UPDATES

സിനിമാ വാര്‍ത്തകള്‍

ദിലീപിനുവേണ്ടി ഇടപെടാതിരുന്നതിന്റെ ചൊരുക്കാണ് മമ്മൂട്ടിയോട് ഗണേഷ് കുമാറിന്; ലിബര്‍ട്ടി ബഷീര്‍

മമ്മൂട്ടി വിചാരിച്ചിരുന്നെങ്കില്‍ ദിലീപ് ഇത്ര ദിവസം ജയിലില്‍ കിടക്കില്ലായിരുന്നുവെന്നാണ് അവര്‍ പറയുന്നതെന്നും ബഷീര്‍

ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയതായുള്ള മമ്മൂട്ടിയുടെ പ്രഖ്യാപനത്തെ തള്ളി കെ ബി ഗണേഷ് കുമാര്‍ രംഗത്തു വരാനുണ്ടായ സാഹചര്യം കേസില്‍ നടന് അനുകൂലമായി മമ്മൂട്ടി നില്‍ക്കാത്തതിലുള്ള നീരസമാണെന്നു ലിബര്‍ട്ടി ബഷീര്‍. ഏഷ്യാനെറ്റിന്റെ ന്യൂസ് അവറില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ലിബര്‍ട്ടി ബഷീറിന്റെ ഈ പ്രതികരണം. കേസിന്റെ തുടക്കത്തില്‍ ദിലീപിന് അനുകൂലമായി സര്‍ക്കാരില്‍ മമ്മൂട്ടി റെക്കമന്‍ഡ് ചെയ്തായിരുന്നുവെന്നും പിന്നീട് മമ്മൂട്ടി ഈ കാര്യത്തില്‍ നിന്നും പിന്‍വാങ്ങി. ഇതിന്റെ ചൊരുക്കാണ് ഗണേഷ് കുമാറിന്. മമ്മൂട്ടി വിചാരിച്ചിരുന്നെങ്കില്‍ ദിലീപ് ഇത്രയും ദിവസം ജയിലില്‍ കിടക്കില്ലായിരുന്നുവെന്നും മമ്മൂട്ടിക്ക് ആത്മബന്ധമുള്ള മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് ഇവിടെയുള്ളത്, എന്നിട്ടും മമ്മൂട്ടി ദിലീപിനുവേണ്ടി ഇടപെടാതിരുന്നതിന്റെ ഈര്‍ഷ്യയാണ് ഗണേഷ് കുമാര്‍ കാണിച്ചതെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിക്കുന്നു. യഥാര്‍ത്ഥകാരണങ്ങള്‍ അറിഞ്ഞപ്പോള്‍ മമ്മൂട്ടി സത്യസന്ധമായി നില്‍ക്കുകയാണു ചെയ്തതതും. വേണ്ടാത്ത കാര്യങ്ങളില്‍ ചെന്നു ചാടാതെ ആര്‍ക്കും വേണ്ടി ഇടപെടാതെ ന്യൂട്രല്‍ ആയി നില്‍ക്കുകയായിരുന്നുവെന്നുമാണ് തന്റെ ധാരണയെന്നും ചര്‍ച്ചയില്‍ ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അമ്മയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു ദീലീപിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ഈ തീരുമാനം മമ്മൂട്ടിയാണ് മാധ്യമങ്ങളെ അറിയിച്ചത്. ദിലീപിനു ജാമ്യം കിട്ടി പുറത്തിറങ്ങിയതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് സംസാരിക്കാവെ ദിലീപിനെ പുറത്താക്കിയ നടപടി നിലനില്‍ക്കില്ലെന്നും മമ്മൂട്ടിയുടെത് അടിസ്ഥാനമില്ലാത്ത തീരുമാനമായിരുന്നുവെന്നും അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയായ ഗണേഷ് കുമാര്‍ പ്രതികരിച്ചിരുന്നു. മമ്മൂട്ടി അങ്ങനെ പറഞ്ഞത് പ്രഥ്വിരാജിനെ പോലുള്ളവരെ തൃപ്തിപ്പെടുത്താന്‍ ആയിരിക്കുമെന്നും ഗണേഷ് പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍