയ്യാറായി.

പെണ്ണുങ്ങളുടെ തുറന്നുപറച്ചിലിനെ നിങ്ങളെന്തിനാണ് ഭയപ്പെടുന്നത്?

ഇത്തരം സംഭവങ്ങളെക്കുറിച്ച് നടിമാര്‍ ഈ കഴിഞ്ഞ കാലങ്ങള്‍ മുഴുവന്‍ പറ‍ഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ലൈംഗിക ദുഷ്‍പെരുമാറ്റത്തിനെ എതിര്‍ക്കാനും ശരിയായ ലിംഗസമത്വത്തിനുവേണ്ടി പോരാടാനും പ്രവര്‍ത്തിക്കുന്ന #മീറ്റൂ, ടൈംസ് അപ് പ്രസ്ഥാനങ്ങളുടെ ഫലമായാണ് അവരുടെ ആശങ്കകള്‍ കൂടുതല്‍ ഗൌരവമായി എടുക്കാന്‍ തുടങ്ങിയത്.

“ഇത് എല്ലാ‌വര്‍ക്കും സംഭവിക്കുന്നുണ്ട്” ലോസ് ആഞ്ജലസില്‍ ആസ്ഥാനമുള്ള വിനോദ നിയമ കമ്പനിയായ ഡെല്‍ ഷൌ മൂണ്‍വെന്‍സ് ടനാക ഫിന്‍കെല്‍സ്റ്റീന്‍ ആന്റ് ലെസ്കേനോ യുടെ പങ്കാളിയായ ല്യോന്‍ ഡങ് പറയുന്നു. “അഭിനേതാക്കള്‍ അവര്‍ക്ക് സുഖകരമല്ലാത്ത എന്തെങ്കിലും ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. എല്ലാവരും പറയുന്നു, ‘എന്താണിത്ര വൈകിക്കുന്നത്? നിങ്ങള്‍ക്കൊരു തീരുമാനം എടുക്കാനാവില്ലേ?’ നിങ്ങള്‍ അവരോടൊപ്പം സെറ്റിലാണ്, അവരോടൊപ്പം പ്രവര്‍ത്തിക്കുന്നു, അപ്പോള്‍ ആലോചിക്കുന്നു ‘ദൈവമേ, ഞാനെങ്ങനെ പറ്റില്ലെന്ന് പറയും?’”

കിം കി ഡുക് ബലാത്സംഗം ചെയ്തതായി ദക്ഷിണകൊറിയന്‍ നടിമാര്‍

“അത്ഭുകരമാം വിധം അത് ഹൈസ്കൂളിലേതു പോലെയാണ്, ഒരേ തരക്കാരില്‍നിന്നുള്ള സമ്മര്‍ദ്ദം” ‘ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക്’, ‘ബെറ്റെര്‍ തിങ്സ്’ എന്നിവയിലെ അഭിനേത്രി അലൈസ്യ റൈനെര്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ അഭിനയജീവിതത്തിലെ ആദ്യകാലത്ത് യഥാര്‍ത്ഥത്തില്‍ തിരക്കഥയില്‍ ഇല്ലാതിരുന്ന ഒരു ലൈംഗികരംഗം അഭിനയിക്കാന്‍ റൈനെര്‍ നിര്‍ബന്ധിതയായി. “ഒരു ചെറുപ്പക്കാരിയായ നടി എന്ന നിലയില്‍ ‘എന്നെ പറഞ്ഞയക്കുമോ’ എന്ന് പേടിയുണ്ടാവും. എനിക്കീ ജോലി വേണം. എനിക്ക് പകരം മറ്റൊരാള്‍ വരാന്‍ എളുപ്പം സാധ്യതയുണ്ടെന്ന തോന്നലും ഉണ്ടായിരുന്നു.”

ഹോളിവുഡ് നഗ്നതയില്‍ ഇത്ര അഭിരമിച്ചിരുന്നില്ല. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ കുറേ ദശകങ്ങളില്‍ മോഷന്‍ പിക്ചര്‍ പ്രൊഡക്ഷന്‍ കോഡ് എന്നറിയപ്പെട്ടിരുന്ന നിയമാവലികളാല്‍ സ്വയം നിയന്ത്രിച്ചിരുന്നു. 1950കളുടെ അവസാനത്തോടെ നിയന്ത്രണങ്ങള്‍ ലളിതമാക്കി. അഭിനേതാക്കളുടെ പല തരത്തിലുള്ള വിവസ്ത്ര രംഗങ്ങള്‍ സിനിമകളില്‍ ചിത്രീകരിക്കാനും തുടങ്ങി.

എലിസയോട് മീ ടൂ എന്നു പറയുന്ന ഹോളിവുഡും പാര്‍വതിയെ ഫെമിനിച്ചിയാക്കുന്ന മോളിവുഡും

പക്ഷേ ഈ ചിത്രീകരണങ്ങള്‍ പുരുഷന്മാരിലും സ്ത്രീകളിലും ഒരിക്കലും ഒരുപോലെയല്ല നിര്‍വ്വഹിക്കപ്പെട്ടത്. 2016ഓടെ, ഉയര്‍ന്ന വരുമാനം നേടിയ 100 കാല്പനിക സിനിമകളില്‍ പേരുള്ളതോ സംഭാഷണങ്ങള്‍ ഉള്ളതോ ആയ 25.6% സ്ത്രീകഥാപാത്രങ്ങള്‍ വലിയ രീതിയില്‍ പൂര്‍ണ്ണ നഗ്നരായോ അര്‍ദ്ധനഗ്നരായോ തുറന്നുകാണിക്കപ്പെട്ടു. (മാറിടം, മാറിടവിടവ്, മാറിടത്തിനും അരക്കെട്ടിനും ഇടയിലുള്ള ഭാഗം, തുട, തുടയുടെ മുകള്‍ഭാഗം തുടങ്ങിയവ). എന്നാല്‍ പുരുഷന്മാരില്‍ 9.2%മാത്രമാണ് വിവസ്ത്രരാക്കപ്പെട്ടതെന്ന് യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയുടെ അനെന്‍ബെര്‍ഗ് ഇന്‍ക്ലൂഷന്‍ ഇനീഷ്യേറ്റീവിന്റെ ഗവേഷണത്തില്‍ പറയുന്നു. ഈ കണക്കുകള്‍ 2006 മുതലുള്ള പതിറ്റാണ്ടില്‍ ഏതാണ്ട് സ്ഥിരമായി നില്ക്കുകയാണ്.

സിനിമാ-ടെലിവിഷന്‍ അഭിനേതാക്കളെ പ്രതിനിധീകരിക്കുന്ന സംഘടനയായ SAG-AFTRA, മോഷന്‍ പിക്ചറും ടെലിവിഷന്‍ പ്രൊഡ്യൂസേഴ്സുമായുമുള്ള പങ്കാളിത്തത്തിന്റെ കൂട്ടായ വിലപേശല്‍ കരാറില്‍ ഒരു നഗ്നതാ ഉപാധി ഉള്‍ക്കൊള്ളിച്ചു. മറ്റു ആവശ്യങ്ങള്‍ക്കു പുറമേ, ഏതെങ്കിലും തരത്തില്‍ പ്രതീക്ഷിക്കാവുന്ന നഗ്നരംഗമോ ലൈംഗികരംഗമോ ഉണ്ടെങ്കില്‍ നിര്‍മ്മാതാക്കള്‍ അത് ഓഡീഷന് മുമ്പേ അഭിനേതാക്കളെ അറിയിച്ചിരിക്കണം. അത്തരം രംഗത്തിനുവേണ്ടി അഭിനേതാവില്‍നിന്ന് സമ്മതപത്രം എഴുതിവാങ്ങണം. അത്തരം സീനുകളുടെ ചിത്രീകരണം അടഞ്ഞ സെറ്റില്‍ വെച്ചായിരിക്കണം നടത്തേണ്ടതും.

#മീ ടൂ: ഹാര്‍വി വീന്‍സ്റ്റീനില്‍ നിന്നുള്ള പീഡനങ്ങളെപ്പറ്റി എനിക്കും പറയാനുണ്ട്: ലുപീറ്റ ന്യോംഗോ

ഇത്തരം നിയമങ്ങള്‍ അപര്യാപ്തമാണെന്ന് ഡങ് പറയുന്നു. “മേഖലയില്‍ പ്രാതിനിധ്യമുള്ളവര്‍ അതിനപ്പുറം വിലപേശും”

പരിചിതര്‍ മുതല്‍ അത്ര അറിയപ്പെടാത്ത അഭിനേതാക്കള്‍ വരെയുള്ള ഡങ്ങിന്റെ ഇടപാടുകാരോട് മറ്റു ചില ചുരുക്കം സുരക്ഷാമാനദണ്ഡങ്ങളെപ്പറ്റിയും അവര്‍ ചോദിക്കാറുണ്ട്. അവരുടെ ഇടപാടുകാരും സംവിധായകരും തമ്മിലുള്ള ആഴമേറിയ സംഭാഷണം, ഒരു രംഗം ചിത്രീകരിച്ച ശേഷം അതിനെ വിലയിരുത്താനുള്ള ഇടപാടുകാരുടെ കഴിവ്, ഏതെങ്കിലും രംഗത്തിലെ ഉപയോഗിക്കാത്ത ഭാഗം നശിപ്പിക്കല്‍ തുടങ്ങിയവയൊക്കെ അതില്‍ ഉള്‍പ്പെടാം. എന്തൊക്കെയാണ് തിരശ്ശീലയില്‍ കാണിക്കാന്‍ പോകുന്നത് എന്നതിന്റെ സ്പഷ്ടമായ വിശദാംശങ്ങള്‍ അവരുടെ ചര്‍ച്ചകളില്‍ ഉള്‍പ്പെടുന്നു. മുലക്കണ്ണുകള്‍ മുതല്‍ അടിവയറ്റിലെ രോമവും അഭിനേതാവിന്റെ പിന്നില്‍നിന്നുള്ള ദൃശ്യവും വരെ എന്തും അതിലുള്‍പ്പെടും.

#മീ ടൂ: താന്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി ഹോളിവുഡ് നടന്‍ റാന്‍ഡി ക്വേയ്ഡ്

ഇത്തരം സുരക്ഷാമാനദണ്ഡങ്ങള്‍ എടുത്താല്‍പ്പോലും അഭിനേതാക്കള്‍ സെറ്റിലെത്തിക്കഴിഞ്ഞാല്‍ ചില സംവിധായകര്‍ കൂടുതല്‍ തുറന്ന അവതരണത്തിനായി നിര്‍ബന്ധിക്കും. അഭിനേതാക്കള്‍ SAG – AFTRA യെ ഇക്കാര്യം അറിയിച്ചാല്‍ ഒരു സംഘടനാപ്രതിനിധി ഇടപെടേണ്ടതാണ്. നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി സെറ്റുകള്‍ സന്ദര്‍ശിക്കാന്‍ SAG – AFTRA പ്രതിനിധികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഓരോ വര്‍ഷവും ആയിരക്കണക്കിന് സിനിമകള്‍ ഇറങ്ങുന്നതിനാല്‍ എല്ലാ ലൊക്കേഷനുകളിലേക്കും പോകാവുന്ന അത്ര ഉദ്യോഗസ്ഥര്‍ സംഘടനയില്‍ ഇല്ല. നിര്‍മ്മാതാക്കളും സംവിധായകരും നിയമം വിശ്വാസയോഗ്യമായ വിധത്തില്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു- പക്ഷേ എല്ലാവരും അത് പാലിക്കുന്നില്ല. (SAG ഇക്കാര്യത്തില്‍ രേഖപ്പെടുത്തപ്പെടാവുന്ന അഭിപ്രായം പറയാന്‍ വിസമ്മതിച്ചു)

“SAGക്ക് ഇത്തരം നിയമങ്ങള്‍ ഉണ്ടെന്ന വസ്തുതക്കപ്പുറവും, അഭിനേതാക്കള്‍ക്ക് സ്വന്തം വക്കീലുണ്ടെന്നും അവര്‍ വിലപേശുമെന്നും ഉള്ള വസ്തുതക്കപ്പുറവും.. അവര്‍ സെറ്റിലെത്തിയാല്‍ സമ്മതിച്ച രംഗങ്ങള്‍ക്കപ്പുറം എന്തെങ്കിലും ചെയ്യാന്‍ അവരോട് ആവശ്യപ്പെടും” ഡങ് പറയുന്നു.

ബോളിവുഡിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു, പുറത്ത് പറയുന്നില്ല: കല്‍കി കോച്‌ലിന്‍ (വീഡിയോ)

“ഗോസിപ് ഗേള്‍, ടീന്‍ വൂള്‍ഫ്, വാട്ട് ഹാപ്പെന്‍സ് ഇന്‍ വേഗസ്” തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുകയും പിന്നീട് സംവിധായികയാവുകയും ചെയ്ത ബെനിറ്റ റൊബ്ലദോ പറഞ്ഞത്, പേറ്റണ്‍ പറഞ്ഞപോലുള്ള അനുഭവം 2016ലെ ‘ഡിപെന്റന്‍സ് ഡേ’ എന്ന ചിത്രത്തിലെ സെറ്റില്‍വെച്ച് തനിക്കും ഉണ്ടായി എന്നാണ്. തല്ക്ഷണം പുതുക്കിക്കൊണ്ടിരിക്കുന്ന സ്വതന്ത്ര ഫീച്ചര്‍ ഫിലിമായിരുന്നു അത്. ചിത്രീകരണത്തിനിടെ സംവിധായകനുമായും സഹഅഭിനേതാവുമായും സംഭാഷണങ്ങളും സീനുകളും മെച്ചപ്പെടുത്താന്‍ മണിക്കൂറുകളോളം ചെലവിട്ടിരുന്നു. അതിനാല്‍ത്തന്നെ മുന്നില്‍നിന്നുള്ള പൂര്‍ണ്ണ നഗ്നരംഗം ചെയ്യാമെന്ന് സംവിധായകന്‍ മൈക്കിള്‍ ഡേവിഡ് ലിച്ച് നിര്‍ദ്ദേശിച്ചപ്പോള്‍, അനിശ്ചിതമായ വ്യവസ്ഥകളില്‍ അത് ചെയ്യാനാവില്ലെന്ന് പറയാന്‍ റൊബ്ലദോക്ക് പ്രയാസമുണ്ടായില്ല.

അവര്‍ നിരസിച്ചെങ്കിലും ഈ രംഗത്ത് ‘യാഥാര്‍ത്ഥ്യം’ ആണ് ചിത്രീകരിക്കുന്നതെന്നും സിനിമ സത്യസന്ധവും വിശ്വാസയോഗ്യവും ആയിരിക്കണമെന്നും പറഞ്ഞ് ലിച്ച് നിര്‍ബന്ധിക്കാന്‍ തുടങ്ങിയെന്ന് റൊബ്ലദോ പറയുന്നു. പിന്നീട് അദ്ദേഹം അവരെ തുറന്നുകാണിക്കാതെ എടുക്കുന്ന ഒരു ഭാഗം അടക്കം ആ രംഗത്തിന്റെ രണ്ട് ഭാഷ്യങ്ങള്‍ ചിത്രീകരിക്കാമെന്ന് സമ്മതിച്ചു. അവസാനം പതിപ്പ് ഇറക്കുംമുമ്പ് അവരുടെ സമ്മതം വാങ്ങാമെന്ന് സത്യം ചെയ്യുകയും ചെയ്തു. പക്ഷേ മാസങ്ങള്‍ക്കു ശേഷം, ഫിലിമിന്റെ ആദ്യ പ്രദര്‍ശനത്തിന് തിയറ്റര്‍ നിറയെ ആള്‍ക്കാരോടൊപ്പം ഇരിക്കുമ്പോഴാണ് റൊബ്ലദോ അവസാനപതിപ്പ് കാണുന്നത്. “അമ്പതടി ഉയരത്തില്‍ വലുതായി പൂര്‍ണ്ണനഗ്നയായ എന്നെ ഞാന്‍ കണ്ടു”

#മീ ടൂ: ലൈംഗികചൂഷണവും മോശം പെരുമാറ്റവും – സംവിധായകന്‍ ജയിംസ് ടൊബാക്കിനെതിരെ ജൂലിയന്‍ മൂര്‍ അടക്കം 200ലേറെ സ്ത്രീകള്‍

ഈ അവസ്ഥയിലുള്ള സിനിമ റിലീസ് ചെയ്യാന്‍ ആവില്ലെന്ന് ഉറപ്പിച്ച റൊബ്ലദോ ലിച്ചിന് ഇമെയില്‍ അയച്ചു. അദ്ദേഹം തിരിച്ചുവിളിച്ചിട്ട് ശകാരിക്കാന്‍ തുടങ്ങി. “ഞാന്‍ അദ്ദേഹത്തിന്റെ സിനിമ മോഷ്ടിക്കുകയാണെന്നും പറഞ്ഞ് എന്നോട് അലറാന്‍ തുടങ്ങി. നീ അസ്വസ്ഥയാവേണ്ട കാര്യമില്ല. കാരണം പ്രദര്‍ശനത്തിനുശേഷം ആള്‍ക്കാള്‍ നിന്റെ നമ്പര്‍ ചോദിക്കുകയായിരുന്നു. അവര്‍ നിന്നെ ഭോഗിക്കാന്‍ ആഗ്രഹിക്കുന്നു – അദ്ദേഹം പറഞ്ഞു.”

മാസങ്ങള്‍ക്കു ശേഷം, റൊബ്ലദോ ടീഷര്‍ട്ട് ധരിച്ചുനില്ക്കുന്ന മുപ്പതുസെക്കന്റുമാത്രം ദൈര്‍ഘ്യമുള്ള ഭാഗം വീണ്ടും ചിത്രീകരിക്കാന്‍ ലിച് സമ്മതിച്ചു. അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥയായതിനാല്‍ ടെക്സാസിലെ ഹില്‍ കണ്‍ട്രി ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടിയതൊഴികെ, സിനിമയെ പിന്തുണച്ചുകൊണ്ട് പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ അവര്‍ വിസമ്മതിച്ചു.

“പത്രസമ്മേളനം നടത്താത്തതിനാല്‍ എന്താണെനിക്ക് നഷ്ടമായതെന്ന് ഞാന്‍ അറിയാന്‍ പോകുന്നില്ല”. അവര്‍ പറയുന്നു. ബന്ധങ്ങള്‍ നിലനിര്‍ത്താനും പ്രശസ്തരാവാനും ഈ മേഖലയിലെ അകത്തുള്ളവരെയെല്ലാം പരിചയപ്പെടാനും ഉള്ള പ്രധാന അവസരമാണ് അത്.

സ്വന്തം കാറില്‍ വച്ച് പോലും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട അനുഭവവുമായി നടി മല്ലിക ദുവ

അഭിപ്രായത്തിനുവേണ്ടി സമീപിച്ചപ്പോള്‍ ലിച്ച് ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചു. ആ വിവാദമായ ആ നഗ്നരംഗം തിരക്കഥയില്‍ ഉള്ളതായിരുന്നുവെന്നും റൊബ്ലദോ അത് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്നും താന്‍ പറഞ്ഞതിനെപ്പറ്റി അവര്‍ ഓര്‍ത്തെടുക്കുന്നതെല്ലാം വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറയുന്നു. “ക്രിയാത്മക പ്രക്രിയയ്ക്കിടയില്‍ വൈകാരികസംഭാഷണങ്ങളും വിസമ്മതങ്ങളും ഉണ്ടാവും” അദ്ദേഹം പറഞ്ഞു.

വിന്‍സ്റ്റൈനെപ്പോലുള്ള പുരുഷന്മാര്‍ മാത്രമല്ല സെറ്റിലെ ആക്രമണോത്സുകമായ പെരുമാറ്റത്തിന്റെ നിലവാരം നിര്‍വചിക്കുന്നത്. സ്വതസിദ്ധമായ ശൈലിയില്‍ സിനിമയെടുക്കുന്ന സംവിധായകരായതിനാല്‍ തങ്ങളുടെ മനസ്സിലുള്ള സിനിമക്കുവേണ്ടി ഏതുതരത്തിലും പെരുമാറാമെന്ന് പഠിച്ചിട്ടുള്ള സംവിധായകരും ഇതില്‍പ്പെടും.

“സെറ്റില്‍ സ്വയം പ്രമാണിയാണെന്ന് നടിക്കുന്ന ആള്‍ക്കാരുടെ കാര്യത്തില്‍ കഥകള്‍ കൂടുതല്‍ ആഴത്തിലുള്ളതാണ്” തന്റെ ഇടപാടുകാരെ തെറ്റായരീതിയില്‍ ഇടപെടുത്താന്‍ ആഗ്രഹിക്കാത്തതിനാല്‍ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ലോസ് ആഞ്ജലസിലെ ടാലന്റ് മാനേജര്‍ പറഞ്ഞു. “ഭയപ്പെടുത്തുന്ന വ്യക്തിപരമായ പെരുമാറ്റത്തിന്റെ ഒരു തലമാണത് – ഉപദ്രവിക്കല്‍, അലറല്‍, വിഡ്ഢിത്തങ്ങള്‍ – മറ്റു പല (പ്രൊഫഷണല്‍) സെറ്റുകളിലും അതൊന്നും നടക്കില്ല”

#മീ ടൂ: 16ാം വയസില്‍ തന്നെ സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് റീസ് വിതര്‍സ്പൂണ്‍

“നിങ്ങള്‍ സെറ്റില്‍ എത്തിക്കഴിഞ്ഞാല്‍, ആകെ വിലപിടിച്ച ഒന്ന് സംവിധായകന്റെ കാഴ്ചപ്പാടാണ്” റൊബ്ലദോ പറയുന്നു. “അതുമാത്രമാണ് കാര്യം. അത് നടപ്പിലാവാന്‍ എല്ലാവരും തിക്കിത്തിരക്കുന്നു – ഗ്രിപസ്, വാര്‍ഡ്റോബ്സ് എല്ലാവരും. നിങ്ങള്‍ സഹകരിക്കുന്നതായി നടിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ അലവലാതിയാണ്”

SAG_AFTRA യുടെ നിയന്ത്രണത്തിലല്ലാത്ത ഫിലിം സെറ്റുകളില്‍‍ നിര്‍ബന്ധിത നഗ്നത ഇതിലും വലിയ പ്രശ്നമാവാന്‍ സാധ്യതയുണ്ട്. അത്തരം സെറ്റുകളില്‍ ലൈംഗികമായ മോശം പെരുമാറ്റം അനുഭവിച്ചതായി ഇന്റര്‍വ്യൂവില്‍ പല സ്ത്രീകളും പറഞ്ഞു. നഗ്നരംഗങ്ങളിലെ അനുഭവങ്ങള്‍ ഒരു മാതൃക പിന്തുടരുന്നുണ്ട്: സംവിധായകനോ നിര്‍മ്മാതാവോ ആയി നടി വാക്കാലുള്ള സമ്മതത്തില്‍ ഏര്‍പ്പെടുന്നു, പക്ഷേ കാമറ ചലിച്ചുതുടങ്ങിയാല്‍ അത് കൈവിട്ടുപോകുന്നു.

നടിയും സംവിധായികയുമായ ക്രോയ്ക്സ് പ്രൊവെന്‍സ് 2012ല്‍ സംഘടനയില്‍പ്പെടാത്ത സിനിമയില്‍ പ്രവര്‍ത്തിച്ച അനുഭവം പങ്കുവെച്ചു. അവള്‍ വിവസ്ത്രയാക്കപ്പെടില്ല എന്ന് സംവിധായകന്‍ സ്പഷ്ടമായി സമ്മതിച്ചശേഷവും ഒരു കുളി സീനിനുവേണ്ടി അവര്‍ക്ക് വിവസ്ത്രയെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള നീന്തല്‍വേഷം അണിയേണ്ടിവന്നു. സംവിധായകന്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ ഓര്‍ക്കുന്നു “ഇതിന് വേറെ മാര്‍ഗ്ഗമില്ല. അത് ഷോട്ടിനെ നശിപ്പിക്കുകയാണ്, നിനക്കൊന്ന് സഹകരിച്ചുകൂടേ?”

എമ്മ സ്റ്റോണ്‍ പറഞ്ഞതും റിമ കല്ലിങ്കല്‍ പറയുന്നതും

മറ്റൊരു അഭിനേത്രി, ആംബര്‍ സീലേയ്, ഒരു മാസംമുമ്പ് തന്നെ ലൈംഗികമായി ഉപദ്രവിച്ച ഒരാളുമായി ലൈംഗികരംഗത്തില്‍ അഭിനയിക്കാന്‍ 1997ല്‍ ഒരു സംവിധായകന്‍ ആവശ്യപ്പെട്ടതായി പറഞ്ഞു. “എന്താണുണ്ടായതെന്ന് ഞാന്‍ വിശദീകരിച്ചു. പക്ഷേ സംവിധായകന്‍ ‘അതൊന്നും വലിയ കാര്യമല്ല’ എന്ന മട്ടിലായിരുന്നു” അവര്‍ പറയുന്നു.

എഴുത്തുകാരിയും നടിയുമായ ടാടൈന പാരിസ് 2011ല്‍ ഒരു ഹ്രസ്വചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ലൈംഗികരംഗത്തിനുവേണ്ടി വസ്ത്രം അഴിച്ചുമാറ്റാന്‍ നിര്‍ബന്ധിതയായത് പറഞ്ഞു. നഗ്നയായി അഭിനയിക്കില്ലെന്ന് സംവിധായകനുമായി വാക്കാലും എഴുത്തിലും കരാറായതിനുശേഷമാണ് ഈ സംഭവം. ആ സീനില്‍ കൂടെ അഭിനയിക്കുന്ന ആള്‍ പിന്‍ഭാഗത്ത് തട്ടാന്‍ തുടങ്ങി, അവര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടശേഷവും അത് തുടര്‍ന്നു. കാമറ ചലിച്ചുകൊണ്ടുമിരുന്നു.

പിന്നീട്, സംഘാംഗങ്ങള്‍ അന്ന് ചിത്രീകരിച്ച രംഗങ്ങള്‍ കാണാന്‍ ഇരുന്നപ്പോള്‍ ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ തിരിഞ്ഞ് മറ്റുള്ളവരോട് “ഒരു പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയാക്കിയത് നേരില്‍ കണ്ടതായി വേറാര്‍ക്കെങ്കിലും തോന്നിയോ?”എന്ന് ചോദിച്ചതായി പാരിസ് ഓര്‍ക്കുന്നു.

ലൈംഗിക ചൂഷണം: വീന്‍സ്റ്റീനേക്കാള്‍ വഷളന്‍ ട്രംപ്

സംഘടനയാല്‍ സംരക്ഷിതരായാലും അല്ലെങ്കിലും, അഭിനേതാക്കള്‍ക്ക് എന്തു കാരണം കൊണ്ടായാലും അവരാഗ്രഹിക്കുന്നതിലപ്പുറം തുറക്കപ്പെടേണ്ടിവന്നാല്‍ അധികം അഭയസ്ഥാനങ്ങളില്ല. അതുകൊണ്ട് നഗ്നതാ ഉടമ്പടികളില്‍ മാറ്റം വരുത്തപ്പെടാവുന്നതാണ്, വാക്കാലുള്ള, തല്‍സമയം ഏര്‍പ്പെടുന്ന കരാര്‍ നിയമപരമായ സമ്മതമാണ് എന്ന് ഡാങ് പറയുന്നു.

അക്കാരണത്താല്‍, നഗ്നതയോ ലൈംഗികതയോ ഉള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്ന നേരത്ത് സെറ്റില്‍ ഒരു വക്താവ് ഉണ്ടായിരിക്കണം എന്ന വ്യവസ്ഥ കൊണ്ടുവരാനായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അയാള്‍ ഒരു ഏജന്റോ മാനേജരോ സുഹൃത്തോ SAG_AFTRA ഏര്‍പ്പെടുത്തിയ വ്യക്തിയോ ആവാം. അഭിനേതാവ് സമ്മതം കൊടുക്കാത്ത എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെടുന്ന പക്ഷം ഇവര്‍ക്ക് ഇടപെടാവുന്നതാണ്.

റൈനര്‍ പറയുന്നത് അവര്‍ക്ക് സെറ്റില്‍ വെച്ച് നിര്‍ബന്ധിക്കപ്പെടുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്ന സഹ-ഉപജാപകര്‍ അനൌദ്യോഗികമായി ഉണ്ടായി എന്നാണ്. ഒരു അവസരത്തില്‍ കൂടെ അഭിനയിച്ച നടിയും മറ്റൊരവസരത്തില്‍ നടനും. അത്തരം പങ്കാളികള്‍ ആവശ്യമാണോ എന്നത് കാത്തിരുന്നു കാണാമെന്ന് അവര്‍ കരുതുന്നു.

പുരുഷാധിപത്യ സിനിമാ ലോകത്ത് സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നു: നതാലി പോര്‍ട്ട്മാന്‍

‘എന്റെ അനുഭവത്തില്‍ സെറ്റില്‍ ഒരു വക്താവ് ഉണ്ടാവുന്നത് എല്ലാമാണ്’ റൈനര്‍ പറയുന്നു ‘അതുതന്നെ വളരെ വലിയ വിജയമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു’

ഡാങ് അതിനോട് യോജിക്കുന്നു. ആ വക്താവിന് “അവരുടെ മുമ്പില്‍ കരാര്‍ വെച്ചിട്ട് ‘പിന്നെ, ഇത് നിര്‍ത്തിക്കോളൂ’ എന്ന് പറയാം. അത് ഒരു തല്‍ക്ഷണ പരിഹാരം ആവും.. അതാണ് ഇന്ന് നിങ്ങള്‍ക്ക് ചെയ്യാനാവുന്നത്”.

ഇതിനിടയ്ക്ക്, അത്തരം അതിക്രമങ്ങള്‍ക്ക് ഇരയായിത്തീര്‍ന്ന സ്ത്രീകള്‍ക്ക് അവരവര്‍ക്കുവേണ്ടിത്തന്നെ വാദിക്കേണ്ടിവരും. ‘ഫ്ലൈറ്റ് ഓഫ് ഫ്യൂരി’യിലെ കുളികഴിഞ്ഞ സീന്‍ അവസാനം ചിത്രീകരിച്ചപ്പോള്‍ നഗ്നമായി പ്രത്യക്ഷപ്പെടുന്നതിനു പകരം അയഞ്ഞ ഒരു വേഷം ധരിക്കുന്നതിന് സെറ്റിലുണ്ടായിരുന്ന ഉയര്‍ന്ന ആള്‍ക്കാരെ സമ്മതിപ്പിക്കാന്‍ പേറ്റണ് കഴിഞ്ഞു.

ദിലീപിന് വേണ്ടി കണ്ണീര്‍ ഒഴുക്കുന്നവര്‍ ഹോളിവുഡില്‍ നിന്നുള്ള ഈ സന്ദേശം കേള്‍ക്കുക

‘ഫ്ലൈറ്റ് ഓഫ് ഫ്യൂരി’യുടെ നിര്‍മ്മാതാക്കള്‍ പലതവണ അപേക്ഷിച്ചിട്ടും അഭിപ്രായപ്രകടനത്തിന് തയ്യാറായില്ല. സീഗളും അഭിപ്രായത്തിന് ലഭ്യമായില്ല. സീഗളിനെ പ്രതിനിധീകരിച്ച് ആന്തണി ഫാലന്‍ഗെറ്റി എന്ന വക്കീല്‍ പറഞ്ഞത് “മിസ്.പേറ്റണ്‍ ന്റെ വാദങ്ങളെ സംബന്ധിച്ച് പറഞ്ഞാല്‍, അവര്‍ക്ക് താല്പര്യമില്ലാത്ത ഒന്നും ചെയ്യേണ്ടതായിട്ടില്ല എന്നതാണ്”

എന്നിട്ടും അവള്‍ തന്റെ സ്വസ്ഥമേഖലയില്‍നിന്ന് ഏറെ അപ്പുറത്തേക്ക് തള്ളപ്പെട്ടു. കൂടെയുള്ള നടിയോടൊപ്പമുള്ള ലൈംഗികരംഗത്തിനുവേണ്ടി അവര്‍ വേഷം ധരിച്ചു. പക്ഷേ അവരുടെ ഇടപഴകല്‍ വരച്ചുവെക്കപ്പെട്ടതായിരുന്നു. അത് നിയന്ത്രിച്ചത് മുഴുവന്‍ പുരുഷന്മാര്‍ അടങ്ങിയ സംഘം ആയിരുന്നു. അവരാകെട്ടെ മേല്‍വസ്ത്രം ഇല്ലാതെ അഭിനയിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടുമിരുന്നു.

“അവര്‍ രംഗം സംവിധാനം ചെയ്യുകയായിരുന്നു, പേറ്റണ്‍ പറയുന്നു ‘അവളുടെ മുല കുടിക്കൂ, അവളെ ഇവിടെ ചുംബിക്കൂ, അവളുടെ തലമുടി പിന്നിലേക്ക് വലിക്കൂ’ അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു ‘നിങ്ങളെന്താണ് ചെയ്യുന്നതെന്ന് ഓര്‍ക്കൂ, ആ അതു കൊള്ളാം, അതു കൊള്ളാം…’ അത് വളരെ വിചിത്രമായിരുന്നു.. ഭീകരമാം വിധം ദാരുണമായും തീരെ ശേഷിയില്ലാത്തവളായും എനിക്ക് തോന്നി.. ”

ഹാര്‍വി വീന്‍സ്റ്റീന്‍ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്ന് സല്‍മ ഹയെക്; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

‘കാലിഫോര്‍ണികേഷന്‍, ബാലേഴ്സ്, ദ വാക്കിങ് ഡെഡ്’ തുടങ്ങിയവയില്‍ അഭിനയിച്ചശേഷവും പേറ്റണ് നടന്ന സംഭവത്തോട് പൊരുത്തപ്പെടാന്‍ ഏറെ നാള്‍ വേണ്ടിവന്നു. “ഒരു ലൈംഗിക കളിപ്പാട്ടമായി തരം താഴ്ത്തപ്പെടുന്നത്, അതുപോലെ എന്തുതന്നെയായാലും, ഒന്നും സുഖകരമല്ല” അവര്‍ പറയുന്നു.

താന്‍ കടന്നുപോന്ന അവസ്ഥയിലൂടെ മറ്റാര്‍ക്കും കടന്നുപോകേണ്ടിവരില്ലെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ അവര്‍ എല്ലാം തുറന്നു പറയുന്നത്.

“ഒന്നും പറയാതിരിക്കാനാണ് സ്ത്രീകളെ പഠിപ്പിക്കുന്നത്” അവര്‍ പറയുന്നു “ഞാന്‍ സംഭാഷണത്തില്‍ പങ്കുചേരാന്‍ തീരുമാനിക്കുന്നു”

നടിയെ ബലാത്സംഗം ചെയ്യുന്ന തിരക്കഥകള്‍ വേണ്ട; പാര്‍വതിയേയും റിമയേയും തെറി വിളിക്കുന്നവര്‍ കിറ നൈററ്‌ലി പറയുന്നതും കേള്‍ക്കണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍