UPDATES

സിനിമാ വാര്‍ത്തകള്‍

‘മറ്റു പലരും ചെയ്യുന്ന പോലെയൊക്കെ ജയറാമും ആവശ്യമില്ലാത്ത ഇടപെടലുകൾ തുടങ്ങി’; അകൽച്ചയുടെ കാരണം വ്യക്തമാക്കി രാജസേനൻ

‘സിനിമാ ഇൻഡസ്ട്രി മുഴുവൻ ശത്രുക്കളാണ് ആ സമയത്ത്. ആ ആളിനെയാണ് ഞാൻ ഇത്രയും വർഷം 16 സിനിമകളി കൂടി ഇവിടെ പ്രതിഷ്‌ഠിച്ചത്’

ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടായിരുന്നു സംവിധായകൻ രാജസേനനും- ജയറാമും. മേലേപ്പറമ്പിൽ ആൺവീട്, അനിയൻ ഭാവ ചേട്ടൻബാവ, സി.ഐ.ഡി ഉണ്ണികൃഷ്‌ണൻ തുടങ്ങി കനക സിംഹാസനം വരെ എത്തിനിൽക്കുമ്പോൾ ഇരുവരും ഒന്നിച്ച ഭൂരിഭാഗം സിനിമകളും സൂപ്പർഹിറ്റുകളാണ്. ജയറാം എന്ന നടനെ സൂപ്പർ താര പദവിയിലേക്ക് എത്തിക്കുന്നതിനും രാജസേനൻ എന്ന സംവിധായകൻ വഹിച്ച പങ്ക് വളരെ വലുതാണ്. എന്നാൽ അതേസമയം ഇരുവരും അകലുന്ന കാഴ്ച്ചയും മലയാള സിനിമ ലോകം കണ്ടതാണ്. എന്താണ് ആ അകൽച്ചക്ക് കാരണമെന്ന് വെളിപ്പെടുത്തുകയാണ് രാജസേനൻ.

ജയറാമിനെന്തൊക്കെയോ തെറ്റായ ധാരണകളുണ്ടായിരുന്നെന്നും, മറ്റ് താരങ്ങളെ പോലെ സിനിമയിൽ അനാവശ്യ ഇടപെടലുകൾ നടത്തിയതും അകൽച്ചക്ക് കരണമായെന്നാണ് രാജസേനൻ പറയുന്നത്. കൗമുദി ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘എവിടെയൊക്കെയോ ഞങ്ങൾ തമ്മിൽ മാനസികമായി ചില പ്രശ്‌നങ്ങൾ ഉണ്ടായി. ചില പിന്തിരിപ്പൻ ശക്തികൾ പ്രവർത്തിച്ചു തുടങ്ങി എന്നു പറയണം. ജയറാമിനാണത്. എന്നെ സംബന്ധിച്ചിടത്തോളം അത്തരം പ്രശ്‌നങ്ങൾ ഒന്നുമില്ല. ജയറാമിനെന്തൊക്കെയോ തെറ്റായ ധാരണകളുണ്ടായിരുന്നു. ഫോണിൽ കൂടി കഥ പറഞ്ഞ്, ആ കഥകേട്ട് മാത്രം വന്ന് അഭിനയിച്ച സിനിമകളായിരുന്നു ഈ പതിനാറും. ഇപ്പോൾ അങ്ങനെയല്ല, മറ്റു പലരും ചെയ്യുന്ന പോലെയൊക്കെ ജയറാമും ആവശ്യമില്ലാത്ത ഇടപെടലുകൾ തുടങ്ങി.

എന്റെ കൈയിലേക്ക് ഒരു സ്‌റ്റാറിനെ കിട്ടിയാൽ അയാൾ എങ്ങനെ ആകുമെന്നത് ജയറാമിനെ കണ്ടാൽ മാത്രം മനസിലാകും. ജയറാമിന്റെ ഏറ്റവും മോശം അവസ്ഥയിൽ, ജയറാമിനെ വച്ച് കടിഞ്ഞൂൽ കല്യാണം ചെയ്യുമ്പോൾ തിയേറ്ററിൽ പുള്ളിയെ കണ്ടാൽ കൂവും, പുള്ളിക്ക് സിനിമകളില്ല, സിനിമാ ഇൻഡസ്ട്രി മുഴുവൻ ശത്രുക്കളാണ് ആ സമയത്ത്. ആ ആളിനെയാണ് ഞാൻ ഇത്രയും വർഷം 16 സിനിമകളി കൂടി ഇവിടെ പ്രതിഷ്‌ഠിച്ചത്’- രാജസേനൻ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍