UPDATES

സിനിമാ വാര്‍ത്തകള്‍

“ഇന്നത്തെ കാലത്ത് വളരെ ചുരുക്കം നിര്‍മ്മാതാക്കളില്‍ നിന്നേ പ്രതിഫലം പൂര്‍ണ്ണമായി കിട്ടൂ”; വിവാദമായി ധനുഷിന്റെ പരാമർശം

‘അസുരൻ’ എന്ന പുതിയ ധനുഷ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ധനുഷിന്റെ ഈ പരാമര്‍ശം

നിര്‍മ്മാതാക്കളില്‍ ചിലര്‍ തന്നെ പറഞ്ഞു പറ്റിച്ചിട്ടുണ്ടെന്ന നടൻ ധനുഷിന്റെ പരാമർശം വിവാദമാകുന്നു. ചില നിര്‍മ്മാതാക്കള്‍ മാത്രമേ പറഞ്ഞ പ്രതിഫലം മുഴുവൻ തരികയുള്ളുവെന്നും ധനുഷ് പറഞ്ഞു. ‘അസുരൻ’ എന്ന പുതിയ ധനുഷ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ധനുഷിന്റെ ഈ പരാമര്‍ശം.

ഇന്നത്തെ കാലത്ത് വളരെ ചുരുക്കം നിര്‍മ്മാതാക്കളില്‍ നിന്നേ പ്രതിഫലം പൂര്‍ണ്ണമായി കിട്ടൂവെന്നായിരുന്നു ധനുഷ് പറഞ്ഞത്. ധനുഷിന്റെ പ്രസ്‍താവനയ്‍ക്ക് എതിരെ പ്രമുഖ നിര്‍മ്മാതാവ് അഴകപ്പൻ രംഗത്ത് എത്തി. തമിഴ് നിര്‍മ്മാതാക്കളെ എല്ലാവരെയും പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശമാണ് ധനുഷിന്റേത് എന്ന് അഴകപ്പൻ പറഞ്ഞു. രജനികാന്ത് ഒക്കെ 7060 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്. ചിത്രങ്ങള്‍ പരാജയപ്പെട്ടാല്‍ നിര്‍മ്മാതാക്കള്‍ പ്രതിസന്ധിയിലാകും. ഇങ്ങനെയുണ്ടായിട്ടുമുണ്ട്. ധനുഷ് അതിനെക്കുറിച്ച് പറഞ്ഞില്ലല്ലോ. വിഷയത്തില്‍ ധനുഷിനോട് സംവാദത്തിന് തയ്യാറാണ്- അഴകപ്പൻ പറയുന്നു. എന്നാൽ നിർമ്മാതാവ് കൂടിയായ ധനുഷിന് പിന്തുണയുമായി ഒട്ടേറെ ആരാധകരെയും രംഗത്തെത്തിയിരിക്കുകയാണ്.

മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന  തമിഴ് ചിത്രമാണ് അസുരൻ.ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തിലാണ് മഞ്ജു വാര്യര്‍ നായികയാകുന്നത്. ധനുഷ് ഇരട്ടവേഷത്തിൾ എത്തുന്ന ചിത്രം കൂടിയാണിത്. വെട്രിമാരന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. മണിമേഖലൈ എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍