UPDATES

സിനിമാ വാര്‍ത്തകള്‍

‘കാട്ടുപോത്ത്’ ഇനി മുതൽ ‘1956 മധ്യതിരുവിതാംകൂർ’; ഡോണ്‍ പാലത്തറ

സിനിമ വളർന്നപ്പോൾ ആദ്യത്തെ പേരിനെക്കാൾ ചേരുന്നത് പുതിയതാകും എന്ന തോന്നലിലാണ് പേര് മാറ്റുന്നതെന്ന് സംവിധായകന്‍ ഡോണ്‍ പാലത്തറ ഫേസ്ബുക്കിൽ കുറിച്ചു

ഡോണ്‍ പാലത്തറയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന കാട്ട്പോത്ത് എന്ന ചിത്രം ഇനി മുതല്‍ 1956, മധ്യതിരുവിതാംകൂർ എന്ന പേരില്‍ അറിയപ്പെടും. സിനിമ വളർന്നപ്പോൾ ആദ്യത്തെ പേരിനെക്കാൾ ചേരുന്നത് പുതിയതാകും എന്ന തോന്നലിലാണ് പേര് മാറ്റുന്നതെന്ന് സംവിധായകന്‍ ഡോണ്‍ പാലത്തറ ഫേസ്ബുക്കിൽ കുറിച്ചു.

ഡോണ്‍ പാലത്തറയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

കാട്ടുപോത്ത് എന്ന പേരിൽ ഒരു സിനിമ അനൗൺസ് ചെയ്തിരുന്നു. സിനിമ വളർന്നപ്പോൾ ആ പേരിനെക്കാൾ ചേരുന്നത് മറ്റൊരു റ്റൈറ്റിൽ ആണെന്ന് തോന്നി. ഇപ്പോൾ സിനിമ പോസ്റ്റ് പ്രൊഡക്ഷനിൽ ആണുള്ളത്. നല്ലൊരു റ്റീമിന്റെ ആത്മാർത്ഥമായ സഹകരണം കൊണ്ടാണു സിനിമ പൂർത്തീകരിക്കാൻ സാധിക്കുന്നത്. പരമാവധി ആളുകൾ സിനിമ കാണുമെന്നും സത്യസന്ധമായ പ്രതികരണങ്ങൾ അറിയിക്കുമെന്നും പ്രതീക്ഷിക്കുന്നു.വളരെ വ്യത്യസ്ഥമായ ഒരു മലയാളം സിനിമ വാഗ്ദാനം ചെയ്യുന്നു.
” 1956, മധ്യതിരുവിതാംകൂർ ”

നേരത്തെ ഡോണ്‍ സംവിധാനം ചെയ്ത ശവം എന്ന സിനിമ വലിയ ശ്രദ്ധ നേടിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈമായൗ, ശവം എന്ന തന്റെ സിനിമയുമായി സാമ്യമുണ്ടെന്ന സംവിധായകന്റെ വാദം വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും ഡോണ്‍ പാലത്തറയാണ്. അഭിലാഷ് എസ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അലക്സ് ജോസഫാണ്. മിഥുനും ഡോണും സംയുക്തമായാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. സംഗീതം ബേസില്‍ സി.ജെ. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങുന്ന ചിത്രം ഉടൻ തിയേറ്ററിൽ എത്തും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍