UPDATES

സിനിമാ വാര്‍ത്തകള്‍

‘ഞാനില്ലാത്ത സിനിമകളുടെയും നിർമാണം എന്നതാണ് പ്ലാൻ’; സിനിമാനിർമാണ രംഗത്തേക്ക് ദുൽഖുർ സൽമാൻ

‘കഥ കേൾക്കാൻ കാര്യമായി ചെവികൊടുക്കാറില്ല എന്ന ചീത്തപ്പേര് എനിക്കുണ്ട്. ഒരു കഥയുണ്ട് കേൾക്കാമോ എന്ന് ചോദിക്കുന്നവർ സിനിമാക്കാർ മാത്രമല്ല. സമൂഹത്തിലെ എല്ലാ മേഖലയിൽ നിന്നുമുണ്ട്’

ഒന്നര വർഷത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് ഒരു മലയാള സിനിമയുമായി യുവ താരം ദുൽഖുർ സൽമാൻ എത്തുന്നത്. വിഷ്‌ണു ഉണ്ണിക്കൃഷ്‌ണനും ബിബിൻ ജോർജും ചേർന്നൊരുക്കുന്ന തിരക്കഥയിൽ നവാഗതനായ ബി.സി. നൗഫൽ സംവിധാനം ചെയ്യുന്ന ‘ഒരു യമണ്ടൻ പ്രണയ കഥ’യുമായിട്ടാണ് ദുൽഖുർ എത്തുന്നത്

കഥ കേൾക്കാൻ കാര്യമായി ചെവികൊടുക്കാറില്ല എന്ന ചീത്തപ്പേര് തനിക്ക് ഉണ്ടെന്നും. കഥയുണ്ട് കേൾക്കാമോ എന്ന് ചോദിക്കുന്നവർ സിനിമാക്കാർ മാത്രമല്ല. സമൂഹത്തിലെ എല്ലാ മേഖലയിൽ നിന്നു ഇത്തരം ആവശ്യം ഉയരാറുണ്ടന്നും ദുൽഖുർ സൽമാൻ പറയുന്നു മനോരമ ഓൺലൈൻ നൽകിയ അഭിമുഖത്തിലാണ് ‘ഡി.ക്യൂ’ ഇക്കാര്യം തുറന്ന് പറഞ്ഞത് .

കിണറ്റിലെ വെള്ളം കോരി മൺകൂജയിലൊഴിച്ച് കുടിക്കുന്നയാൾ… മുറിയിൽ മഞ്ചാടിക്കുരു സൂക്ഷിക്കുന്നയാൾ… ബാല്യത്തിലെ നൻമ വിട്ടുകളയാതെ ജീവിക്കുന്ന ലല്ലു എന്ന പെയിന്ററെക്കുറിച്ച് തന്നോട് കഥ പറയുമ്പോൾ തിരക്കഥാകൃത്തുക്കളായ വിഷ്‌ണു ഉണ്ണിക്കൃഷ്‌ണനും ബിബിൻ ജോർജും തുടങ്ങിയത് ഇങ്ങനെയാണ്. ദുൽഖുർ പറയുന്നു

‘തുടർച്ചയായി മലയാള സിനിമകൾ മാത്രം ചെയ്‌താൽ ഇത്രയും വലിയ ഗ്യാപ്പ് വരില്ല. ഹിന്ദിയിൽ ‘സോയാഫാക്ടർ’ ചെയ്‌തു. ജൂണിൽ റിലീസാണ് ചിത്രം. തമിഴിൽ ‘കണ്ണും കണ്ണും കൊള്ളയടിച്ചാൽ.’ രണ്ടും കൂടി ഒരു വർഷത്തിലേറെ എടുത്തു. ഇവിടെ പ്രേക്ഷകരുടെ ആകാംക്ഷ എനിക്ക് മനസ്സിലാകുന്നുണ്ട്. എന്നാൽ, ചില കാര്യങ്ങൾ നമ്മുടെ കയ്യിൽ നിൽക്കില്ല. രണ്ടും മൂന്നും ഷെഡ്യൂളുകളിൽ സിനിമ ചെയ്യുമ്പോൾ അങ്ങനെ സംഭവിക്കും. നീലാകാശം പച്ചക്കടൽ ഒൻപതുമാസം കൊണ്ടാണ് തീർന്നത്. എബിസിഡി എട്ടുമാസം എടുത്തു.

കഥ കേൾക്കാൻ കാര്യമായി ചെവികൊടുക്കാറില്ല എന്ന ചീത്തപ്പേര് എനിക്കുണ്ട്. ഒരു കഥയുണ്ട് കേൾക്കാമോ എന്ന് ചോദിക്കുന്നവർ സിനിമാക്കാർ മാത്രമല്ല. സമൂഹത്തിലെ എല്ലാ മേഖലയിൽ നിന്നുമുണ്ട്. ചിലപ്പോൾ അതൊരു യാത്രയിൽ കണ്ടുമുട്ടുന്ന വിമാനത്തിലെ ജീവനക്കാരാകാം. നമ്മുടെ അടുത്ത ബന്ധുക്കളാകാം. അവിടെ എങ്ങനെ ഫിൽറ്റർ ചെയ്യും എന്ന ആശയക്കുഴപ്പമുണ്ട്. എങ്കിലും പരമാവധി വൺലൈൻ വാങ്ങി വായിച്ചുമൊക്കെ കഥ കേൾക്കാറുണ്ട്. തമിഴിലെ പുതിയ സിനിമ കണ്ണും കണ്ണും അങ്ങനെ യാദൃശ്ചികമായി വന്ന കഥയാണ്. രണ്ടു സിനിമയിൽ കൂടുതൽ ഭാവിയിലേക്ക് പ്ലാൻ ചെയ്‌താൽ കഥയ്‌ക്കും ആശയത്തിനും പഴക്കം സംഭവിച്ചേക്കാം’- ദുൽഖുർ പറയുന്നു

കൂടാതെ താൻ സിനിമാനിർമാണ രംഗത്തേക്ക് കടക്കുകയാണെന്നും
ദുൽഖർ പറയുന്നു. മേയിൽ ആദ്യ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. താൻ അഭിനയിക്കാതെ ചില സിനിമകൾ നിർമിക്കാൻ ആണ് തന്റെ തീരുമാനമെന്നും. എപ്പോൾ ധാരാളം കഥകൾ കേൾക്കാറുണ്ടെന്നും അതിൽ ചില ചെറിയ സിനിമകൾ നിർമിക്കാനുള്ള ആലോചനയിൽ ആണ് താനെന്നും ദുൽഖുർ പറയുന്നു.അതിനായി ഒരു ടീം ഉണ്ടാക്കുകയാണെന്നും. അവർ കഥ കേട്ട് പ്ലാൻ ചെയ്യും. ഞാൻ പ്രോജക്ടിനു മുൻപ് കഥ കേൾക്കും.  പൂർണമായും പുതിയൊരു ടീമാകും ഇതിനു പിന്നിലെന്നും ദുൽഖുർ കൂട്ടി ചേർത്തു.

സംയുക്ത മേനോൻ ആണ് ഒരു യമണ്ടൻ പ്രണയ കഥയിൽ നായികയായി എത്തുന്നത്. ആന്റോ ജോസഫും സി.ആർ. സലീമും ചേർ ന്നാണ് നിർമ്മാണം.സലിംകുമാർ, സൗബിൻ, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, രഞ്ജി പണിക്കർ, മധു, ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, അശോകൻ, ബൈജു സന്തോഷ്, അരുൺ കുര്യൻ, ബിനു തൃക്കാക്കര, ലെന, രശ്‌മി ബോബൻ, വിജി രതീഷ്, മോളി കണ്ണമാലി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം– പി. സുകുമാർ, സംഗീതം–നാദിർഷ, ഗാനരചന–ഹരിനാരായണൻ, സന്തോഷ് വർമ. ഏപ്രിൽ 25 ന് ആൻ മെഗാ മീഡിയ ചിത്രം തിയേറ്ററിൽ എത്തിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍