UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു മാറ്റി

വെള്ളിയാഴ്ച പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കും

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചന കുറ്റത്തിന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. പ്രോസിക്യൂഷന്‍ വെള്ളിയാഴ്ച വിശദീകരണം നല്‍കും. ഇന്നലെയാണ് ദിലീപിന്റെ  അഭിഭാഷകന്‍ രാമന്‍ പിള്ള ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇന്നു പരിഗണിക്കാമെന്നായിരുന്നു കോടതി പറഞ്ഞത്. എന്നാല്‍ കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു ഇന്നു കോടതി. ഇതൊരു സ്വാഭാവിക നടപടിയാണെന്നാണു പറയുന്നത്.

ഇതു രണ്ടാം തവണയാണ് ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നത്. ആദ്യതവണ ഹൈക്കോടതി നടന്റെ ജാമ്യാപേക്ഷ തളളിയിരുന്നു. റിമാന്‍ഡ് കാലാവധീ തീര്‍ന്നതിനെ തുടര്‍ന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടനെ ഹാജരാക്കിയപ്പോള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. തുടര്‍ന്ന് കോടതി ഈ മാസം 21 വരെ ജുഡീഷ്യല്‍ കസ്റ്റഡയില്‍ തുടരാന്‍ ഉത്തരവിടുകയായിരുന്നു. തന്നെ മനഃപൂര്‍വം കേസില്‍ കുടുക്കിയതാണെന്നും ഗൂഡാലോചന നടന്നിട്ടുണ്ടെന്നും വിശദമായി വിവരിച്ചാണ് ദിലീപ് ഇത്തവണ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഒരുമാസമായി നടന്‍ ആലുവ സബ് ജയിലില്‍ തടവില്‍ കഴിയുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍