UPDATES

സിനിമാ വാര്‍ത്തകള്‍

ആറു മാസം കൊണ്ട് 20 കിലോ കൂട്ടി, പിന്നെ മൂന്നു മാസം കൊണ്ട് 15 കിലോ കുറച്ചു; മേക്കോവറുമായി പുതുമുഖ നായിക ഫറ ഷിബ്‌ല (വീഡിയോ)

ടെലിവിഷൻ അവതാരകയായും സഹതാരവുമായ ഷിബ്‌ല ആദ്യമായി നായികയായി എത്തുന്ന സിനിമയാണ് കക്ഷി അമ്മിണിപ്പിള്ള

ബോളിവുഡിലും തമിഴിലുമെല്ലാം സിനിമയ്ക്കു വേണ്ടി ശരീരഭാരം കൂട്ടുകയും കുറക്കുകയും ചെയുന്ന നിരവധി താരങ്ങളുണ്ട്. എന്നാൽ ഇപ്പോഴിതാ മലയാളത്തിൽ നിന്നും ഒരു പുതുമുഖ നായികയാണ് ഇത്തരത്തിൽ ശ്രദ്ധേയയാകുന്നത്. അമ്മിമണിപ്പിള്ള എന്ന സിനിമയിലെ കഥാപാത്രമാകാൻ 20 കിലോ ശരീരഭാരമാണ് ഫറ ഷിബ്‌ല എന്ന പുതുമുഖ നായിക കുറച്ചത്.

ടെലിവിഷൻ അവതാരകയായും സഹതാരവുമായ ഷിബ്‌ല ആദ്യമായി നായികയായി എത്തുന്ന സിനിമയാണ് കക്ഷി അമ്മിണിപ്പിള്ള. കാന്തി ശിവദാസൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നടി അവതരിപ്പിക്കുന്നത്. തടിയുള്ള പെൺകുട്ടിയുടെ വിവാഹശേഷം അവളുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

68 കിലോയിൽ നിന്നും 85 കിലോയിലേയ്ക്കും തിരിച്ച് വീണ്ടും 63 കിലോയിലേക്കും എത്തിയ ഷിബ്‌ലയുടെ മേക്കോവർ വിഡിയോ സോഷ്യൽമീഡിയയിൽ നിരവധി കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. ആറു മാസം കൊണ്ടാണ് താരം 20 കിലോ വര്‍ധിപ്പിച്ചത്. ഡിസംബറില്‍ സിനിമയുടെ ഷൂട്ട് കഴിയുമ്പോള്‍ 85 കിലോ ഭാരമുണ്ടായിരുന്ന ഷിബ്‌ല മൂന്നു മാസം കൊണ്ട് 15 കിലോ കുറച്ചുകഴിഞ്ഞു. 10 കിലോ കൂടി കുറയ്ക്കുക എന്നതാണ് നടിയുടെ ലക്ഷ്യം.

‘ദം ലഗാ കേ അയ്ഷ എന്ന സിനിമയിൽ ഭൂമി പഡ്നേക്കർ ചിത്രത്തിനു വേണ്ടി തടികൂട്ടിയിരുന്നു. അത് കണ്ട് ഞാൻ അന്തംവിട്ടിരുന്നിട്ടുണ്ട്. പലപ്പോഴും ഞാൻ തന്നെ ചിന്തിച്ചിട്ടുണ്ട്, എന്നാണ് തടിയുള്ള നായിക മലയാളത്തിൽ ഉണ്ടാകുക എന്നത്. ഇപ്പോൾ ചില മാറ്റങ്ങളൊക്കെ സിനിമയിൽ സംഭവിച്ചിട്ടുണ്ട്. പ്ലസ് സൈസ് എന്നത് ഇപ്പോൾ സമൂഹത്തിൽ സാധാരണയാണ്. നാട്ടിൻപുറത്തൊക്കെയാണെങ്കിലും തടിയെക്കുറിച്ച് ആശങ്കപ്പെടാത്ത നിരവധി പെൺകുട്ടികൾ നമുക്കിടയിൽ ഉണ്ട്. അതുകൊണ്ടുതന്നെ കാന്തി എന്ന കഥാപാത്രം കാലഘട്ടത്തെ സൂചിപ്പിക്കുന്നു.’–ഷിബ്‌ല പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍