UPDATES

സിനിമാ വാര്‍ത്തകള്‍

അന്നാ പ്രമുഖന്‍ പറഞ്ഞു അബിയെ പോലൊരു ലോക്കല്‍ ആര്‍ട്ടിസ്റ്റ് അവലക്ഷണമാണെന്ന്, ഇന്നയാള്‍ കണ്ണീരില്‍ കുതിര്‍ന്ന അനുശോചന കുറിപ്പിട്ടു; സംവിധായകന്റെ വെളിപ്പെടുത്തല്‍

ആദ്യ സംവിധായകനായ ഞാന്‍ അന്ന് നട്ടെല്ലില്ലാതെ അത് നോക്കി നിന്നു, ഇന്ന് ഞാനെല്ലാവരോടും മാപ്പ് ചോദിക്കുന്നു

അബിയെ പോലൊരു ലോക്കല്‍ ആര്‍ട്ടിസ്റ്റിനെ എന്തിനാണ് പടത്തില്‍ വയ്ക്കുന്നത്. അത് അവലക്ഷ്ണമാണെന്ന് പറഞ്ഞ സിനിമയിലെ ഒരു പ്രമുഖന്‍ തന്നെ അബിയുടെ നിര്യാണത്തില്‍ കണ്ണീരില്‍ കുതിര്‍ന്ന അനുശോചന കുറിപ്പും എഴുതിയെന്ന് സംവിധായകന്‍ ശരത് എ ഹരിദാസന്റെ വെളിപ്പെടുത്തല്‍. സലാല മൊബൈല്‍സ് എന്ന സിനിമയുടെ സംവിധായകനാണ് ശരത്. ചിത്രത്തില്‍ അബി പാടിയ ഒരു പാട്ട് ഉണ്ടായിരുന്നു. അദ്ദേഹത്തെ വച്ചു തന്നെ അത് ചിത്രീകരിച്ചതുമാണ്. പാട്ടിന്റെ പകുതിയോളം അബിയുടെ വിഷ്വല്‍ ഉണ്ടാവും. എന്നാല്‍ ഈ പ്രമുഖന്റെ ഇടപെടല്‍ മൂലം അബിയുടെ ഒറ്റഷോട്ട് ഒഴിച്ചുള്ളതെല്ലാം ആ പാട്ടിന്റ വിഷ്വലില്‍ നിന്നും മുറിച്ചു മാറ്റപ്പെട്ടതായും ശരത് പറയുന്നു.

ശരത് എ ഹരിദാസന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാവിലെ അറിഞ്ഞപ്പോള്‍ മുതല്‍, ആദ്യം ചിന്തിച്ചത് ഇതാണ്: ശരീരം ഉപേക്ഷിച്ചു സ്വതന്ത്രനായ ഒരാളോട് സമൂഹമാധ്യമത്തിലൂടെ മനസ്സ് തുറന്നിട്ട് എന്ത് കാര്യം ! പിന്നെ ഓര്‍ത്തു നര്‍മം ഒരുപാടിഷ്ടപ്പെടുന്ന ഒരു സമൂഹത്തിന്റെ മനസ്സുകളില്‍ അബിക്ക ഇപ്പോഴും ജീവിക്കുന്നുണ്ട്. അത് കൊണ്ട് ഞാനിവിടെ പറയുന്നത് നിങ്ങളോരോരുത്തരും കേള്‍ക്കുമ്പോള്‍ അദ്ദേഹം കേള്‍ക്കുന്നു എന്നര്‍ത്ഥം. ഈ പേജില്‍ അധികം ഫാന്‍ ലൈക്കുകള്‍ ഒന്നുമില്ല. പതിനായിരത്തില്‍ നിന്നല്‍പം കൂടുതല്‍. പക്ഷെ ഞാന്‍ എന്റെ ഉള്ളില്‍ നിന്ന് പറയുന്നത് കേള്‍ക്കാന്‍ ചെറുതെങ്കിലും സ്‌നേഹമുള്ള ഒരു ചെറിയ കൂട്ടം എന്റെ മുന്നിലുണ്ട്. അവരിലോരോരുത്തരിലും അബിക്കയും.

വേഷമുണ്ടെന്നു പറഞ്ഞ് വിളിച്ച് പലരും കളിയാക്കാറുണ്ട്; സിനിമയില്‍ നിന്നും മനപൂര്‍വം ഒഴിവാക്കപ്പെട്ടവന്റെ വേദനയോടെ അബിക്ക പറഞ്ഞു; ഓര്‍മകളുമായി ഒമര്‍ ലുലു


സലാല മൊബൈല്‍സ് ഇലെ ലാ ലാ ലസ എന്ന പാട്ടു പാടിക്കാന്‍ ഞാനും ഗോപിയും അബിക്കയെ വിളിക്കുന്നത് സിനിമ ടെക്‌നിഷ്യന്‍സ് എന്ന നിലക്കായിരുന്നില്ല. കുട്ടിക്കാലം മുതല്‍ അബിക്കയുടെ പ്രകടനങ്ങള്‍ VHS ടേപ്പുകളിലും, ടീവിയിലും, അരങ്ങത്തും കണ്ടു ചിരിച്ചു മറിഞ്ഞ രണ്ടു ആരാധകര്‍ ആയിട്ടായിരുന്നു. ആ പാട്ടെഴുതിയതു ഞാന്‍ തന്നെ ആയിരുന്നു. അത് അബിക്കയെ കൊണ്ട് പാടിക്കുന്നതിന്റെ ത്രില്ല് ഒന്ന് വേറെ തന്നെ ആയിരുന്നു. ആ റെക്കോര്‍ഡിങ്ങും അവിസ്മരണീയമായിരുന്നു. അത്രയ്ക്ക് ലൈഫ്, അബിക്ക ആ പാട്ടിലേക്കു കൊണ്ട് വന്നു. അത് ചിത്രീകരിച്ചപ്പോള്‍, അതിന്റെ പകുതി ഭാഗത്തോളം അദ്ദേഹം പാടുന്ന വീഡിയോയും ചിത്രീകരിച്ചു. സ്റ്റുഡിയോയില്‍ അബിക്ക പാടുന്നത് ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചോണ്ട് ചോദിച്ചു: ഇതൊക്കെ സ്‌ക്രീനില്‍ വര്ഓടൊ ? ഞാന്‍ പറഞ്ഞു അതെന്താ അബിക്ക അങ്ങനെ ചോദിക്കുന്നത്. സോങ് ഇന്റെ ഹാഫ് പോര്‍ഷന്‍ ഓളം അബിക്കയുടെ വിഷ്വല്‍ ഉണ്ടാകും. അബിക്ക ചിരിച്ചിട്ട് പോയി. പക്ഷെ, അബിക്ക ജയിച്ചു ! ഞാന്‍ തോറ്റു ! അബിയെ പോലെ ഒരു ‘ലോക്കല്‍’ ആര്‍ട്ടിസ്റ്റിനെ എന്തിനാണ് ഈ പടത്തില്‍ വെക്കുന്നത്. അത് അവലക്ഷണം ആണ് എന്നാണ് ബന്ധപ്പെട്ട ഒരു സിനിമ പ്രമുഖന്‍ പറഞ്ഞത്. ഇന്ന് അബീക്കക്കുള്ള അയാളുടെ കണ്ണീരില്‍ കുതിര്‍ന്ന അനുശോചന കുറിപ്പും ഞാന്‍ ഇതേ സമൂഹമാധ്യമത്തില്‍ വായിച്ചു. അപ്പോഴാണ് എന്തായാലും ഞാന്‍ ഒന്നെഴുതാം എന്ന് തീരുമാനിച്ചത്. എനിക്ക് അത്രയ്ക്ക് ലക്ഷം ലൈക് ഒന്നുമില്ലെങ്കിലും.

നാദ് അഥവ നാദിര്‍ഷാ, അബി, ദിലീപ്


ആ സംഭവത്തിന് ശേഷം, അബിക്കയുടെ ഒറ്റ ഷോട്ട് ഒഴിച്ചുള്ളതെല്ലാം ആ സോങ് വിഷ്വല്‍സില്‍ നിന്ന് മുറിച്ചു മാറ്റപ്പെട്ടു. ആദ്യ സംവിധായകനായ ഞാന്‍ നട്ടെല്ലില്ലാതെ അത് നോക്കി നിന്നു. പാട്ടൊക്കെ ഹിറ്റായി. ഇന്നും അത് കാണുമ്പോള്‍ ഓരോ ഷോട്ടിലും എനിക്ക് അബിക്കയെ കാണാം. നിങ്ങള്‍ക്കും ഇനി അത് കാണുമ്പോള്‍ അദ്ദേഹത്തെ അതില്‍ കാണാനാകും. ഓരോ ഷോട്ടിലും. ഒരാളെ കാണാനുള്ള മനസ്സുണ്ടായാല്‍ മതി നമുക്ക്. പക്ഷെ, ആ ആള്‍ ജീവിച്ചിരിക്കുമ്പോള്‍ അതിനായാല്‍ ഏറ്റോം നല്ലത്.

അത് അമിതാഭ് ബച്ചനല്ല, ആമിനത്താത്തയുമല്ല, അബിയാണ്


അബിക്കയോട് അക്കാലത്തു തന്നെ ഞാന്‍ മാപ്പു പറഞ്ഞിരുന്നു. ഉറക്കെ ഉള്ള ഒരു ചിരിയും തോളത്തൊരു തട്ടും തന്നു. ഇന്ന് അബിക്കയെ മനസ്സില്‍ കൊണ്ടുനടക്കുന്ന നിങ്ങളോരോരുത്തരോടും ഞാന്‍ മാപ്പു ചോദിക്കുന്നു. ഈ മാപ്പപേക്ഷ ആണ് എന്റെ അനുശോചനം.

ഇന്ന് ഗുരുവായൂര്‍ ഏകാദശി ആണ്. ഞാന്‍ വിശ്വസിക്കുന്ന മതപദ്ധതി പറയുന്നത് ഏകാദശിയില്‍ മരണം മോക്ഷപ്രാപ്തി ആണെന്നാണ്. അബിക്കയെ ജീവിച്ചിരിക്കുമ്പോള്‍ തിരിച്ചറിയാഞ്ഞ ഈ നരകത്തില്‍ നിന്ന് അദ്ദേഹം അവഗണനയുടെ വൈതരണീ നദിയും കടന്നു സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. ഇവിടെ ഭൂമിയില്‍, അബിക്കയുടെ മകന്‍ അദ്ദേഹത്തിന്റെ സ്വപ്നങ്ങളും ഉയരങ്ങളും നേടും.

 

അബിക്ക ഇന്ന് മുതല്‍ ഒരു ഓര്‍മയാണെന്ന് ചിന്തിക്കാന്‍ മനസ് അനുവദിക്കുന്നില്ല; മഞ്ജു വാര്യര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍