UPDATES

സിനിമാ വാര്‍ത്തകള്‍

“ഇപ്പോള്‍ ഞാന്‍ കരയുന്നത് എനിക്ക് പീരിയഡ്സ് ആയതു കൊണ്ടല്ല’; ഓസ്‌കാർ നേടിയ റായ്‌കയുടെ വാക്കുകള്‍

റേക സെഹ്താബി സംവിധാനം ചെയ‌്ത ചിത്രം ആര്‍ത്തവവുമായി ബന്ധപ്പെട്ട് രാജ്യത്തു നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും, ഒരു കൂട്ടം സ്ത്രീകള്‍ അന്തസ്സോടെ ജീവിക്കാന്‍ നടത്തുന്ന പോരാട്ടവുമാണ് പ്രമേയമാകുന്നത്.

”ഇപ്പോള്‍ ഞാന്‍ കരയുന്നത് എനിക്ക് പീരിയഡ്സ് ആയതു കൊണ്ടല്ല, ആര്‍ത്തവത്തെക്കുറിച്ചുള്ള ഒരു ചിത്രം ഓസ്‌കാര്‍ നേടിയെന്ന് വിശ്വസിക്കാന്‍ കഴിയുന്നുമില്ല” – ഓസ്‌കാര്‍ സ്വന്തമാക്കിയ പീരിയഡ്. എന്‍ഡ് ഓഫ് സെന്റന്‍സ് എന്ന ഹൃസ്വ ചിത്രത്തിന്റെ സംവിധായക റായ്‌ക സോഹ്‌ബ്‌ച്ചിയുടെ വാക്കുകളാണിത്.

ഓസ്‌കാര്‍ പുരസ്‌ക്കാര വേദിയിലാണ് താരം അവാർഡ് ഏറ്റുവാങ്ങി കൊണ്ട് വികാരാധീനയായി സംസാരിച്ചത്. ആര്‍ത്തവത്തെക്കുറിച്ചുളള ഒരു ചിത്രം ഓസ്കാര്‍ നേടിയെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും റായ്ക കൂട്ടിച്ചേര്‍ത്തു. ഓസ്കാര്‍ വേദിയില്‍ ഇന്ത്യക്ക് അഭിമാനമായത് ഉത്തരേന്ത്യന്‍ ഗ്രാമത്തിലെ സ്ത്രീകളുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ഈ ചിത്രമാണ് പീരിയഡ്. എന്‍ഡ് ഓഫ് സെന്റന്‍സ്.

പീരിയഡ്സിനെപ്പറ്റി തുറന്നു സംസാരിച്ചാല്‍ മാത്രമേ അതുമായി ബന്ധപ്പെട്ട സ്ത്രീകളുടെ ആരോഗ്യ കാര്യങ്ങളെക്കുറിച്ചും, ശുചിത്വത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ സാധിക്കുകയുള്ളു എന്നും ഈ ചിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു.

റേക സെഹ്താബി സംവിധാനം ചെയ‌്ത ചിത്രം ആര്‍ത്തവവുമായി ബന്ധപ്പെട്ട് രാജ്യത്തു നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും, ഒരു കൂട്ടം സ്ത്രീകള്‍ അന്തസ്സോടെ ജീവിക്കാന്‍ നടത്തുന്ന പോരാട്ടവുമാണ് പ്രമേയമാകുന്നത്.

പാഡ്‍മാന്‍ കഥാപാത്രമാക്കിയ അരുണാചലം മുരുഗാനന്ദന്റെ ജീവിതകഥയും ഈ ഡോക്യുമെന്ററിയിലും വിഷയമാകുന്നു .ഉത്തരേന്ത്യയിലെ ഹാപൂര്‍ എന്ന ഗ്രാമമാണ് ചിത്രത്തിന് പശ്ചാത്തലമാകുന്നത്. ഗ്രാമത്തില്‍ ഒരു പാഡ് മെഷീന്‍ സ്ഥാപിക്കുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നനകമാണ് ഈ 26 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. സിഖ് എന്റര്‍ടെയ്ന്‍മെന്റും ഗെയ്നിത് മോംഗയുചേർന്നാണ് പീരിയഡ‌് എന്‍ഡ‌് ഓഫ‌് സെന്റന്‍സിന്റെ നിർമ്മാണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍