UPDATES

സോഷ്യൽ വയർ

പ്രണവ് ഇത്തവണയും ഹിമാലയത്തിലാണോ?

ആദ്യ സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷം താന്‍ ഹിമാലയത്തിലേക്ക് പോവുമെന്ന് പ്രണവ് വ്യക്തമാക്കിയിരുന്നു. എല്ലാവരും ആകാംക്ഷയോടെ ആദിയെ കാണാനെത്തിയപ്പോള്‍ ഇതേക്കുറിച്ചൊന്നുമറിയാതെ യാത്രയിലായിരുന്നു താരപുത്രന്‍

ആദി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് ഇടയിൽ തന്റെതായ സ്ഥാനം നേടിയ താരമാണ് പ്രണവ് മോഹൻലാൽ. ആദ്യ ചിത്രത്തിന് ശേഷം ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രണവ് തന്റെ പുതിയ ചിത്രമായ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടു’മായി എത്തുന്നത്.

പ്രഖ്യാപനം മുതലേ തന്നെ ഈ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ആക്ഷന്‍ മാത്രമല്ല ഡ്രാമയും പ്രണയവുമൊക്കെ കലര്‍ന്ന സിനിമയുമായാണ് ഇത്തവണത്തെ വരവെന്ന് അരുണ്‍ ഗോപി വ്യക്തമാക്കിയിരുന്നു. നവാഗതയായ സയ ഡേവിഡാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. താരപുത്രനെന്ന ജാഡയില്ലാതെ ലാളിത്യത്തോടെയാണ് അപ്പു പെരുമാറുന്നതെന്ന് സായ പറഞ്ഞതും സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു.

അതേസമയം ആദ്യ ചിത്രം റിലീസായപ്പോൾ ഹിമാലയത്തിൽ ആയിരുന്ന താരം ഇപ്പോൾ എവിടെയാണ് എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.

ആദ്യ സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷം താന്‍ ഹിമാലയത്തിലേക്ക് പോവുമെന്ന് പ്രണവ് വ്യക്തമാക്കിയിരുന്നു. എല്ലാവരും ആകാംക്ഷയോടെ ആദിയെ കാണാനെത്തിയപ്പോള്‍ ഇതേക്കുറിച്ചൊന്നുമറിയാതെ യാത്രയിലായിരുന്നു പ്രണവ്. സിനിമയുടെ പ്രതികരണത്തെക്കുറിച്ച് അറിയിക്കുന്നതിനായി ബന്ധപ്പെട്ടപ്പോള്‍ ഫോണില്‍ പോലും അദ്ദേഹത്തെ കിട്ടിയില്ലെന്ന് റിപ്പോർട്ടുകൾ പറഞ്ഞിരുന്നു. നേരത്തെ തീരുമാനിച്ചുറപ്പിച്ച യാത്രയായിരുന്നു അത്. യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ വിമുഖതയുള്ള താരമാണ് പ്രണവ്. തന്റെ കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നതില്‍ നിന്നും അവര്‍ക്കെന്ത് ലഭിക്കാനാണെന്നായിരുന്നു പ്രണവ് മുൻപ് ചോദിച്ചിരുന്നു. രണ്ടാമത്തെ സിനിമ മുന്നേറുകയാണ്. അതിനിടയിലാണ് ആരാധകര്‍ അപ്പു അവിടെ? എന്ന ചോദ്യവുമായി എത്തിയിട്ടുള്ളത്.

മുളകുപാടം ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. അരുൺ ഗോപിയുടെ ആദ്യചിത്രമായ രാമലീല നിർമിച്ചതും ടോമിച്ചൻ മുളകുപാടമായിരുന്നു. സിനിമയുടെ ആക്​ഷൻ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്.ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം പീറ്റർ ഹെയ്‌ൻ സ്റ്റണ്ട് കൈകാര്യം ചെയ്യുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.ചിത്രത്തിന്റെ സംഗീത സംവിധാനം ഗോപിസുന്ദറാണ്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജൻ

‘അപ്പന്റെ ചരിത്രം അപ്പന്’ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ട്രെയ്‌ലർ; പ്രണവിനെ ട്രോളി സോഷ്യൽ മീഡിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍