UPDATES

സിനിമാ വാര്‍ത്തകള്‍

സിനിമാ ടിക്കറ്റിന് അധിക നികുതി: കടയ്ക്കൽ കത്തി വെക്കുന്നതെന്ന് ഫെഫ്ക

സിനിമാ ടിക്കറ്റിന് പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് തീരുമാനം പിന്‍വലിക്കണമെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടു.

ധനമന്ത്രി ഇന്ന് അവതരിപ്പിച്ച ബഡ്‌ജറ്റ്‌ പ്രകാരം സിനിമ ടിക്കറ്റിന്‌ 10 % വിനോദ നികുതി ഏർപ്പെടുത്താനാണ് തീരുമാനം. എന്നാൽ സിനിമാ ടിക്കറ്റിന് പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് തീരുമാനം പിന്‍വലിക്കണമെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടു.

തീരുമാനം സിനിമ വ്യവസായത്തിന്റെ കടയ്ക്കൽ കത്തി വെക്കുന്നതാണെന്നും ഇടതുപക്ഷ സർക്കാരിൽ നിന്ന് ഇത് ഒരിക്കലും പ്രതിക്ഷിച്ചില്ലെന്നും. ഫെഫ്ക എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഈ വിഷയത്തിൽ സംഘടനകൾ സംയുക്തമായി ധനമന്ത്രിക്ക് നിവേദനം നൽകുമെന്നും ബി ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി.

ഡിസംബറില്‍ സിനിമ ആസ്വാദകര്‍ക്ക് ആശ്വാസമെന്നോണം സിനിമ ടിക്കറ്റിന് ജി.എസ്.ടിയില്‍ ഇളവ് ഏര്‍പ്പെടുത്തിയിരുന്നു.100 രൂപയില്‍ താഴെയുള്ള സിനിമാ ടിക്കറ്റിന് 18ല്‍ നിന്ന് 12%, നൂറിന് മുകളില്‍ 28ല്‍ നിന്നും 18 % നികുതിയായി ഇളവ് ഏര്‍പ്പെടുത്തിയിരുന്നു. ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതിനെതിരെ തിയറ്ററുടമകള്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് നികുതി ഇളവ് പ്രഖ്യാപിച്ചത്. എന്നാല്‍ നിലവിലെ തീരുമാനപ്രകാരം ജി.എസ്.ടി ഇളവിന്റെ ഗുണം പ്രേക്ഷകര്‍ക്ക് ലഭിക്കില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍