UPDATES

സിനിമാ വാര്‍ത്തകള്‍

‘തന്നോട് ക്ഷമ ചോദിച്ച് മറ്റ് സ്ത്രീകളോട് ഇത്തരം പെരുമാറ്റം തുടരരുത്, ക്ഷമ ചോദിച്ചത് കൃത്രിമമല്ലെങ്കില്‍ സ്വീകരിക്കുന്നു’; ദിവ്യ ഗോപിനാഥ് പറയുന്നു

പരസ്യമായി ക്ഷമ ചോദിച്ച അലന്‍സിയറിന്റെ നിലപാടിൽ സന്തോഷം പ്രകടിപ്പിച്ച് നടി ദിവ്യ ഗോപിനാഥ്

പരസ്യമായി ക്ഷമ ചോദിച്ച അലന്‍സിയറിന്റെ നിലപാടിൽ സന്തോഷം പ്രകടിപ്പിച്ച് നടി ദിവ്യ ഗോപിനാഥ്. അലന്‍സിയര്‍ തെറ്റ് അംഗീകരിച്ചതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ട്. അദ്ദേഹം തന്നോട് ക്ഷമ ചോദിച്ചിരുന്നു.

എന്നാല്‍ തന്നോട് ക്ഷമ ചോദിച്ച് മറ്റ് സ്ത്രീകളോട് ഇത്തരം പെരുമാറ്റം അദ്ദേഹം തുടരരുത്. അതുകൊണ്ടാണ് പരസ്യമായി അലന്‍സിയര്‍ ക്ഷമ ചോദിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടത്. നമ്മളെല്ലാവരും ഒരേ മേഖലയിലാണ് ജോലി ചെയ്യുന്നത് ആരോഗ്യകരമായ ഒരു ചുറ്റപാട് അവിടെയുണ്ടാകണം. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു ദിവ്യയുടെ പ്രതികരണം.

അദ്ദേഹം മൂലമുണ്ടായ ദ്രോഹങ്ങള്‍ മനസിലാക്കുകയും കൃത്രിമമില്ലാതെയാണ് അദ്ദേഹം ക്ഷമചോദിക്കുകയും ചെയ്തതെങ്കില്‍ താനത് അംഗീകരിക്കുന്നതായും. ഇനി ഈ കേസുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇവിടെ എല്ലാം അവസാനിക്കുന്നതായും ദിവ്യ പറയുന്നു. കൂടാതെ, ബുദ്ധിമുട്ടേറിയ സമയത്തും തന്‍റെ കൂടെ നിന്ന ഡബ്ല്യുസിസി അംഗങ്ങള്‍ക്കും കുടുംബത്തിനും ജസ്റ്റിസ് ഹേമ കമ്മീഷനും മാധ്യമങ്ങള്‍ക്കും പൊതു സമൂഹത്തിനും നന്ദി -ദിവ്യ കൂട്ടിച്ചേർത്തു.

ദിവ്യ ആദ്യം ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് പേര് വെളിപ്പെടുത്താതെ അലൻസിയറിനെതിരെയുള്ള ലൈംഗിക ആരോപണം നടത്തിയത്. വ്യക്തിപരമായി അലന്‍സിയറിനെ പരിചയപ്പെടുന്നത് വരെ തനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു. ചുറ്റും നടക്കുന്ന കാര്യങ്ങളോടുള്ള അദ്ദേഹത്തിന്‍റെ പുരോഗമന സമീപനം സ്വന്തം വൈകൃതം മറക്കാനാണെന്നും ദിവ്യ ആരോപിച്ചിരുന്നു. ഇതിനു ശേഷം ദിവ്യ അലന്‍സിയറിനെതിരെ താര സംഘടന ‘അമ്മ’യ്ക്ക് പരാതി നൽകുകയും ചെയ്തു.

‘ഞാനൊരു വിശുദ്ധനല്ല; മീ റ്റൂ ആരോപണത്തിൽ നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് അലന്‍സിയര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍