UPDATES

സിനിമാ വാര്‍ത്തകള്‍

ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയായി ദീപിക പദുകോണ്‍; ഫസ്റ്റ് ലുക്ക് ശ്രദ്ധേയമാകുന്നു

‘ഛപാക്ക്’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം ദീപികയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും എന്നാണ് ആരാധകർ പറയുന്നത്.

ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയായി ദീപിക പദുകോണ്‍ എത്തുന്നു. മേഖ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ ദീപിക പദുകോണ്‍ തന്നെയാണ് ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. ‘ഛപാക്ക്’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം ദീപികയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും എന്നാണ് ആരാധകർ പറയുന്നത്.

മാലതി…എനിക്കൊപ്പം എന്നെന്നും ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രമെന്ന അടിക്കുറിപ്പോടെയാണ് ദീപിക ചിത്രം പങ്കു വെച്ചിരിക്കുന്നത്. ചിത്രീകരണം തിങ്കളാഴ്ച്ച ആരംഭിക്കുകയാണ്. 2020 ജനുവരി 10ന് ചിത്രം പുറത്തെത്തുമെന്നും ദീപിക പറയുന്നു.

വിക്രം മാസ്സിയാണ് ദീപികയുടെ നായകനാവുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് ലീന യാദവ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍