UPDATES

തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി ഷെരീഫ് അന്തരിച്ചു

അഴിമുഖം പ്രതിനിധി

പ്രമുഖ സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ആലപ്പി ഷെരീഫ് (74) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുപ്പതിലേറെ ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. 1972-ല്‍ കളിപ്പാവയെന്ന ചിത്രത്തിനുവേണ്ടിയാണ് അദ്ദേഹം ആദ്യമായി തിരക്കഥ എഴുതിയത്. അവളുടെ രാവുകള്‍, ഏഴാം കടലിനക്കരെ, ഊഞ്ഞാല്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ എഴുതിയ അദ്ദേഹം ആരോഹണം, അസ്തമിക്കാത്ത പകലുകള്‍, നസീമ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. മോഹല്‍ ലാല്‍ നായകനായ അനുരാഗിയാണ് അദ്ദേഹം അവസാനമായി കഥയും സംഭാഷണവും ഒരുക്കിയ അവസാന ചിത്രം. സ്വന്തം മാളവിക എന്ന ചിത്രത്തിനാണ് അവസാനമായി തിരക്കഥ എഴുതിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍