UPDATES

സിനിമാ വാര്‍ത്തകള്‍

കുറച്ചു തിരക്കുണ്ട്, പോയി കല്യാണം കഴിച്ചേച്ചും വരാം; ബേസില്‍ തിരക്കിനിടയിലും പങ്കുവച്ചത് മറ്റൊരു സന്തോഷവാര്‍ത്ത

ഇന്നാണ് ബേസില്‍ ജോസഫിന്റെ വിവാഹം

കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ ബേസില്‍ ജോസഫിന്റെ വിവാഹം ഇന്ന്. വിവാഹദിനത്തില്‍ മറ്റൊരു സന്തോഷവാര്‍ത്ത കൂടി ഫെയ്‌സ്ബുക്കിലൂടെ ബേസില്‍ പങ്കുവയ്ക്കുന്നു. തന്റെ അടുത്ത സിനിമയെക്കുറിച്ചാണ് ആ വാര്‍ത്ത. മമ്മൂട്ടിയാണ് പുതിയ ചിത്രത്തിലെ നായകന്‍, ഒപ്പം ടോവിനോയും. എഴുതുന്നത് ഉണ്ണി ആറും ആണെന്നും ബേസില്‍ പറയുന്നു.

ബേസിലെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

നമസ്‌കാരം . ഇന്ന് ചിങ്ങം ഒന്ന് . എന്റെ കല്യാണം ആണ് . ഒപ്പം ഏറ്റവും വലിയ കല്യാണ സമ്മാനമായി എനിക്ക് കിട്ടിയ ഒരു സന്തോഷ വാര്‍ത്ത കൂടി ഉണ്ട് . അടുത്ത സിനിമ. നമ്മുടെ സ്വന്തം മമ്മൂക്കയും ടോവിനോയും നായകന്മാരാകുന്നു. എഴുതുന്നത് ഉണ്ണി ചേട്ടന്‍ ( ഉണ്ണി.ആര്‍ ). നിര്‍മാണം ഇ ഫോര്‍ എന്റര്‍ട്ടൈന്റ്‌മെന്റ്‌സിനു വേണ്ടി മുകേഷ് ആര്‍ മേത്ത, സി.വി സാരഥി കൂടെ AVA പ്രൊഡക്ഷന്‍സിന് വേണ്ടി A.Vഅനൂപും ചേര്‍ന്ന് നിര്‍വഹിക്കുന്നു . ബാക്കി വിവരങ്ങള്‍ വഴിയേ അറിയിക്കാം…

കുറച്ചു തിരക്കുണ്ട് . പോയി കല്യാണം കഴിച്ചേച്ചും വരാം . പുതിയ ജീവിതവും പുതിയ സിനിമയും അടിപൊളി ആവാന്‍ എല്ലാവരും ഒന്ന് ആശംസിച്ചേരെ .വൈകിട്ട് നല്ല ചെത്ത് കല്യാണ ഫോട്ടോസും ആയിട്ട് വരാം. അപ്പൊ ബൈ ബൈ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍