UPDATES

സിനിമാ വാര്‍ത്തകള്‍

വോട്ടർ പട്ടികയിൽ പേരില്ല: ശിവ കാർത്തികേയനെ വോട്ടു ചെയ്യാൻ അനുവദിച്ച ഉദ്യോഗസ്ഥർക്കെതിരെ കമ്മിഷൻ നടപടിയെടുക്കും

വകാർത്തികേയൻ വോട്ടു ചെയ്യാതെ മടങ്ങിയെങ്കിലും പിന്നീട് പ്രത്യേക അനുമതിയോടെ താരം ടെൻഡർ വോട്ടു ചെയ്യുകയായിരുന്നുവെന്നാണു റിപോർട്ടുകൾ

നടൻ ശിവ കാർത്തികേയനെ വോട്ടു ചെയ്യാൻ അനുവദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ആവശ്യപ്പെട്ട് നടപടിയെടുക്കുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സത്യബ്രത സാഹു. വോട്ടർ പട്ടികയിൽ പേരില്ലാതിരുന്നിട്ടും താരത്തെ വോട്ട് ചെയ്യാൻ അനിവധിച്ചതിന്റെ പേരിലാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

ശിവ കാർത്തികേയനും ഭാര്യ ആരതിക്കും വൽസരവാക്കം ഗുഡ് ഷെപ്പേർഡ് സ്കൂളിലെ ബൂത്തിലായിരുന്നു വോട്ട്. ഇരുവരും വോട്ടു ചെയ്യാനെത്തിയപ്പോൾ ആരതിയുടെ പേര് മാത്രമാണു വോട്ടർ പട്ടികയിലുണ്ടായിരുന്നത്. ശിവകാർത്തികേയൻ വോട്ടു ചെയ്യാതെ മടങ്ങിയെങ്കിലും പിന്നീട് പ്രത്യേക അനുമതിയോടെ താരം ടെൻഡർ വോട്ടു ചെയ്യുകയായിരുന്നുവെന്നാണു റിപോർട്ടുകൾ.

നിലവിൽ വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്കു ടെൻഡർ വോട്ട് ചെയ്യാനാവില്ല എന്ന ചട്ടം നിലനിൽക്കെയാണ് താരം ഇത്തരത്തിൽ വോട്ട് രേഖപ്പെടുത്തിയത്. വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ ചെന്നൈയിൽ ഒട്ടേറെ പേർക്കു വോട്ടു ചെയ്യാനായിരുന്നില്ല. ഈ സാഹചര്യത്തിൽ സിനിമാ താരങ്ങൾക്കു പ്രത്യേക പരിഗണന നൽകിയതു വിവാദമായിരിക്കുകയാണ്.

നടൻ ശ്രീകാന്തും സാളിഗ്രാമിലെ ബൂത്തിൽ ഇതേ രീതിയിൽ വോട്ടു ചെയ്തിരുന്നു. വോട്ടർ പട്ടികയിൽ പേരില്ലായിരുന്നെങ്കിലും റിട്ടേണിങ് ഓഫിസറുടെ പ്രത്യേക അനുമതിയോടെ ടെൻഡർ വോട്ടു ചെയ്യുകയായിരുന്നു. പുതിയ മേൽവിലാസപ്രകാരം തന്റെ വോട്ടു വള്ളുവർകോട്ടത്തെ ബൂത്തിലാണെന്നു പിന്നീട് കണ്ടെത്തിയതായി ശ്രീകാന്ത് അറിയിച്ചിരുന്നു. എന്നാൽ ശ്രീകാന്തിനെ വോട്ടു ചെയ്യാൻ അനുവദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടോകുമോയെന്നു വ്യക്തമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍