UPDATES

സിനിമാ വാര്‍ത്തകള്‍

മഞ്ജു-സന്ധ്യ ബന്ധവും ശ്രീകുമാര്‍ മേനോന്റെ പകയും; ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍

താന്‍ ജയിലില്‍ ആയതിനാല്‍ അനിശ്ചിതത്വത്തില്‍ ആയത് 50 കോടിയുടെ സിനിമ പ്രൊജക്ടുകള്‍

ദിലീപ് ഇന്നു ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യേപക്ഷയില്‍ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്കും പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരേ ആരോപണങ്ങള്‍. തന്റെ മുന്‍ ഭാര്യയായ മഞ്ജു വാര്യര്‍ അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി ബി സന്ധ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണെന്നു ദിലീപ് ആരോപിക്കുന്നു. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്നയാളാണ് സന്ധ്യ, അന്വേഷണത്തിനു നേതൃത്വം നല്‍കുന്നയാളല്ല. എന്നിട്ടും തന്റെ മൊഴിയെടുക്കുന്ന സമയത്ത് സന്ധ്യ ആലുവ പൊലീസ് ക്ലബ്ബില്‍ ഉണ്ടായിരുന്നു. ഇത് തനിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ദിലീപ് ചൂണ്ടിക്കാണിക്കുന്നത്.

പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തനിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ദിലീപ് ആരോപിക്കുന്നത്. ഒരു പരസ്യത്തിന്റെ കരാര്‍ ശ്രീകുമാര്‍ മേനോന് നഷ്ടപ്പെട്ടത് താന്‍ കാരണമാണെന്ന് തെറ്റിദ്ധാരണയുടെ പുറത്താണ് ശ്രീകുമാര്‍ മേനോന് തന്നോട് വിരോധം തോന്നാന്‍ കാരണമെന്നും ദിലീപ് പറയുന്നു. ശ്രീകുമാര്‍ മേനോനെതിരെ മുമ്പും ദിലീപ് ആരോപണം ഉന്നയിച്ചിരുന്നു.

സ്ഥിരം കുറ്റവാളിയായ പള്‍സര്‍ സുനിയുടെ മൊഴികള്‍ മാത്രം വിശ്വസിച്ചാണ് പൊലീസ് തന്നെ കേസില്‍പ്പെടുത്തിയതെന്നും കേസുമായി ബന്ധമില്ലാത്തവരുടെയൊക്കെ മൊഴിയെടുക്കുകയും ഇവരൊക്കെ തനിക്ക് എതിരായ മൊഴികളാണ് നല്‍കുന്നതെന്നും ദിലീപ് ജാമ്യഹര്‍ജിയില്‍ ആരോപിച്ചു.

ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ താന്‍ ഒരു കാരണവശാലും സാാക്ഷികളെ സ്വാധീനിക്കില്ലെന്നും ജാമ്യം കിട്ടാതെ താന്‍ ജയിലില്‍ തുടരുന്നതുകൊണ്ട് അമ്പതു കോടിയുടെ സിനിമ പ്രൊജക്ടുകള്‍ അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാമെന്നും ദിലീപ് കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍