UPDATES

സിനിമ

നമ്മള്‍ കരുതുന്നതൊന്നുമല്ല ധനുഷ്; പവര്‍ പാണ്ടിയുടെ സംവിധായകന്‍ അതുറപ്പിക്കും

ചിത്രത്തില്‍ ധനുഷ് ഇല്ലേ എന്ന് ചോദിച്ചാല്‍ അതിനുത്തരം ഇല്ല എന്നല്ല ഉണ്ട് എന്ന് തന്നെയാണ്

അനു ചന്ദ്ര

അനു ചന്ദ്ര

നടന്‍, നിര്‍മ്മാതാവ്, ഗാനരചയിതാവ്, ഗായകന്‍; ഒരേ മേഖലയ്ക്കകത്ത് തന്നെ വ്യത്യസ്ത പ്രയോഗങ്ങള്‍ക്ക് അര്‍ഹനാണ് ധനുഷ് എന്ന നായകന്‍. ഈ വിശേഷണങ്ങളെയെല്ലാം ഒരുപടി മാറ്റി നിര്‍ത്തി കൊണ്ട്, സംവിധായകനെന്ന നിലയില്‍ തന്റെ കന്നി ചിത്രമായ പവര്‍ പാണ്ടിയിലൂടെ മറ്റൊരു ഉയര്‍ന്ന തലത്തിലെത്തിയിരിക്കുകയാണ് തമിഴ് താരം ധനുഷ്. ചിത്രത്തിലെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നതു, ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും ധനുഷ് തന്നെയാണ്. എന്നാല്‍ പ്രായോഗികതയെ മാറ്റി നിര്‍ത്തി കൊണ്ട് ചിത്രത്തിലെ നായകകഥാപാത്രമായ പാണ്ടിയായി പ്രത്യക്ഷപ്പെടുന്നത് ധനുഷല്ല. പഴയകാല താരമായിരുന്ന രാജ് കിരണാണ് കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പവര്‍ പാണ്ടിയിലെ നായകന്‍. എന്നാല്‍ കാലഘട്ടത്തിന്റെതായ ദൃശ്യതയ്ക്കായി ധനുഷ് സ്‌ക്രീനില്‍ തന്റെ സാന്നിധ്യം അറിയിക്കുന്നു. അത് കൊണ്ട് തന്നെ ചിത്രത്തില്‍ ധനുഷ് ഇല്ലേ എന്ന് ചോദിച്ചാല്‍ അതിനുത്തരം ഇല്ല എന്നല്ല, ഉണ്ട് എന്ന് തന്നെയാണ്.

64 വയസ്സുക്കാരനായ എക്സ് ഫൈറ്റ് മാസ്‌റററുടെ കഥ പറയുന്ന ചിത്രമാണ് പവര്‍ പാണ്ടി. പവര്‍ പാണ്ടി എന്നു തന്നെയാണ് രാജ് കിരണ്‍ അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രത്തിന്റെ പേരും. യുവനിരയ്ക്കും സൂപ്പര്‍ നായകനിരയ്ക്കും വ്യത്യസ്തമായി രാജ് കിരണെന്ന എന്ന പഴയകാല താരത്തിന്റെ തിരഞ്ഞെടുപ്പ് മുതല്‍ക്ക് തന്നെ ധനുഷ് തന്റെ കന്നി സംരഭ വേഷത്തില്‍ വ്യത്യസ്തത പുലര്‍ത്തി. സിനിമയിലെ സ്‌ററാര്‍ സ്‌ററണ്ട് മാസ്‌റററായിരുന്ന പവര്‍ പാണ്ടിയുടെ വാര്‍ദ്ധക്യപരമായ വിശ്രമവേളയും, മക്കളും പേരമക്കളുമൊത്തുളള ജീവിതത്തില്‍ അയാള്‍ അനുഭവിക്കുന്ന ഏകാന്തതയും വിരസതയുമായി സാധാരണ മട്ടിലാണ് കഥയുടെ തുടക്കം. എന്നാല്‍ അത്തരം നായകന്റെ അനുഭവങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് അനുഭവേദ്യമാകുന്നുണ്ട് എന്നതാണ് ചിത്രത്തിന്റെ സംവിധായകന്റെ ആദ്യ വിജയം.

സ്വാഭാവികമായും ഇത്തരത്തിലുള്ള കടുത്ത വിരസതയില്‍ നിന്ന് മുക്തി നേടാനുളള നായകന്റെ ശ്രമങ്ങള്‍ തന്നെയാണ് അടുത്ത ശ്രമം. അതിനായി അയാള്‍ ഓരോരോ ജോലികള്‍ കണ്ടെത്തുകയും അതൊന്നും യാഥാര്‍ത്ഥ്യമാവാതെ വരികയും ചെയ്യുന്നു. ഒടുക്കം കരിയറിസ്‌ററായ മകന്റെ സ്വാഭാവികമായ മര്‍ക്കടത്തരങ്ങളില്‍ മുഷിച്ചില്‍ തോന്നുന്ന പാണ്ടി 25 ലക്ഷം രൂപ ബാങ്കില്‍ നിന്ന് ലോണെടുത്ത്, അടിസ്ഥാനപരമായ ലക്ഷ്യബോധമില്ലാതെ എങ്ങോട്ടെന്നറിയാതെ തന്റെ ബുളളറ്റില്‍ വീട് വിട്ടിറങ്ങുന്നതോടെ പടം വേറെ ലെവലായി മാറുന്നു. പ്രസ്തുത യാത്ര വിഷ്വലൈസ് ചെയ്തിരിക്കുന്നത് വളരെ സൗന്ദര്യാത്മകമായിട്ടാണ്. ഈ യാത്രക്കിടയിലാണ് തന്റെ കൗമാരകാല പ്രണയിനി പൂന്തെന്‍ട്രലിലേക്ക് പാണ്ടിയുടെ ഓര്‍മ്മകള്‍ പോകുന്നതും അവരെ തെരഞ്ഞു കണ്ടു പിടിക്കാന്‍ പാണ്ടി നിശ്ചയിക്കുന്നതും. പിന്നീട് അത്തരത്തിലൊരു ബോധപൂര്‍വ്വമായ യാത്രക്കിടയില്‍ തീവ്രമായ അല്‍പം ഓര്‍മ്മകളിലും ഒരു പാട്ടിലുമായി ഇത്തിരി രംഗങ്ങളിലായി പാണ്ടിയുടെ കൗമാരകാലമായി ധനുഷും പൂന്തെന്‍ട്രലായി മഡോണ സെബാസ്‌ററ്യനും എത്തുന്നു. യാത്രയുടെ അവസാനം ഹൈദരബാദിലെത്തുന്ന പവര്‍ പാണ്ടി തന്റെ പഴയകാല കാമുകി പൂന്തെന്‍ട്രലിനെ കണ്ടെത്തുന്നു. പൂന്തെന്‍ട്രലിന്റെ വാര്‍ദ്ധക്യത്തെ അവതരിപ്പിക്കുന്നത് രേവതിയാണ്. തുടര്‍ന്നുളള സന്ദര്‍ഭങ്ങളിലായി കഥ മുമ്പോട്ട് പോകുന്നു.

ഒട്ടും മുഷിപ്പിക്കാതെയാണ് അറുപതുകളിലുളള ജോഡികളുടെ പ്രണയസമാഗമവും തുടര്‍ ദിനങ്ങളും ധനുഷ് വരച്ചിടുന്നത്. ഫ്‌ളാഷ് ബാക്കിലെ ധനുഷിന്റെ സ്‌റൈറലിഷ്‌നസ്സും സ്മാര്‍ട്ട്‌നസ്സും 64 വയസ്സുക്കാലത്തെ അവതരിപ്പിച്ച രാജ് കിരണ്‍ വീണ്ടെടുക്കുന്നു എന്നതും രേവതിക്ക് മഡോണയുടെ കണ്ടിന്യുവിറ്റി നിലനിര്‍ത്താനാവുന്നുവെന്നതും പടത്തിന്റെ വിജയത്തിന്റെ നിര്‍ണ്ണായക ഘടകങ്ങളിലൊന്നാണ്. 1995-ല്‍ ‘എല്ലാമേ എന്‍ രാസാ താന്‍’ എന്ന അതിവൈകാരികതയുളള പ്രണയകഥയിലെ ഗ്രാമീണനായകനായി സിനിമയില്‍ വന്ന രാജ് കിരണിന്റെ അഭിനയജീവിതത്തിലെ ഏറ്റവും സ്‌റൈറലിഷായ കഥാപാത്രമാണ് പവര്‍ പാണ്ടിയിലേത്. ഒരുപക്ഷേ ആദ്യത്തെ അര്‍ബന്‍ കഥാപാത്രം. സംവിധാന മികവ് ലൈംലൈറ്റിന്റെ അള്‍ട്ടിമേറ്റില്‍ നില്‍ക്കുമ്പോഴും യുവത്വത്തിന്റെ മാസ് മസാല സബ്‌ജെക്ട്‌സ് തെരഞ്ഞെടുക്കാതെ, അവസാനം എത്തിച്ചേരുന്ന വാര്‍ദ്ധക്യത്തിന്റെ വൈരസ്യത്തെക്കുറിച്ച് ഇപ്പോഴേ ബോധവാനായി കൊണ്ട് ഒരു അറുപത്തിനാല് വയസ്സുക്കാരനെ ഫോക്കസ് ചെയ്യുന്നു എന്നതിലാണ് ധനുഷ് തന്റെ തനത് വ്യക്തിത്വം പ്രകടിപ്പിക്കുന്നത്.

താന്‍ ഉദ്ദേശിക്കുന്ന തീം അധികം മസാലയൊന്നും ചേര്‍ക്കാതെ എന്നാല്‍ തമിഴ് സിനിമയുടെ പരമ്പരാഗത വൈകാരികതകളൊക്കെ മിക്‌സ് ചെയ്ത് കാണികളെ മുഷിപ്പിക്കാതെ കഥ പറഞ്ഞു ഫലിപ്പിക്കുന്നതില്‍/ദൃശ്യവത്കരിക്കുന്നതിലും ധനുഷ് എന്ന സംവിധായകന്‍ വിജയിച്ചിരിക്കുന്നു. ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ രചിക്കുകയും പാടുകയും ചെയ്തു എന്നതും പ്രേക്ഷകശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്. പോസ്റ്ററിലെ വലിയ പടം കണ്ട് ധനുഷ് നായകനായ മസാല പ്രതീക്ഷിച്ചെത്തി തുടക്കത്തില്‍ രാജ് കിരണിനെ കണ്ട് മുഷിഞ്ഞ പക്കാ കോമേഴ്‌സ്യല്‍ പ്രേക്ഷകരെ വരെ അവസാനമായപ്പോഴേക്കും സ്‌ക്രിപ്പിറ്റിലേക്ക് വലിച്ചടുപ്പിച്ചിരിക്കുന്നു സംവിധായകന്‍. വേല്‍രാജിന്റെ ഛായാഗ്രഹണം മികവുററതായിരുന്നു. അതുകൊണ്ട് തന്നെ പടത്തിന് മോശം അഭിപ്രായമില്ല. നല്ല വ്യത്യസ്തതയുള്ള പടം എന്ന് തന്നെ റേറ്റ് ചെയ്യാവുന്ന പടമാണ് പവര്‍ പാണ്ടി.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍