UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിന് ആശ്വാസം; ഡി സിനിമാസ് ഭൂമി കയ്യേറ്റമല്ലെന്ന് റിപ്പോര്‍ട്ട്

സര്‍വേ വിഭാഗം റിപ്പോര്‍ട്ട് നല്‍കും

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസിന്റെ ഭൂമി കൈയേറ്റമല്ലെന്നു സര്‍വേ വിഭാഗത്തിന്റെ കണ്ടെത്തല്‍. സര്‍ക്കാര്‍ വക പുറമ്പോക്ക് ഭൂമി ദിലീപ് കയ്യേറിയാതായിരുന്നുവെന്നു ജില്ല കളക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്ന ഭൂമിയുടെ മേലാണ് ഇപ്പോള്‍ ദിലീപിന് ആശ്വാസകരമായ റിപ്പോര്‍ട്ട് സര്‍വേ വിഭാഗത്തില്‍ നിന്നും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തെ രഖകളുടെ അടിസ്ഥാനത്തിലാണ് സര്‍വേ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഇന്നു സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. അതോടൊപ്പം ഈ ഭൂമിയുടെ സമീപത്തുള്ള ക്ഷേത്രത്തിന് പരാതിയുണ്ടെങ്കില്‍ രേഖകള്‍ സഹിതം ഹാജരാക്കിയാല്‍ വീണ്ടും സര്‍വേ നടത്തേണ്ടി വരുമെന്നും മാധ്യമവാര്‍ത്തകളില്‍ പറയുന്നുണ്ട്. നിലവില്‍ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് ദിലീപിന്റേത് കയ്യേറ്റമല്ലെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കുന്നത്.

നേരത്തെ 1956 മുതലുള്ള രേഖകള്‍ പരിശോധിച്ചായിരുന്നു ജില്ല കളക്ടര്‍ ഡിസിനിമാസ് ഭൂമി കയ്യേറിയതാണെന്നു റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. കൊച്ചി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്ന ഭൂമി ഊട്ടുപുരപറമ്പ് എന്ന പേരില്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെട്ടതാണെന്നായിരുന്നു ദിലീപിനെതിരേ ഉയര്‍ന്ന പരാതി. 1964ലെ ഉത്തരവ് പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ ഈ ഭൂമി രാജകുടുംബാംഗങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ എന്നും പരാതി ഉന്നയിച്ചിരുന്നു.

എന്നാല്‍ പല തവണ രജിസ്‌ട്രേഷന്‍ കഴിഞ്ഞാണ് ഈ ഭൂമി ദിലീപിന്റെ കൈയിലെത്തിയതെന്നും ഏഴു തവണയെങ്കിലും കൈമാറ്റം നടന്നിട്ടുണ്ടെന്നും ഇതില്‍ കയ്യേറ്റം നടന്നിട്ടില്ലെന്നുമാണ് അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. പരാതി ഉയര്‍ത്തിയവര്‍ക്ക് അവ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും സര്‍വേ വിഭാഗം പറയുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍