UPDATES

സിനിമാ വാര്‍ത്തകള്‍

‘താക്കറെ’യുടെ ആദ്യ പ്രദർശനം ബഹിഷ്‌ക്കരിച്ച് സംവിധായകൻ അഭിജിത് പാൻസെ

നവാസുദീന്‍ സിദ്ദിഖി ബാൽ താക്കറെയായി വേഷമിടുന്ന ചിത്രമാണ് ‘താക്കറെ’.അഭിജിത്ത് പൻസെ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ കഥയും നിർമ്മാണവും പത്രപ്രവർത്തകനും ശിവസേന എംപിയുമായ സഞ്ജയ് റാട്ടിന്റെതാണ്. ചിത്രം ഇന്ന് തീയേറ്ററുകളിൽ എത്തി.

താക്കറെയുടെ ജന്മദിനമായ ഇന്നലെ ചിത്രത്തിന്റെ പ്രത്യേക പ്രദർശനവും ഒരുക്കിയിരുന്നു. എന്നാൽ ചിത്രം കാണാതെ സിനിമയുടെ സംവിധായകൻ അഭിജിത് പാൻസെ ഇറങ്ങി പോയതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.

ചിത്രത്തിന്റെ കഥാകാരൻ സഞ്ജയ് റാട്ടുമായുള്ള തർക്കങ്ങളെ തുടർന്നാണ് അഭിജിത് ഇറങ്ങായിപോയതെന്നാണ് റിപ്പോർട്ടുകൾ. കുടുംബത്തോടൊപ്പം പ്രദർശനത്തിനെത്തിയ സംവിധായകന് സീറ്റ് ഒരുക്കുന്നതിൽ സംഘടകർക്ക് പിഴവ് പറ്റിയതായും വാർത്തകൾ ഉണ്ട്. ചിത്രീകരണ വേളയിൽ തന്നെ സംവിധായകനും കഥകൃത്തും തമ്മിൽ തർക്കങ്ങൾ ഉണ്ടായതായി മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ചില ജോലികൾ ചെയ്തു തീർക്കാൻ ഉള്ളതിനാൽ തിരക്ക് കാരണമാണ് അദ്ദേഹം സിനിമ കാണാതെ പോയതെന്നാണ് കഥാകൃത്ത് സഞ്ജയ് പറയുന്നത്.

നവാസുദ്ദീനെ കൂടാതെ അമൃത റാവു, അബ്‌ദുൽ ഖാദർ അമിൻ, അനുഷ്‌ക ജാദവ്, ലക്ഷ്‌മൺ സിംഗ് രാജ്പുത്, നിരഞ്ജൻ ജാവിർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമൃത റാവു ആണ് താക്കറെയുടെ ഭാര്യയുടെ വേഷത്തിലെത്തുന്നത്. ഹിന്ദിയിലും മറാത്തിയിലുമായി ഒരുക്കുന്ന ചിത്രം ഇംഗ്ലീഷിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍