UPDATES

സിനിമാ വാര്‍ത്തകള്‍

കനേഡിയന്‍ പൗരത്വം: ‘ഇന്ത്യയോടുള്ള എന്റെ സ്‍നേഹം ആര്‍ക്കു മുന്നിലും തെളിയിക്കേണ്ട ആവശ്യം വന്നിട്ടില്ല’; അക്ഷയ് കുമാര്‍ പറയുന്നു

ഞാൻ കനേഡിയൻ പാസ്‍പോര്‍ട്ട് കൈവശം വച്ചിരിക്കുന്ന കാര്യം ഒരിക്കലും മറച്ചുവയ്‍ക്കുകയോ നിഷേധിക്കുകയോ ചെയ്‍തിട്ടില്ല

ബോളിവുഡ് താരം അക്ഷയ് കുമാര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്തത് വലിയ ചര്‍ച്ചയായിരുന്നു.സിനിമകളിലും പൊതുവേദികളിലും എല്ലാം ഇന്ത്യന്‍ ദേശീയതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വമില്ലെന്നും താരം കനേഡിയന്‍ പൗരനാണെന്നുമാണ് ആരോപണങ്ങൾ ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിൽ അക്ഷയ് കുമാറിന്റെ ഭാര്യയും ബോളിവുഡ് താരവുമായി ട്വിങ്കിള്‍ ഖന്ന വോട്ട് ചെയ്യാനെത്തിയിരുന്നു. എന്നാല്‍ അക്ഷയ് കുമാര്‍ വോട്ട് ചെയ്യാൻ എത്തിയിരുന്നില്ല, ഈ സാഹചര്യത്തിലാണ് താരത്തിന്റെ പൗരത്വം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.

വോട്ട് ചെയ്യാത്ത സംഭവത്തിലും വിവാദത്തിലും പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അക്ഷയ് കുമാര്‍. ‘എന്തിനാണ് എന്റെ പൌരത്വത്തില്‍ മറ്റുള്ളവര്‍ക്ക്, ആവശ്യമില്ലാത്ത താല്‍പര്യം എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ കനേഡിയൻ പാസ്‍പോര്‍ട്ട് കൈവശം വച്ചിരിക്കുന്ന കാര്യം ഒരിക്കലും മറച്ചുവയ്‍ക്കുകയോ നിഷേധിക്കുകയോ ചെയ്‍തിട്ടില്ല. കഴിഞ്ഞ ഏഴ് വര്‍ഷമായി കാനഡ സന്ദര്‍ശിച്ചിട്ടില്ല എന്ന കാര്യവം സത്യമാണ്. ഞാൻ ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്. ഇന്ത്യയിലാണ് എന്റെ നികുതി അടയ്‍ക്കുന്നത്. ഇത്രയും കാലത്തിനിടെ ഇന്ത്യയോടുള്ള എന്റെ സ്‍നേഹം ആര്‍ക്കു മുന്നിലും തെളിയിക്കേണ്ട ആവശ്യം വന്നിട്ടില്ല. എന്റെ പൌരത്വം സംബന്ധിച്ച കാര്യം ആവശ്യമില്ലാത്ത വിവാദത്തിലേക്ക് വലിച്ചിഴയ്‍ക്കുന്നത് നിരാശപ്പെടുത്തുന്നു’- അക്ഷയ് കുമാര്‍ പറയുന്നു

പോയ വർഷം ‘ടോയ്‌ലറ്റ്; ഏക് പ്രേം കഥ’ എന്ന ചിത്രത്തിന്റെ പ്രെമോഷൻ പരിപാടിക്കിടെ ഇതേ ചോദ്യം അക്ഷയ് കുമാറിനെതിരെ ഉയര്‍ന്നിരുന്നു. അന്ന് താരം നല്‍കിയ മറുപടി ഇങ്ങനെ ആയിരുന്നു.”കനേഡിയന്‍ കാര്യത്തെ കുറിച്ചാണെങ്കില്‍, എന്റേത് ഹോണററി പൗരത്വമാണ്. എനിക്ക് ലഭിച്ച ബഹുമതിയാണത്. ആളുകള്‍ അഭിമാനിക്കേണ്ട കാര്യമാണത്. എനിക്ക് ബഹുമതിയായി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. പക്ഷെ ഞാനൊരു ഡോക്ടറല്ല.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍