UPDATES

സിനിമാ വാര്‍ത്തകള്‍

‘അവന്‍ അര്‍ബുദത്തെ തോല്‍പിച്ചു, എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദി’: മകന്‍ രോഗവിമുക്തി നേടിയത്തിന്റെ സന്തോഷം പങ്കുവച്ച് ഇമ്രാന്‍ ഹഷ്മി

മകന്റെ ക്യാൻസറുമായുള്ള പോരാട്ടത്തെ കുറിച്ച് ‘ദ കിസ്സ് ഓഫ് ലവ്’ എന്ന പുസ്തകവും ഇമ്രാൻ പുറത്തിറക്കിയിരുന്നു . അർബുദ രോഗികൾക്ക് കരുത്തേകാൻ ഉദ്ദേശിച്ചുള്ള പുസ്തകം ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു

മകൻ രോഗ വിമുക്തനായതിന്റെ സന്തോഷം പങ്കു വെച്ച് ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി. അഞ്ചു വർഷമായി അർബുദ രോഗത്തിന്റെ പിടിയിലായിരുന്ന മകൻ അയാൻ ഹാഷ്മി ഇപ്പോൾ പൂർണ്ണമായും മുക്തനായിരിക്കുന്ന വിവരം ഇമ്രാൻ ഹാഷ്മി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

മൂന്നാമത്തെ വയസ്സിലാണ് അയാൻ ഹാഷ്മിക്ക് അപൂർവ തരം അർബുദം സ്ഥിരീകരിച്ചത്. തുടർന്ന് നീണ്ട അഞ്ചു വർഷം ഇന്ത്യയിലും വിദേശത്തുമായി ഇതിനായുള്ള ചികിത്സയിലായിരുന്നു കുടുംബം. മകന് ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞ ദിവസം താൻ ഏറെ തകർന്നു പോയതായി നേരത്തെ ഇമ്രാൻ ഹാഷ്മി വെളിപ്പെടുത്തിയിരുന്നു.

വലിയൊരു യാത്രയായിരുന്നു അത്. ക്യാൻസർ സ്ഥിരീകരിച്ച് അഞ്ചു വർഷങ്ങൾക്കിപ്പുറം അയാൻ രോഗ വിമുക്തി നേടിയിരിക്കുന്നു. എല്ലാവരുടെയും പ്രാർഥനകൾക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നു. അർബുദത്തിനെതിരെ പോരാടുന്ന എല്ലാവർക്കും എന്റെ സ്നേഹവും പ്രാർഥനയുമുണ്ട്. ഈ പോരാട്ടം നിങ്ങൾ വിജയിക്കുക തന്നെ ചെയ്യും.- ഇമ്രാൻ ഹാഷ്മി ട്വിറ്ററിൽ കുറിച്ചു

കൂടാതെ മകന്റെ ക്യാൻസറുമായുള്ള പോരാട്ടത്തെ കുറിച്ച് ‘ദ കിസ്സ് ഓഫ് ലവ്’ എന്ന പുസ്തകവും ഇമ്രാൻ പുറത്തിറക്കിയിരുന്നു . അർബുദ രോഗികൾക്ക് കരുത്തേകാൻ ഉദ്ദേശിച്ചുള്ള പുസ്തകം ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍