UPDATES

സിനിമാ വാര്‍ത്തകള്‍

ഫെഫ്ക-പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തര്‍ക്കം; വേതന വര്‍ധനവ് ഉണ്ടായില്ലെങ്കിൽ ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കുമെന്ന് ഫെഫ്‌ക

ഈ വിഷയത്തിൽ തര്‍ക്കം പരിഹരിക്കാന്‍ ശനിയാഴ്ച്ച കൊച്ചിയി ഇരു സംഘടനകളുടെയും യോഗം നടക്കും

സിനിമ മേഖലയിലെ വേതന വര്‍ധനയുമായി ബന്ധപ്പെട്ട് ഫെഫ്ക-പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തര്‍ക്കം. വേതന വര്‍ധനവ് സംബന്ധിച്ച കരാര്‍ പരിഷ്‌കരിച്ചില്ലെങ്കില്‍ ഷൂട്ടിംഗുമായി സഹകരിക്കില്ലെന്നും ഫെഫ്ക ഭാരവാഹികള്‍ അറിയിക്കുന്നു. ഈ വിഷയത്തിൽ തര്‍ക്കം പരിഹരിക്കാന്‍ ശനിയാഴ്ച്ച കൊച്ചിയി ഇരു സംഘടനകളുടെയും യോഗം നടക്കും.

കൊച്ചിയിൽ ചേർന്ന ഫെഫ്കയുടെ ജനറല്‍ കൗണ്‍സിലാണ് വേതന വര്‍ധനയുമായി ബന്ധപ്പെട്ട ആവശ്യം ഉയർന്നത്. വേതനവര്‍ധന ഉടനെ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഫെഫ്ക പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്തും നല്‍കിയിരുന്നു.

പതിനഞ്ചു ശതമാനം വര്‍ധനയാണ് നിര്‍മ്മാതാക്കളുടെ സംഘടന ദിവസ വേതന തൊഴിലാളികൾക്ക് ഉറപ്പ് നൽകിയിരുന്നത്. എന്നാല്‍ അതു തീരെ കുറവാണെന്നും കൂടുതൽ ഉയര്‍ന്ന തുകയ്ക്ക് തങ്ങള്‍ അര്‍ഹരാണെന്നുമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അവകാശപ്പെടുന്നത്.

ഫെഫ്ക ആവശ്യപ്പെടുന്ന പുതിയ വേതന നിരക്ക് അനുവദിച്ചു നല്‍കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തയ്യാറാവാത്ത സാഹചര്യത്തിലാണ് ഇരു സംഘടനകളും തമ്മില്‍ തര്‍ക്കം രൂക്ഷമായത്. നിലവിലെ കരാറിന്റെ കാലാവധി 2018 ഡിസംബര്‍ 31ന് അവസാനിച്ചുവെന്നും അതിനാല്‍ ഉടന്‍ തന്നെ പരിഷ്‌കരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച്ച കൊച്ചിയില്‍ നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ മെയ് ഏഴു മുതല്‍ ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കുമെന്നും ഫെഫ്ക്ക ഭാരവാഹികൾ അറിയിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍