UPDATES

സിനിമാ വാര്‍ത്തകള്‍

സിഗരറ്റ് വലിക്കുന്ന രംഗങ്ങള്‍ ഇല്ലാതെ പിന്നെന്ത് ഫ്രഞ്ച് സിനിമ?

സിഗററ്റ് വലിക്കുന്നത് കാണിക്കുന്ന ചിത്രങ്ങള്‍ക്ക് ‘എ’സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ വര്‍ഷം ആവശ്യപ്പെട്ടിരുന്നു. 2014ല്‍ പുറത്തിറങ്ങിയ 44 ശതമാനം ഹോളിവുഡ് ചിത്രങ്ങളിലും സിഗററ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്നും അത് പുകയിലയുടെ പരസ്യമായി മാറുകയാണെന്നും സംഘടന പറയുന്നു

ഴാങ് ലൂക് ഗൊദാര്‍ദിന്റെ ബ്രത്‌ലസിലെ നായകന്‍ ഴാങ് പോള്‍ ബെല്‍മണ്ടോ എപ്പോഴും സിഗററ്റ് വലിച്ചുകൊണ്ടാണ് പ്രത്യക്ഷപ്പെടുന്നത്. പൊതുവെ ഫ്രഞ്ച് സിനിമകളിലൊക്കെ സിഗററ്റ് വലിക്കുന്ന സീനുകള്‍ ധാരളമായി കാണും. ഓഡ്ര്യു ടൗട്യോയും ജാക്വസ് ടാറ്റിയും ബ്രിജിത ബാര്‍ഡോട്ടും ജെന്നി മോറ്യുവും കാതറീന്‍ ഡെന്യെവും ജെറാഡ് ഡെപാര്‍ഡ്യുവും അലെയന്‍ ഡെലോണും ഒക്കെ സിനിമകളില്‍ ധാരാളമായി സിഗററ്റ് വലിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഫ്രഞ്ച് സിനിമയില്‍ നിന്നും സിഗററ്റ് വലിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കണമെന്ന പുതിയ നിര്‍ദ്ദേശം അവിശ്വാസത്തോടെയും കടുത്ത അവജ്ഞയോടെയുമാണ് സിനിമ പ്രേമികള്‍ വരവേറ്റത്. സിഗററ്റ് വലിക്കുന്ന സീനുകള്‍ ഇല്ലെങ്കില്‍ പിന്നെ എന്ത് ഫ്രഞ്ച് സിനിമ എന്നാണ് അവര്‍ ചോദിക്കുന്നു.

പുകയില വ്യവസായത്തിന്റെ പരസ്യമാകുന്ന പരിപാടിയില്‍ നിന്നും ഫ്രഞ്ച് ചലച്ചിത്രകാരന്മാര്‍ പിന്മാറണമെന്ന ആവശ്യവുമായി ആദ്യം മുന്നോട്ട് വന്നത് സോഷ്യലിസ്റ്റ് സെനറ്ററായ നദിനെ ഗ്രേലെറ്റ്-സെര്‍ട്ടെനെയ്‌സാണ്. പുതുതായി ഇറങ്ങുന്ന ഫ്രഞ്ച് സിനിമകളില്‍ ഏഴുപത് ശതമാനത്തിലും സിഗററ്റ് വലിക്കുന്ന ഒരു സീനെങ്കിലും ഉണ്ടെന്നും ഇത് മുഷിപ്പുളവാക്കുന്നു എന്ന് മാത്രമല്ല കുട്ടികളിലും കൗമാരക്കാരിലും പുകവലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി അവര്‍ പാര്‍ലമെന്റിന്റെ ഉപരി സഭയില്‍ പറഞ്ഞു. സിഗററ്റിന്റെയും പുകയിലയുടെയും വില വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയിലാണ് അവരുടെ അഭിപ്രായപ്രകടനമുണ്ടായത്.

ഏതായാലും ആരോഗ്യമന്ത്രി ആഗ്നസ് ബുസിയന്‍ പരാമര്‍ശങ്ങളില്‍ ആകൃഷ്ടയായി. വിഷയം സാംസ്‌കാരിക മന്ത്രി ഫ്രാന്‍കോയിസ് നിസ്സെന്റെ ശ്രദ്ധയില്‍ പെടുത്താമെന്ന് അവര്‍ ഉറപ്പ് നല്‍കി. ഫ്രഞ്ച് സിനിമയി സിഗററ്റിന് ഇത്ര പ്രാധാന്യമെന്താണെന്ന് തനിക്കും മനസിലാകുന്നില്ലെന്ന് അവര്‍ പറഞ്ഞു. 180 സിനിമകള്‍ പരിശോധിച്ചതില്‍ 80 ശതമാനത്തിലും സിഗററ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് ഒരു ഫ്രഞ്ച് കാന്‍സര്‍ വിരദ്ധ ഗ്രൂപ്പ് അഞ്ച് വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ സിനിമയില്‍ സിഗററ്റുവലി നിരോധിച്ചാല്‍ ഡെലണിന്റെയും ബെല്‍മൊണ്ടോയുടെയും മറ്റ് വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമെ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കൂവെന്ന് ഫ്രാന്‍സ് ടിവി ചൂണ്ടിക്കാണിക്കുന്നു. പ്രമുഖ പുകവലിക്കാരായ സെര്‍ജെ ഗെയ്്ന്‍ബര്‍ഗ് പോലുള്ളവരുടെ ജീവചരിത്രങ്ങള്‍ കാണിക്കാനുമാവില്ല. ജയിംസ് ബോണ്ട് സിനിമകള്‍, 1950 കൡലും 60കളിലുമുള്ള ഫ്രഞ്ച് ക്ലാസിക്കല്‍ ചിത്രങ്ങള്‍ എ്ന്നിവയ്ക്കും ഈ ഗതി ത്‌ന്നെയാവും ഉണ്ടാവുക എന്നും വിമര്‍ശകര്‍ പറയുന്നു.

സിഗററ്റ് വലിക്കുന്നത് കാണിക്കുന്ന ചിത്രങ്ങള്‍ക്ക് ‘എ’സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ വര്‍ഷം ആവശ്യപ്പെട്ടിരുന്നു. 2014ല്‍ പുറത്തിറങ്ങിയ 44 ശതമാനം ഹോളിവുഡ് ചിത്രങ്ങളിലും സിഗററ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്നും അത് പുകയിലയുടെ പരസ്യമായി മാറുകയാണെന്നും സംഘടന പറയുന്നു. 37 ശതമാനം കൗമാരക്കാരും പുകവലിക്കുന്നതിന് കാരണം സിനിമയുടെ സ്വാധീനമാണെന്നും പറയപ്പെടുന്നു. എന്നാല്‍ സാമൂഹ്യമാധ്യമങ്ങള്‍ സംഭവം ഏറ്റെടുത്തിട്ടുണ്ട്. ഫ്രഞ്ച് സിനിമ താരങ്ങള്‍ ഇനിമുതല്‍ ദിവസേന അഞ്ച് പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്ന് ഒരാള്‍ കളിയാക്കുന്നു. മരുന്നകള്‍, വാഹനങ്ങളുടെ അമിതവേഗത, കൊലപാതകം തുടങ്ങിയവയെല്ലാം ഉടനടി സിനികളില്‍ നിന്നും നിരോധിച്ചേക്കാമെന്നും ഇവര്‍ക്കെല്ലാം വട്ടായോ എന്നും ലാ ട്രിബ്യൂണ്‍ ഡെ ല ആര്‍ട്ട് എന്ന കലാചരിത്ര വെബ്‌സൈറ്റ് ട്വീ്റ്റ് ചെയ്തു. ആശയം നല്ലതാണെങ്കിലും പൊതുജനാരോഗ്യത്തിന്റെ മറവിലുള്ള സെന്‍സര്‍ഷിപ്പാണ് സംഭവിക്കാന്‍ പോകുന്നതെന്ന് തത്വചിന്തകനായ റാഫേല്‍ എന്‍തോവന്‍ അഭിപ്രായപ്പെട്ടു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍