UPDATES

സിനിമാ വാര്‍ത്തകള്‍

‘അവര്‍ രാജ്യത്തിന്‍റെ അഭിമാനമുയര്‍ത്താന്‍ അധ്വാനിക്കുന്നവർ’; മോദിയെയും ധോണിയെയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണം: പ്രിയദർശൻ

ലോകകപ്പിലെ ധോണിയുടെ സ്കോറിങിലെ വേഗത കുറവിന് നേരെ ഒട്ടേറെ വിമർശനങ്ങൾ താരം നേരിട്ടിരുന്നു

പ്രധാന മന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിങ് ധോണിക്കും പിന്തുണ പ്രഖ്യാപിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. മോദിയെയും ധോണിയെയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണം. അവര്‍ രണ്ടു പേരും രാജ്യത്തിന്‍റെ അഭിമാനമുയര്‍ത്താന്‍ അധ്വാനിക്കുന്നവരാണ് പ്രിയദര്‍ശന്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇരുവർക്കും പിന്തുണ പ്രഖ്യാപിച്ചത്

ലോകകപ്പിലെ ധോണിയുടെ സ്കോറിങിലെ വേഗത കുറവിന് നേരെ ഒട്ടേറെ വിമർശനങ്ങൾ താരം നേരിട്ടിരുന്നു. കഴിഞ്ഞ  ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിൽ ധോണിക്ക് ആക്രമിച്ചു കളിക്കാന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹത്തിന് നേരെയുള്ള വിമർശനങ്ങൾ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ധോണിക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രിയദര്‍ശന്‍ രംഗത്തെത്തിയിരിക്കുന്നത്. പരസ്യ രംഗത്ത് ഏറെ സജീവമായിരുന്ന പ്രിയദർശൻ നിരവധി ഇന്ത്യൻ താരങ്ങളെ വെച്ച് ഒട്ടേറെ പരസ്യ ചിത്രങ്ങൾ നിർമ്മിച്ചട്ടുണ്ട്.

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന മരക്കാർ അറബികടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളിലാണ് പ്രിയദർശൻ ഇപ്പോൾ.ചിത്രത്തിൽ മോഹന്‍ലാലിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. പ്രണവിന്റെ നായികയായി കല്യാണി പ്രിയദര്‍ശനും എത്തുന്നു.പ്രണവ് മോഹൻലാൽ,മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. അനി ശശിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനാണ് ഗ്രാഫിക്‌സ്. താരപുത്രന്‍മാരുടെയും താരപുത്രികളുടേയും ഒത്തുചേരലിന് കൂടിയാണ് സിനിമ സാക്ഷ്യം വഹിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍