UPDATES

സിനിമാ വാര്‍ത്തകള്‍

കൊച്ചിയിൽ തന്തൂരി ചായ വിൽക്കുന്ന വനിതാ എൻജിനീയർ; അനില തോമസിന്റെ കഥ സിനിമയാകുന്നു

മനസിന്റെ കരുതിനാൽ അർബുദത്തെ രണ്ടുതവണ തോൽപ്പിച്ച അനില തോമസിന്റെ കഥ മാധ്യമങ്ങളിലൂടെയാണ് ആണ് സംവിധയകന്റെ ശ്രദ്ധയിൽ പെട്ടത്

കൊച്ചിയിലെ തന്തൂരി ചായ വിൽക്കുന്ന സോഫ്റ്റ്‌വേർ എൻജിനീയർ അനില തോമസിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ബോളിവുഡ് സംവിധായകൻ ഷൈൻ കൃഷ്ണനാണ് ചിത്രം ഒരുക്കുന്നത്. മനസിന്റെ കരുതിനാൽ അർബുദത്തെ രണ്ടുതവണ തോൽപ്പിച്ച അനില തോമസിന്റെ കഥ മാധ്യമങ്ങളിലൂടെയാണ് ആണ് സംവിധയകന്റെ ശ്രദ്ധയിൽ പെട്ടത്.

തിരക്കഥയുടെ പണി ഏകദേശം പൂർത്തിയായതായും . മലയാളത്തിലെ മുൻനിര നായികമാരോട് കഥയെക്കുറിച്ച് സംസാരിച്ചതായും സംവിധായകൻ വെളിപ്പെടുത്തി. മാതൃഭൂമിയോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം. താരങ്ങളുടെ ഡേറ്റ് ലഭിച്ചാൽ കൊച്ചി, പാലക്കാട്, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലായി സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കും.

രണ്ടുതവണയാണ് അർബുദം അനിലയുടെ ജീവിതത്തെ ഉലച്ചത്. രക്താർബുദത്തിനുശേഷം കരളിന് അർബുദം ബാധിച്ചതിനാൽ അനിലയ്ക്ക് കോയമ്പത്തൂർ ടി.സി.എസിലെ ജോലി ഉൾപ്പെടെ ഉപേക്ഷിക്കേ സാഹചര്യം ഉണ്ടായി. തുടർന്ന് അച്ഛന്റെ മരണം. ചികിത്സയും വീട്ടിലെ ബുദ്ധിമുട്ടുകളുമാണ് അനിലയെ കൊച്ചിയിൽ എത്തിച്ചതും നൂറുൽ ഇമാൻ എന്ന സൃഹൃത്തുമായി ചായക്കട തുടങ്ങുന്നതും. സിനിമയിലൂടെ കിട്ടുന്ന വരുമാനത്തിലൂടെ അനിലയുടെ ചികിത്സയ്ക്കും പറ്റുമെങ്കിൽ അർബുദരോഗികളുടെ ചികിത്സയ്ക്കും പണം കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് സംവിധായകൻ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍